NEWS

ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ ​വൈദികനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

ബിജാപൂര്‍: ക്രിസ്ത്യന്‍ വൈദികനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയിലെ അംഗംപള്ളി ഗ്രാമത്തിൽ യാലം ശങ്കര്‍ (50) എന്ന ക്രിസ്ത്യന്‍ വൈദികനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം പാസ്റ്ററുടെ വീട്ടില്‍ അതിക്രമിച്ച് കയറി വലിച്ചിഴച്ച് കുത്തിക്കൊല്ലുകയായിരുന്നു. ഭാര്യയും രണ്ട് ആണ്‍മക്കളും പേരക്കുട്ടികളുമൊത്ത് കഴിയുന്നതിനിടെയാണ് അക്രമം.
 ക്രിസ്തുമത വിശ്വാസം പ്രചരിപിച്ചാൽ കൊല്ലുമെന്ന് കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് തീവ്ര ഹിന്ദുത്വ സംഘടനക്കാർ പാസ്റ്റര്‍ യാലം ശങ്കറിനെ ഭീഷണിപ്പെടുത്തിയിരുന്നുതായി പ്രദേശവാസികൾ പറഞ്ഞു.അംഗംപള്ളിയിലെ ബി.സി.എം (ബസ്തര്‍ ഫോര്‍ ക്രൈസ്റ്റ് മൂവ്‌മെന്റ്) പള്ളിയിലെ മുതിർന്ന വൈദികനാണ് പാസ്റ്റര്‍ ശങ്കര്‍. ഗ്രാമത്തിലെ മുന്‍ സര്‍പഞ്ച് കൂടിയാണ് ഇദ്ദേഹം.
 ജനങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള ശങ്കറിനെ തീവ്ര ഹിന്ദുത്വ സംഘങ്ങൾ ഇടക്കിടെ ഭീഷണിപ്പെടുത്തിയിരുന്നതായി  പ്രദേശവാസികൾ പറഞ്ഞു.

Back to top button
error: