Month: March 2022

  • Kerala

    നഗരത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റുകള്‍ക്കെതിരെയുള്ള വിവാദങ്ങള്‍ക്ക് എതിരെ കോഴിക്കോട് കോര്‍പ്പറേഷന്‍

    നഗരത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റുകള്‍ക്കെതിരെയുള്ള അനാവശ്യ വിവാദങ്ങള്‍ക്കു തടയിടാന്‍ യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്തി കോഴിക്കോട് കോര്‍പ്പറേഷന്‍. കോഴിക്കോട്ട് മനിലജല സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥല വാസികളെ കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു കൊണ്ടുപോയി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിര്‍മിച്ച മലിന ജല സംസ്‌കരണ പ്ലാന്റും അതിന്റെ പ്രവര്‍ത്തനവും അവര്‍ക്ക് നേരിട്ടു കാണിച്ചു കൊടുത്തു. മേയറുടെയും കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെയും നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും നാട്ടുകാരുമുള്‍പ്പെടുന്ന നാല്‍പ്പതംഗ സംഘമാണ് തിരുവനന്തപുരം സന്ദര്‍ശിച്ചത്. ദുര്‍ഗന്ധമോ പരിസര മലിനീകണമോ ഒന്നുമില്ലാതെ മലിനജലം ശുദ്ധീകരിച്ച് പ്രകൃതിയെ സംരക്ഷിക്കുന്നതാണ് പ്ലാന്റ് എന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തുകയായിരുന്നു യാത്രയുടെ ലക്ഷ്യം. പ്ലാന്റിന്റെ പ്രവര്‍ത്തനവും ശുദ്ധീകരണത്തിന്റെ ഓരോ ഘട്ടവും വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അജീഷ് കുമാര്‍ സംഘാംഗങ്ങള്‍ക്ക് കാണിച്ച് വിശദീകരിച്ചു. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കി. അമൃത് പദ്ധതി പ്രകാരം തിരുവനന്തപുരം കോര്‍പ്പറേഷനുവേണ്ടി കേരള വാട്ടര്‍ അതോറിറ്റി നിര്‍മിച്ചതാണ് ഈ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്. 14 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. നിര്‍മാണ…

    Read More »
  • Kerala

    ചര്‍ച്ച പരാജയം; ടാങ്കര്‍ലോറി ഉടമകള്‍ സമരം തുടരും

    കൊച്ചി: സംസ്ഥാനത്ത് ടാങ്കര്‍ ലോറി ഉടമകള്‍ ആഹ്വാനം ചെയ്ത സമരം തുടരും. എറണാകുളം ജില്ലാ കളക്ടറുമായി ടാങ്കര്‍ ലോറി ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ജി.എസ്ടി. അടയ്ക്കാനാകില്ല എന്ന നിലപാടിലാണ് ഉടമകള്‍. ഇതോടെ സംസ്ഥാനത്തെ ഇന്ധനവിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ജില്ലാ കളക്ടറുമായി നടത്തിയ പ്രാരംഭ ചര്‍ച്ചയില്‍ പ്രശ്നപരിഹാരം സാധ്യമായിട്ടില്ല. ബിപിസിഎല്‍, എച്ച്പിസിഎല്‍ എണ്ണക്കമ്പനികള്‍ക്കുവേണ്ടി സര്‍വീസ് നടത്തുന്ന 650-ഓളം ടാങ്കര്‍ ലോറികളുടെ ഉടമകളുടെ പ്രതിനിധികളാണ് കളക്ടറുമായി ചര്‍ച്ച നടത്തിയത്. സര്‍വീസ് നികുതി അടയ്ക്കാനാകില്ലെന്ന നിലപാടില്‍ ഉടമകളെത്തുകയായിരുന്നു. സമരവുമായി മുന്നോട്ട് പോകുമെന്നും അവര്‍ അറിയിക്കുകയായിരുന്നു. 18 ശതമാനം സേവനനികുതിയില്‍ 13 ശതമാനം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടാങ്കര്‍ ഉടമകള്‍ക്ക് നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് നിലവിലെ കരാറുകള്‍ക്ക് വിരുദ്ധമായാണ് എന്നാണ് വാദം. പെട്രോളിയം കമ്പനികളും ജിഎസ്ടി വകുപ്പും തമ്മിലുള്ള വിഷയമാണിതെന്നും സര്‍ക്കാര്‍ ഇതില്‍ പരിഹാരം കാണണമെന്നുമാണ് ടാങ്കര്‍ ലോറി ഉടമകളുടെ ആവശ്യം. സമരത്തിന്റെ ആദ്യ ദിവസം സംസ്ഥാനത്ത് ഇന്ധനക്ഷാമം അനുഭവപ്പെട്ടിട്ടില്ല. ഐഒസി പമ്പുകളില്‍…

    Read More »
  • Kerala

    ഓട്ടോ, ടാക്സി മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ

    തിരുവനന്തപുരം: ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശിപാര്‍ശ. ചാര്‍ജ്ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ഗതാഗത മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തി. ഇത് സംബന്ധിച്ച് പഠിച്ച് ശിപാര്‍ശ നല്‍കുവാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനെ സര്‍ക്കാര്‍ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ടവരുമായി കമ്മറ്റി മൂന്ന് ചര്‍ച്ചകള്‍ നടത്തിയതിനുശേഷം സര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിതല ചര്‍ച്ച നടന്നത്. നിലവിലെ ഭീമമായ ഇന്ധന വിലയുടെ പശ്ചാത്തലത്തില്‍ ഓട്ടോ-ടാക്‌സി ചാര്‍ജ്ജ് വര്‍ധന അനിവാര്യമാണെന്ന വാഹന ഉടമകളുടെയും യൂണിയനുകളുടെയും ആവശ്യം ന്യായമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഓട്ടോറിക്ഷകള്‍ക്ക് നിലവിലുള്ള മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് 30 ആക്കി വര്‍ധിപ്പിക്കാനും തുടര്‍ന്നുള്ള ഒരു കിലോമീറ്ററിനും നിലവിലുള്ള 12 രൂപയില്‍ നിന്നും 15 രൂപയായി വര്‍ധിപ്പിക്കാനുമാണ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരിക്കുന്നത്. കോര്‍പറേഷന്‍ മുനിസിപ്പാലിറ്റി പരിധിക്ക് പുറത്ത് 50% അധികനിരക്കും രാത്രി കാല യാത്രയില്‍ നഗരപരിധിയില്‍ 50% അധിക നിരക്കും നില നിര്‍ത്തണമെന്നും…

    Read More »
  • India

    പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

    മുംബൈ: രാജ്യത്ത് വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയും കൂടി. 127 ദിവസത്തിനുശേഷമാണ് പെട്രോളിനും ഡീസലിനും വില പരിഷ്‌കരിക്കുന്നത്. കൊച്ചിയില്‍ തിങ്കളാഴ്ച 104.17 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.04 രൂപയായി. ഡീസലിന് 91.42-ല്‍ നിന്ന് 85 പൈസ കൂടി 92.27-ലുമെത്തി. ചൊവ്വാഴ്ചയോടെയാണ് ഉയര്‍ന്ന വില പ്രാബല്യത്തില്‍ വരിക. നവംബറില്‍ ദീപാവലിയോടനുബന്ധിച്ചാണ് അവസാനമായി വില പരിഷ്‌കരിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷപശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. നിലവില്‍ 115 ഡോളറിനുമുകളിലാണ് ക്രൂഡ് ഓയില്‍ വില.  

    Read More »
  • Crime

    പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭര്‍തൃവീട്ടുകാരുടെ ക്രൂരപീഡനം; 22കാരിയുടെ ദുരവസ്ഥ പുറംലോകം അറിഞ്ഞത് സഹോദരനിലൂടെ

    ഭോപ്പാല്‍: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ 22കാരിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരപീഡനം. മുറിയില്‍ അടച്ചിടുകയും ചട്ടുകം പഴുപ്പിച്ച് കാലില്‍ വച്ച് പൊള്ളിക്കുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ദേവാസിലാണ് സംഭവം. യുവതിയെ കാണാന്‍ സഹോദരന്‍ വീട്ടിലെത്തിയതോടെയാണ് 22കാരിയുടെ ദുരവസ്ഥ പുറംലോകം അറിഞ്ഞത്. സഹോദരന്റെ നിര്‍ദേശപ്രകാരം യുവതി പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഗാര്‍ഹികപീഡനം അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് ഭര്‍ത്താവിനും മറ്റു ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു. മൂന്ന് വര്‍ഷം മുന്‍പായിരുന്നു യുവതിയുടെ കല്യാണം. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതിന് പിന്നാലെയാണ് ഭര്‍തൃവീട്ടുകാരുടെ ഉപദ്രവം തുടങ്ങിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ ഭര്‍തൃവീട്ടുകാരുടെ പെരുമാറ്റത്തില്‍ മാറ്റം വന്നു. തുടര്‍ച്ചയായി ഒരു ദയയുമില്ലാതെ തന്നെ തല്ലാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. നിസാര കാര്യങ്ങള്‍ പറഞ്ഞാണ് മര്‍ദ്ദനം. മുറിയില്‍ അടച്ചിടുകയും ചട്ടുകം പഴുപ്പിച്ച് കാലില്‍ വെച്ച് പൊള്ളിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

    Read More »
  • India

    വധഭീഷണി: ഹിജാബ് വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ

    ബെംഗളൂരു: ഹിജാബ് വിലക്ക് ഹര്‍ജികളില്‍ വിധി പറഞ്ഞ ഹൈക്കോടതി വിശാല ബെഞ്ച് ജഡ്ജിമാര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നു. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജയബുന്നീസ മൊഹിയുദ്ദീന്‍ ഖാസി എന്നിവര്‍ക്കാണ് വധഭീഷണിയെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കുന്നത്. ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ തൗഹീദ് ജമാഅത്ത് സംഘടനയുടെ 2 ഭാരവാഹികളെ തമിഴ്‌നാട്ടില്‍ ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. തിരുനെല്‍വേലിയില്‍ കോവൈ റഹ്മത്തുല്ലയും തഞ്ചാവൂരില്‍ ജമാല്‍ മുഹമ്മദ് ഉസ്മാനിയുമാണ് അറസ്റ്റിലായത്. പ്രകോപന പ്രസംഗത്തിന്റെ പേരില്‍ കോവൈ റഹ്മത്തുല്ലയ്‌ക്കെതിരെ നേരത്തേ കേസ് എടുത്തിരുന്നു. യൂണിഫോം നിബന്ധനകളുള്ള വിദ്യാലയങ്ങളില്‍ ഹിജാബ് വിലക്കേര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി ഇസ്ലാം മതാചാരപ്രകാരം ഹിജാബ് അനിവാര്യമല്ലെന്നു വിധിച്ചിരുന്നു.  

