SportsTRENDING

കളത്തില്‍ ഇറങ്ങാതെ ഗാലറിയിലിരുന്ന് കളി കാണുകയാണ് കാർനെയ്റോ

ഗോവയിൽ നിന്നും മലയാളി കാൽപന്ത് കളി പ്രേമികളുടെ ഹൃദയത്തിലേക്ക് കുടിയേറിയ താരമാണ് ജെസ്സൽ കാർനെയ്റോ.തന്റെ നാട്ടിൽ ബ്ലാസ്റ്റേഴ്സ് ഫൈനലിനിറങ്ങുമ്പോൾ കളത്തില്‍ ഇറങ്ങാതെ ഗാലറിയിലിരുന്ന് കളി കാണുകയാണ് കാർനെയ്റോ. കളിക്കിടെ തോളിന് പരുക്കേറ്റതിനെ തുടർന്നാണ് ടീം നായകൻ കൂടിയായിരുന്ന ജെസ്സൽ കളത്തിന് പുറത്തായത്.

ചരിത്ര കിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഫറ്റോർദയിൽ ഇറങ്ങുന്ന അവിസ്മരണീയ നിമിഷങ്ങൾക്ക് സാക്ഷിയാകാൻ ജെസ്സൽ കാർനെയ്റോ ഉണ്ടാകുമെന്ന കാര്യം തീർച്ച.

പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ നിലതെറ്റി വീണപ്പോഴായിരുന്നു പരുക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് സീസൺ നഷ്ടപ്പെടുകയും ചെയ്തു.സീസൺ പാതി പിന്നിട്ട ശേഷമായിരുന്നു ജെസ്സലിന്റെ പുറത്താകൽ.

പരുക്കേറ്റ് കളിക്കളത്തിന് പുറത്തായെങ്കിലും തന്റെ നാട്ടിൽ സ്വന്തം ടീംബ്ലാസ്റ്റേഴ്സ് ഫൈനൽ കളിക്കുമ്പോൾ ജെസ്സൽ കളി കാണാതിരിക്കുന്നത് എങ്ങനെ. എതിർടീം പ്രതിരോധം കീറി മുറിക്കുന്ന അളന്നു മുറിച്ച പാസ്സുകളും അതിശയിപ്പിക്കുന്ന ക്രോസ്സുകളുമായി ആരാധകരെ വിസ്മയിപ്പിച്ചിരുന്ന ജെസ്സലിന് തോളിന് പരുക്കേറ്റത് ജനുവരി 9 ന് ഹൈദരാബാദ് എഫ്.സിക്കെതിരെ നടന്ന മത്സരത്തിലായിരുന്നു.

ഫൈനലിൽ ഹൈദരാബാദിനെ മറികടന്ന് കേരളാ ബ്ലാസ്റ്റേഴ്സ് കപ്പുയർത്തുമെന്ന പ്രതീക്ഷയിലാണ് ഗോവയിലെ മെയ്ന സ്വദേശി കൂടിയായ ജെസ്സൽ.

Back to top button
error: