ചങ്ങനാശേരി:ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സൂപ്പര്‍ഫാസ്റ്റ് ബസിന് അടിയില്‍പ്പെട്ട് യാത്രികന് ദാരുണാന്ത്യം.ചെത്തിപ്പുഴ മുട്ടത്തുപടി പുത്തന്‍പറമ്ബില്‍ പരേതരായ പി.ജെ. തോമസ്- ത്രേസ്യാമ്മ തോമസ് ദമ്ബതികളുടെ മകന് ടോണി മാത്യു(57) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കോഴിക്കോടു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ചങ്ങനാശേരി സ്റ്റാന്‍ഡില്‍ വന്നിറങ്ങുമ്ബോഴാണ് അപകടം ഉണ്ടായത്.മറ്റൊരു യാത്രക്കാരന്റെ ബാഗിൽ കൈയ്യുടക്കി ബാലൻസ് തെറ്റിയ ടോണി തൊട്ടടുത്ത് കൂടി പോയ തിരുവനന്തപുരം-കോതമംഗലം സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയിലേക്ക് വീഴുകയായിരുന്നു.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഭാര്യ: റാണി ടോണി. മക്കള്‍: റൂണ ട്രീസ ടോണി, ട്രിജോ ടോം ടോണി (ഇരുവരും ദുബൈയില്‍).