Month: March 2022

  • NEWS

    ഭൂമി തട്ടിപ്പുകേസില്‍ സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റില്‍

    കോയമ്പത്തൂർ:നടനും എം.പിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപിയെ ഭൂമി തട്ടിപ്പ് കേസിൽ കോയമ്പത്തൂരിൽ പോലീസ് അറസ്റ്റ് ചെയ്തു.ആധാരം കോടതി റദ്ദാക്കിയത് മറച്ചു വെച്ചു സ്ഥലവിൽപന നടത്തി 97 ലക്ഷം രൂപ തട്ടിയ കേസിൽ കോയമ്പത്തൂർ ക്രൈം ബ്രാഞ്ചാണ് സുനിലിനെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ നവക്കരയിൽ സുനിൽ 4.52 ഏക്കർ ഭൂമി വാങ്ങിയിരുന്നു. ഈ ഇടപാട് പിന്നീട് കോടതി റദ്ദാക്കി. ഇതു മറച്ചു വച്ചു സുനിൽ ഭൂമി കോയമ്പത്തൂര്‍ സ്വദേശി ഗിരിധരന്‍ എന്നയാൾക്ക്‌ വിൽക്കുകയായിരുന്നു. റജിസ്ട്രേഷൻ സമയത്താണ് വഞ്ചിക്കപ്പെട്ട കാര്യം ഗിരിധരൻ അറിയുന്നത്.തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ സുനിലിനെ റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    പിണറായിയെ പുകഴ്ത്തി സി.പി.എം. പ്രാദേശിക നേതാവ്; ‘ഒരു ഇമാമുണ്ട് ഇപ്പോ കേരളത്തിന്’; വീഡിയോ വൈറല്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ ജനങ്ങളുടെ ഇമാം എന്ന് വിശേഷിപ്പിച്ച് സി.പി.എം. പ്രാദേശിക നേതാവ് അബ്ദുറഹിമാന്‍ പുല്‍പെറ്റ. ഇ.എം.എസ്, എ.കെ.ജി. ദിനാചരണത്തിലാണ് മുഖ്യമന്ത്രിയെ പുകഴ്ത്തിക്കൊണ്ടുള്ള പ്രാദേശിക നേതാവിന്റെ വാക്കുകള്‍. പ്രസംഗത്തിന്റെ സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. മാര്‍ച്ച് 19ന് ചെമ്പ്രക്കോട്ടൂരിലായിരുന്നു ഇ.എം.എസ്, എ.കെ.ജി. ദിനാചരണ പരിപാടികള്‍. ‘ദുബായ് ശൈഖ് സ്വീകരണം കൊടുത്ത് ഇരുത്തീട്ട്, അവിടുത്തെ ഏറ്റവും വലിയ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറയുകയാണ്, ശൈഖ് പിണറായിയെ പറ്റി… ഞങ്ങളെ സംബന്ധിച്ച് പടച്ച റബ്ബിന്റെ കുദ്‌റത്തോട് കൂടി, ഒരു പേടി, ഇപ്പോ പിണറായി വിജയന് പേടിക്കാനില്ല. കാരണമെന്താ? വലത്തേ ഭാഗത്ത് ഖമറുല്‍ ഉലമ, ഇടത്തേ ഭാഗത്ത് സയ്യിദുല്‍ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങള്‍. നടുക്കോ ശൈഖുല്‍ മശായിഖ് അശ്ശൈഖ് പിണറായി വിജയന്‍, ക്യാപ്റ്റന്‍. ഒരു ഇമാമുണ്ട് ഇപ്പോ കേരളത്തിന്. അത് ജനങ്ങള്‍ക്ക് മനസ്സിലായി. അതാണ്, ഒരു ശര്‍റും…

    Read More »
  • World

    ദുബൈ വിമാനത്താവളത്തിലെ മൊബൈല്‍ ഫോണ്‍ മോഷ്ടാവ് പിടിയില്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍നിന്ന് ആറ് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍. വിമാനത്താവളത്തില്‍ പോര്‍ട്ടറായി ജോലി ചെയ്തിരുന്ന പ്രവാസിയാണ് പിടിയിലായത്. ഇയാള്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി മൂന്ന് മാസം തടവും 28,000 ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. യാത്രക്കാരന്റെ ബാഗില്‍ നിന്ന് ആറ് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. 29 വയസുകാരനായ പ്രതി, മോഷ്ടിച്ച ഫോണുകള്‍ പകുതി വിലയ്ക്ക് ഒരു മൊബൈല്‍ ഫോണ്‍ സ്റ്റോറില്‍ വില്‍ക്കുകയായിരുന്നു. ഫോണുകള്‍ വിറ്റുകിട്ടിയ പണം കൊണ്ട് സണ്‍ഗ്ലാസുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് ഇയാള്‍ വാങ്ങിയത്. 2021 മാര്‍ച്ച് മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നാട്ടിലേക്ക് യാത്ര ചെയ്ത ഒരു പ്രവാസിയായിരുന്നു പരാതിക്കാരന്‍. നാട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോള്‍ ദുബൈയില്‍ നിന്ന് താന്‍ കൊണ്ടുവരികയായിരുന്ന ആറ് മൊബൈല്‍ ഫോണുകള്‍ കാണാനില്ലെന്ന്…

    Read More »
  • World

    സൗദിയില്‍ ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണം

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group റിയാദ്: സൗദി അറേബ്യക്ക് നേരെ യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. ജിസാന്‍ അല്‍ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റ്, ദഹ്റാന്‍ അല്‍ ജനുബ് നഗരത്തിലെ പവര്‍ സ്റ്റേഷന്‍, ഖമീസ് മുശൈത്തിലെ ഗ്യാസ് സ്റ്റേഷന്‍, ജിസാനിലെയും യാംബുവിലെയും അരാംകോ പ്ലാന്റുകള്‍, ത്വാഇഫ് നഗരം എന്നിവക്ക് നേരെയായിരുന്നു ആക്രമണശ്രമം. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന തകര്‍ത്തു. ജിസാനിലെ അല്‍ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റിനും അരാംകോ സ്റ്റേഷന് നേരെയും നാല് ഡ്രോണ്‍ ആക്രമങ്ങളാണ് നടന്നത്. യാംബു അരാംകോ സ്റ്റേഷന് നേരെ വന്ന മൂന്ന് ഡ്രോണുകള്‍ സേന തടഞ്ഞു നശിപ്പിച്ചു. സിവിലിയന്‍മാരെ ലക്ഷ്യമിട്ടുകൊണ്ട് ജിസാന്‍ നഗരത്തിന് നേരെ തൊടുത്ത ബാലിസ്റ്റിക് മിസൈലും ജിസാന്‍, ഖമീസ് മുശൈത്ത്, ത്വാഇഫ് എന്നിവിടങ്ങളിലേക്ക് വിക്ഷേപിച്ച ഒമ്പത് ഡ്രോണുകളും ജിസാനിലെ അല്‍ ഷഖീഖ്…

    Read More »
  • India

    നിങ്ങളുടെ ആപ്പിള്‍ ഐഒഎസ് 15.4ലേക്ക് അപ്‌ഡേറ്റ് ചെയ്‌തോ ? നിങ്ങള്‍ക്ക് ഈ പ്രശ്‌നമുണ്ടോ ?

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: ഐഫോണ്‍ ഐഒഎസ് 15.4-ലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, ബാറ്ററി ചോര്‍ച്ച പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടേക്കാം. മാസ്‌ക് ഫേസ് ഐഡി ഉപയോഗിച്ച് ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള കഴിവ് ഉള്‍പ്പെടെ ടണ്‍ കണക്കിന് ഫീച്ചറുകളോടെയാണ് ആപ്പിള്‍ ഐഒഎസ് 15.4 പുറത്തിറക്കിയത്. എങ്കിലും, ഏറ്റവും പുതിയ ഐഒഎസിലേക്ക് അപ്ഡേറ്റ് ചെയ്തതിന് ശേഷം ചില ഉപയോക്താക്കള്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാറ്ററി ചോര്‍ച്ചയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ നിരവധി ഉപയോക്താക്കള്‍ ട്വിറ്ററില്‍ എത്തിയിട്ടുണ്ട്. ഐഒഎസ് 15 അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഉപയോക്താക്കള്‍ സമാനമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാക്‌സിം ഷിഷ്‌കോ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ട്വിറ്റര്‍ ഉപയോക്താവ്, ഐഒഎസ് 15.4 അപ്‌ഡേറ്റിന് ശേഷം തന്റെ ഫോണിന്റെ ബാറ്ററി ലൈഫ് ശരിക്കും മോശമായെന്ന് പോസ്റ്റ് ചെയ്തു. 10 മിനിറ്റിനുള്ളില്‍ തന്റെ ഫോണിന്റെ ബാറ്ററി ശതമാനം 5 ശതമാനം കുറഞ്ഞുവെന്ന് മറ്റൊരു ഉപയോക്താവ് എഴുതി. ”ഐഒഎസ് 15.4 എന്റെ…

    Read More »
  • NEWS

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപേക്ഷിച്ചു പോയ അമ്മയും കാമുകനും അറസ്റ്റിൽ

    നെടുമങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപേക്ഷിച്ചു പോയ അമ്മയും കാമുകനും അറസ്റ്റില്‍.നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി മിനിമോള്‍, കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.      മിനിമോളുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു.ഇയാൾ  മടങ്ങിയെത്തുന്നതിന്റെ തലേന്നായിരുന്നു പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ഉപേക്ഷിച്ച്‌ മിനിമോള്‍  ഷൈജുവിനെ വിവാഹം ചെയ്തത്.നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

    Read More »
  • NEWS

    ഐഎസ്‌എൽ ഫുട്ബോൾ: ഹൈദരാബാദ് എഫ്സി ജേതാക്കൾ

    ഫറ്റോർദ:മഞ്ഞപ്പട ആരാധകരുടെ എല്ലാ പ്രാർത്ഥനകളും വഴിപാടുകളും വിഫലമാക്കി കേരള ബ്ലാസ്റ്റേഴ്സിനെ ടൈബ്രേക്കറിൽ  പരാജയപ്പെടുത്തി എട്ടാമത് ഐഎസ്‌എൽ ടൂർണമെന്റിൽ ഹൈദരാബാദ് ജേതാക്കളായി.ആദ്യ ഫൈനലിൽ തന്നെയാണ് അവരുടെ ഈ നേട്ടം.കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ ഫൈനൽ പരാജയവും. നിശ്ചിത സമയത്തും എക്സ്ട്രാ സമയത്തും 1-1 സമനില പാലിച്ചതോടെയാണ് കളി ടൈബ്രെക്കറിലേക്ക് നീങ്ങിയത്.ഹൈദരബാദ് ഗോളി കട്ടിമണിയുടെ മിന്നുന്ന നാല്(റിപ്പീറ്റ് ചെയ്തത് ഉൾപ്പടെ) സേവുകളാണ് അവരെ തുണച്ചത്.പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1നായിരുന്നു ഹൈദരാബാദിന്റെ വിജയം. സാധാരണ സമയത്ത് കളിയുടെ രണ്ടാം പകുതിയിലായിരുന്നു രണ്ടു ടീമുകളും ഗോളുകള്‍ നേടിയത്. 69 ാം മിനിറ്റില്‍ മഞ്ഞക്കടലിനെ പൊട്ടിത്തെറിപ്പിച്ച്‌ കെ.പി രാഹുല്‍ ഗോള്‍ നേടി. ഓട്ടത്തിനിടയില്‍ തൊടുത്ത ഷോട്ട് കീപ്പര്‍ കട്ടിമണിയുടെ കയ്യില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. കളി വിജയിപ്പിക്കുമെന്ന് ഉറപ്പിച്ച സമയത്ത് 88 ാം മിനിറ്റില്‍ ഹൈദരാബാദ് തിരിച്ചടിച്ചു. ഒരു ഫ്രീകിക്കില്‍ നിന്നും ബ്‌ളാസ്‌റ്റേഴ്‌സ് പ്രതിരോധം രക്ഷപ്പെടുത്തിയ പന്തില്‍ സാഹില്‍ ടവോറയുടെ ലോംഗ് റേഞ്ചര്‍ വെടിയുണ്ടയായി ബ്‌ളാസ്‌റ്റേഴ്‌സ് വലയില്‍ കയറുകയായിരുന്നു.പിന്നീട് അധികസമയത്തും സമനില…

    Read More »
  • Kerala

    തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പിൽ നിന്ന് വീണ യുവാവ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തും : മന്ത്രി വി ശിവൻകുട്ടി

      തിരുവനന്തപുരം നേമം മണ്ഡലത്തിലെ അമ്പലത്തറ പുത്തൻപള്ളി വാർഡിലെ മൂന്നാറ്റുമുക്കിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പിൽ നിന്ന് വീണ യുവാവ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് നേമം മണ്ഡലം എം എൽ എയും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുമായ വി ശിവൻകുട്ടി. സംഭവത്തിന്റെ നിജസ്ഥിതിയും ആരോപണങ്ങളും വിശദമായി അന്വേഷിക്കും. വീട്ടുകാർക്ക് പരാതിയുണ്ടെങ്കിൽ അക്കാര്യവും കൃത്യമായി അന്വേഷിക്കും. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

    Read More »
  • NEWS

    പോക്‌സോ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച്‌ കോടതി; പ്രതിയും സുരക്ഷിതമായ ഭാവിക്ക് അര്‍ഹനാണെന്ന് നിരീക്ഷണം

    മൂംബൈ:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച്‌ കോടതി.പ്രതിയും സുരക്ഷിതമായ ഭാവിക്ക് അര്‍ഹനാണെന്ന് കാണിച്ചാണ് ജാമ്യം. പ്രതിയായ യുവാവിന് 21 വയസ് മാത്രമാണുള്ളതെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലേര്‍പ്പെട്ടതിനാല്‍ യുവാവിനും, തന്റെ ഭാവി സുരക്ഷിതമാക്കാനുള്ള അവകാശമുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. 16 വയസുകാരിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായി, ഇരുവരും ഒളിച്ചോടിയ കേസിലാണ് പ്രതിയായ യുവാവിന് കോടതി ജാമ്യം അനുവദിച്ചത്.

    Read More »
  • Kerala

    യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ സീറ്റ് പണം കൊടുത്ത് വാങ്ങിയതെന്ന ആരോപണത്തിൽ മലക്കംമറിഞ്ഞ് എ.എ.അസീസ്

    യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ സീറ്റ് പണം കൊടുത്ത് വാങ്ങിയതെന്ന് ആരോപണത്തിൽ മലക്കംമറിഞ്ഞ് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. ജെബി മേത്തറിനെതിരല്ല താൻ ആരോപണം ഉന്നയിച്ചതെന്നും പേയ്മെന്റ് സീറ്റാണെന്ന് യൂത്ത് കോൺ​ഗ്രസിലെ ചിലർ പറഞ്ഞു നടക്കുന്നുവെന്നാണ് പറഞ്ഞതെന്നും അസീസ് പറഞ്ഞു. ആർവൈഎഫ് പ്രതിനിധി സമ്മേളനത്തിലാണ് വിവാ​ദ പ്രസ്താവന നടത്തിയത്.എഎ അസീസ് പറഞ്ഞത്: ”ഒരു പിടി കോൺഗ്രസ് നേതാക്കൾ രാജ്യസഭാ സീറ്റിനായി നെട്ടോട്ടമായിരുന്നു. അവസാനം ആർക്കാണ് കിട്ടിയത്, ജെബി മേത്തറിന്. മേത്തർ കാശ് കൊടുത്ത് വാങ്ങിയ സീറ്റാണ്. അപ്പം രണ്ട് കാര്യം, ഒന്ന് ചെറുപ്പക്കാരിയായ ഒരു പെണ്ണ്. രണ്ട് മുസ്ലീംസമുദായത്തിലെ പെണ്ണ്. എഎ റഹീമിന് സിപിഐഎം സീറ്റ് കൊടുത്തപ്പോൾ, അതിന് ബദലായി കോൺഗ്രസ് ജെബി മേത്തറിന് കൊടുത്തു.” എഎ അസീസ് പറഞ്ഞത്: ”ഒരു പിടി കോൺഗ്രസ് നേതാക്കൾ രാജ്യസഭാ സീറ്റിനായി നെട്ടോട്ടമായിരുന്നു. അവസാനം ആർക്കാണ് കിട്ടിയത്, ജെബി മേത്തറിന്. മേത്തർ കാശ് കൊടുത്ത് വാങ്ങിയ സീറ്റാണ്. അപ്പം രണ്ട് കാര്യം, ഒന്ന്…

    Read More »
Back to top button
error: