NEWS

ലൂണ ആദ്യ ഇലവനിൽ,സഹൽ ഇല്ല; ബ്ലാസ്റ്റേഴ്സിന്റെ ടീം ലൈനപ്പ് ഇങ്ങനെ

റ്റോര്‍ഡ: ആശങ്കകൾക്ക് വിരാമമിട്ട് ഐ എസ് എല്‍ ഫൈനലില്‍ ഹൈദരാബാദ് എഫ് സിക്കെതിരെ കേരള ബ്ളാസ്റ്റേഴ്സിനെ അഡ്രിയാന്‍ ലൂണ തന്നെ നയിക്കും.പരിക്കില്‍ നിന്ന് ഇനിയും മുക്തനാകാത്ത മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ ടീമില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. പ്ലേയിംഗ് ഇലവനില്‍ രാഹുല്‍ കെ പി മാത്രമാണ് മലയാളി സാന്നിദ്ധ്യം.പ്രശാന്തും ബിജോയിയും പകരക്കാരുടെ നിരയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ടീം: പ്രഭ്സുഖന്‍ ഗില്‍ (ഗോള്‍കീപ്പര്‍), സന്ദീപ് സിംഗ്, റൂയിവ ഹോര്‍മിപാം, മാര്‍ക്കോ ലെസ്‌കോവിച്ച്‌, ലാല്‍തതംഗ ഖൗള്‍ഹിംഗ്, ഹര്‍മന്‍ജോത് ഖബ്ര, അഡ്രിയാന്‍ ലൂണ (ക്യാപ്ടന്‍), ജീക്‌സണ്‍ സിംഗ്, രാഹുല്‍ കെപി, ജോര്‍ജ് ഡയസ്, അല്‍വാരോ വാസ്‌ക്വസ്.

Back to top button
error: