അബുദാബി : വിദൂര വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് ഇനിമുതൽ യു.എ.ഇയില്‍ ടീച്ചേഴ്സ് ലൈസന്‍സ് ലഭിക്കില്ല.ഈ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതാണ് തടസം.യു.എ.ഇയിലെ അദ്ധ്യാപക ലൈസന്‍സ് പരീക്ഷ പാസായാലും ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലേ ടീച്ചേഴ്സ് ലൈസന്‍സ് ലഭിക്കൂ.
വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി യുഎഇയിൽ അദ്ധ്യാപകരായി ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ളവര്‍ ഇതോടെ ജോലി നഷ്ടമാകുമെന്ന ഭീതിയിലാണ്.പുതിയ അദ്ധ്യാപകര്‍ 2 വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് എടുക്കണം.