    Read More »
  • Crime

    ഗര്‍ഭഛിദ്രത്തിനൊപ്പം അനുവാദമില്ലാതെ വന്ധ്യംകരണത്തിന് വിധേയയാക്കിയെന്ന് പരാതി

    ലക്‌നൗ: ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിയ യുവതിയെ അനുവാദമില്ലാതെ വന്ധ്യംകരണത്തിന് വിധേയയാക്കിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ റെയില്‍വേ ആശുപത്രിയിലാണ് 30 വയസ്സുകാരിക്ക് വന്ധ്യംകരണം നടത്തിയത്. റെയില്‍വേ സുരക്ഷാ സേനയിലെ ജീവനക്കാരനായ യോഗേഷ് ബാഗേലിന്റെ ഭാര്യയെയാണ് മുന്‍കൂട്ടി അനുമതി വാങ്ങാതെ വന്ധ്യംകരണത്തിന് വിധേയയാക്കിയത്. യോഗേഷ് പൊലീസില്‍ പരാതി നല്‍കി. വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആഗ്ര ഡിവിഷന്‍ റെയില്‍വേ അഡ്മിനിസ്ട്രേഷന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കി. യുവതി മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു പതിവായി പരിശോധന നടത്തിയിരുന്നത്. അടുത്തിടെ നടത്തിയ പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് ഇല്ലെന്നും ഗര്‍ഭഛിദ്രം നടത്താനും ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ ആശുപത്രിയിലും പരിശോധന നടത്തി. അവിടെയും ഡോക്ടര്‍മാര്‍ ഇതേ നിര്‍ദേശം മുന്നോട്ടുവച്ചു. ഇതനുസരിച്ചായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭഛിദ്രത്തിനൊപ്പം വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിയെന്ന് വ്യക്തമായത്. സംഭവം ഒളിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചതായും അപമര്യാദയായി പെരുമാറിയതായും യോഗേഷ് ആരോപിച്ചു.…

    Read More »
  • NEWS

    ബാക്ക് അപ്പ് ചെയ്യാതെ നിങ്ങളുടെ മൊബൈൽ ഫോൺ കൈമാറ്റം ചെയ്യുരുത്; മറ്റൊരാളുടെ കൈകളിലേക്കാണ് അത് പോകുന്നത്

    നിങ്ങള്‍ നിങ്ങളുടെ പഴയ ആന്‍ഡ്രോയിഡ് സ്‌മാര്‍ട്ട്‌ഫോണ്‍ ഒരു സുഹൃത്തിന് നല്‍കുകയോ, ഓഎല്‍എക്‌സിലൂടെ ആര്‍ക്കെങ്കിലും വില്‍ക്കുകയോ പുതിയ ഫോണുമായി എക്സ്ചേഞ്ച് ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിന് മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.അതില്‍ ഏറ്റവും പ്രധാനം ഫോണിലെ മുഴുവന്‍ ഡേറ്റയും ബാക്കപ്പ് ചെയ്ത് റീസെറ്റ് ചെയ്യുക എന്നതാണ്. എങ്ങനെയാണ് നിങ്ങളുടെ ഫോണിലെ ഫയലുകള്‍ ബാക്കപ്പ് ചെയ്ത് റീസെറ്റ് ചെയ്യുന്നതെന്ന് നോക്കാം   ആദ്യം നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലെ എല്ലാം സിങ്ക്ചെയ്യുക. ഇതിനായി, സെറ്റിങ്‌സ്/ അക്കൗണ്ടുകള്‍/ ഇമെയില്‍ ഐഡി/ അക്കൗണ്ട് സിങ്ക് എന്നിവയിലേക്ക് പോവുക. ഇതില്‍ മുകളിലുള്ള ത്രീ-ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്ത് ‘സിങ്ക് നൗ’ (Sync Now) ക്ലിക്ക് ചെയ്യുക. ഇതോടെ എല്ലാ ഗൂഗിള്‍ ആപ്പുകളിലെയും ഡേറ്റ സിങ്ക് ചെയ്യപ്പെടും.   അടുത്തതായി, മറ്റ് ആപ്പുകളിലെ ഡാറ്റയാണ് ബാക്കപ്പ് ചെയ്യേണ്ടത്. ഫെയ്‌സ്‌ബുക്ക്‌, ഇന്‍സ്റ്റാഗ്രാം ഒക്കെ ഡേറ്റ ക്‌ളൗഡില്‍ സൂക്ഷിക്കുന്നതിനാല്‍ അവ ബക്കപ്പ് ചെയ്യേണ്ടി വരില്ല.എന്നാല്‍ വാട്ട്‌സ്‌ആപ്പ് പോലുള്ള എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് പ്ലാറ്റ്‌ഫോമുകള്‍ക്ക്, ക്ലൗഡില്‍ സംഭരിക്കുന്ന മാനുവല്‍…

    Read More »
  • NEWS

    ഹൃദയാഘാതത്തിന് ഒരു മാസം മുമ്പ് തന്നെ ശരീരം ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും; ഈ ഏഴ് സൂചനകള്‍ അവഗണിക്കാതിരിക്കുക

    ഹൃദയാഘാതം മൂലം ലോകത്ത് മരണപ്പെടുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരുന്നു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിന് ഇടയാക്കുന്നത് ഹൃദയാഘാതമാണ്. ജങ്ക് ഫുഡ് സംസ്‌കാരവും സമ്മര്‍ദ്ദം നിറഞ്ഞ ജീവിതവും ഫാസ്റ്റ് ഫുഡ് ജീവിതരീതികളുമെല്ലാം ഹൃദയാഘാതത്തിന് കാരണമാകുന്നു. ജീവിത രീതിയിലെ മാറ്റവും സമ്മര്‍ദ്ദത്തിന് അടിപ്പെടാതെയുള്ള ജീവിതവും വ്യായാമവുമെല്ലാം ഹൃദയാഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും. ഹൃദയാഘാതത്തിന് മുമ്പ് ശരീരം ലക്ഷണങ്ങളും സൂചനയും നല്‍കും. ഇത് അവഗണിക്കുന്നതാണ് മരണത്തിന് കാരണമാകുന്നത്. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. ഹൃദയം പണിമുടക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ അതിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും. ഈ ഏഴ് ലക്ഷണങ്ങള്‍ ഒരു കാരണവശാലും പ്രായഭേദമന്യെ അവഗണിക്കാന്‍ പാടില്ല. 1.ക്ഷീണം രക്തധമനികള്‍ ചുരുങ്ങുന്നതോടെ ഹൃദയത്തിന് ആവശ്യത്തിന് രക്തം പമ്പ് ചെയ്യാനാവില്ല. ഇത് തുടര്‍ച്ചയായ ക്ഷീണത്തിന് കാരണമാകും. ഉറക്കം തൂങ്ങല്‍ സ്ഥിരമാകും. 2.ശ്വാസ തടസം ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമാണ് ഇത്. കൊഴുപ്പ് അടിഞ്ഞ് ഇടുങ്ങിയ ധമനികളിലൂടെ ആവശ്യത്തിന് രക്തം…

    Read More »
  • Crime

    വനിതാ ഡോക്ടറുടെ പീഡനപരാതി: എസ്.എച്ച്.ഒയെ സ്ഥലംമാറ്റി

    തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എ.വി.സൈജുവിനെ സ്ഥലംമാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മറ്റു നടപടികള്‍ സ്വീകരിക്കും. വിവാഹ വാഗ്ദാനം നല്‍കി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും വധഭീഷണി മുഴക്കിയെന്നുമാണ് പരാതി. പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ റൂറല്‍ ജില്ലാ പ്രസിഡന്റാണ് സൈജു. ആ സ്ഥാനത്തുനിന്ന് സൈജുവിനെ നീക്കാന്‍ തീരുമാനമായി. മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വനിതാ ഡോക്ടര്‍ താമസിക്കുന്നത്. ഭര്‍ത്താവ് വിദേശത്താണ്. 2018വരെ അബുദാബിയില്‍ ദന്ത ഡോക്ടറായിരുന്ന യുവതി 2019 ഓഗസ്റ്റില്‍ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് സൈജുവിനെ പരിചയപ്പെടുന്നത്. അന്ന് എസ്‌ഐയായിരുന്ന സൈജു, യുവതിയുടെ കടമുറികള്‍ ഒഴിപ്പിക്കുന്നതിനു സഹായിച്ചു. പീന്നീട് ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു. പ്രശ്‌നം പരിഹരിച്ചതിനു ചെലവു ചെയ്യണം എന്നാവശ്യപ്പെട്ട് 2019 ഒക്ടോബറില്‍ വീട്ടിലെത്തി ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ പറയുന്നതിങ്ങനെ: പരാതി പരിഹരിക്കാന്‍ ഇടപെട്ട സൈജു ഫോണ്‍ നമ്പര്‍…

    Read More »
Back to top button
error: