Month: March 2022
-
NEWS
കുട്ടികളിലെ പരീക്ഷാപ്പേടി എങ്ങനെ മറികടക്കാം
പരീക്ഷാ കാലം ഇങ്ങടുത്തു.കുട്ടികള്‍ക്കെന്നല്ല മാതാപിതാക്കൾക്കു പോലും ആധി കൂടുന്ന സമയമാണിത്.ഈ ആഴ്ച മോഡല്‍ പരീക്ഷയും ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകൾക്ക് 23 മുതൽ വാര്‍ഷിക പരീക്ഷയും 30 മുതല്‍ എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളും ആരംഭിക്കുകയാണ്.വിഷയങ്ങളെല്ലാം നല്ല രീതിയില്‍ പഠിച്ചിട്ടുണ്ടെങ്കിലും പരീക്ഷാ ഹാളില്‍ എത്തുമ്പോള്‍ അവ മറന്നുപോകുന്നതാണ് പല കുട്ടികളുടെയും പ്രധാന പ്രശ്‌നം.ഏതൊരു പരീക്ഷയേയും കൃത്യമായ പ്ലാനിംഗോടെ സമീപിച്ചാല്‍ വിജയം സുനിശ്ചിതമാണ്.പരീക്ഷയുടെ ടൈംടേബിള്‍ ലഭിച്ചിട്ടാവരുത് പ്ലാനിംഗ് തുടങ്ങാൻ എന്ന് മാത്രം. അതുപോലെ പഠിക്കുന്നതിന് സമയം ഒരു പ്രശ്നമാകരുത്.ഓരോരുത്തര്‍ക്കും പഠിക്കുന്നതിന് ഇഷ്ടപ്പെട്ട സമയം ഉണ്ടാകും.ചിലര്‍ക്ക് പുലര്‍ച്ചെ എഴുന്നേറ്റ് പഠിക്കുന്നതിനായിരിക്കും താത്പര്യം. ചിലര്‍ക്ക് രാത്രി വൈകി ഇരുന്ന് പഠിക്കുന്നതാകും ഇഷ്ടം.കുട്ടികളെ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പഠിക്കാന്‍ വിടുന്നതാകും ഉചിതം. എത്ര മണിക്കൂര്‍ പഠിച്ചുവെന്നതിലല്ല, എത്ര കാര്യക്ഷമമായി പാഠഭാഗങ്ങള്‍ പഠിച്ചു എന്നതിലാണ് കാര്യം.ഓരോ കുട്ടികളും പഠിക്കാന്‍ എടുക്കുന്ന സമയം വ്യത്യസ്തമാണ്.ചില കുട്ടികള്‍ ചുരുങ്ങിയ സമയംകൊണ്ട് പെട്ടെന്ന് പഠിക്കും.ചിലര്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരും.അതുകൊണ്ട് തന്നെ…
Read More » -
NEWS
ആ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചതിൽ ഡോക്ടർമാരെക്കാൾ കൂടുതൽ പങ്ക് പോലീസിനാണ്
പയ്യന്നൂർ റയില്‍വേ ട്രാക്കിൽ ഇരുകാലുകളും അറ്റ് കിടന്ന് നിലവിളിക്കുന്ന രണ്ടര വയസ്സുകാരൻ സാലിഹിനെ ഒരു പോലീസുകാരൻ വാരിയെടുത്തു കൊണ്ട് ഏറ്റവും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഓടുമ്പോൾ ഇരു കാലും നഷ്ടപ്പെട്ട കുട്ടി ഇനി ജീവിതത്തിലേക്ക് പിച്ചവെക്കുമെന്ന് ആരും കരുതിക്കാണില്ല. ഡോക്ടർമാരും ശാസ്ത്രവും ഒരുമിച്ചപ്പോൾ തുന്നിപ്പിടിച്ച പിഞ്ചു കാലുകളിൽ രണ്ടര വയസ്സുകാരൻ സാലിഹ് പിച്ചവെച്ച് തുടങ്ങി.മംഗളൂരു എജെ ഹോസ്പിറ്റലിൽ ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിപ്പിടിപ്പ കാലുകളിലാണ് ഇന്ന് കുഞ്ഞ് സാലിഹ് നടക്കാൻ തുടങ്ങിയത്. കഴിഞ്ഞ ഏപ്രിൽ 29 ന് പയ്യന്നൂർ റെയിൽവെ ട്രാക്കിൽ ഉമ്മയും മകനും അപകടത്തിൽ പെടുകയായിരുന്നു. ഉമ്മ പിലാത്തറ സ്വദേശിനി പീരക്കാംതടത്തിൽ സഹീദ (29) സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപെട്ടിരുന്നു. റയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരൻ നിലവിളിക്കുന്ന സാലിഹിനെയും മറ്റൊരാൾ അറ്റുകിടന്ന കാലുകൾ പ്ലസ്റ്റിക്ക് കവറിലുമാക്കി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അതിവേഗം എത്തിച്ചു.തീർന്നില്ല, സഹായം തേടി പയ്യന്നൂർ പോലീസിലേക്കും ഇതിനകം അവരുടെ കോളുകൾ എത്തി. പയ്യന്നൂർ പോലീസും…
Read More » -
NEWS
ഇന്ന് ലോക ജല ദിനം
ഇലത്തുമ്പിൽനിന്ന് ഒരിറ്റു വെള്ളം ഊർന്നു വീഴുമ്പോൾ അതിനറിയില്ല, ഒരുപക്ഷേ അതൊരു പുഴയുടെ തുടക്കമാകുമെന്ന്.ചില തുള്ളികൾ അങ്ങനെയാണ്.ഒഴുകാൻവേണ്ടി മാത്രം ഇറ്റുവീഴുന്നവ.അത് തോടായി,അരുവിയായി,പുഴയായി,നദിയായി ഒഴുകും.സമുദ്രമായി വളരും.പിന്നെയത് നീരാവിയായി ഉയരങ്ങളിലേക്ക് പോകും.അവിടുന്ന് തണുത്തുറഞ്ഞ് തുള്ളിയായി വീണ്ടും ഭൂമിയിലേക്ക്… ആദിയും അനാദിയുമില്ലാത്ത ജലചക്രം ! എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED).ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു..
Read More » -
Kerala
വിവാദങ്ങളില്‍ അതൃപ്തി പരസ്യമാക്കി തരൂര്‍: സെമിനാറില്‍ പങ്കെടുക്കില്ലെന്ന് സിപിഎം നേതാക്കളെ അറിയിച്ചു
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാ?ഗമായി നടക്കുന്ന സെമിനാറില്‍ നിന്നും പിന്മാറുന്നതായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കെപിസിസി നേതൃത്വത്തിന്റെ വികാരം മാനിച്ച് സെമിനാറില്‍ പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധിയാണ് തരൂരിനോടും കെ.വി.തോമസിനോടും നിര്‍ദേശിച്ചത്. ഈ സാഹചര്യത്തിലാണ് പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് തരൂര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും പാര്‍ട്ടി തന്നെ സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ എഐസിസി നേതൃത്വവുമായി ആലോചിച്ച് താന്‍ ആ പരിപാടിയില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നും തരൂര്‍ പത്രപ്രസ്താവനയില്‍ പറയുന്നു. സമാനരീതിയില്‍ ഇക്കുറിയും വിവാദങ്ങളില്ലാതെ വിഷയം അവസാനിപ്പിക്കാമായിരുന്നുവെങ്കിലും ചില കേന്ദ്രങ്ങള്‍ വിഷയം വിവാദമാക്കി മാറ്റിയെന്നും സിപിഎം പാര്‍ട്ടി കോണ്ഗ്രസ് സെമിനാറില്‍ നിന്നും വിട്ടു നില്‍ക്കുന്നതായുള്ളപ്രസ്താവനയില്‍ തരൂര്‍ പറയുന്നു വിലക്ക് സംഘിച്ച് സിപിഎം പാര്‍ട്ടി കോണ്ഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി എടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കെപിസിസി വിലക്കിയാലും അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നായിരുന്നു തരൂരിന്റെയും കെ.വി. തോമസിന്റെയും പ്രതികരണം. തുടര്‍ന്നാണ്…
Read More » -
Crime
പാലക്കാട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരെന്ന് ആരോപണം
പാലക്കാട്: പാലക്കാട് പുതുശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ. നീളിക്കാട് യൂണിറ്റ് പ്രസിഡന്റ് അനുവിനാണ് വെട്ടേറ്റത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നെന്ന് അനു പറഞ്ഞു. ചെവിയിലും കൈയ്യിലുമാണ് വെട്ടേറ്റത്. പരിക്ക് സാരമുള്ളതല്ല. അനുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സിപിഎം പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് ആരോപിച്ചു. സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസിന്റെ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്നും സുഭാഷ് ചന്ദ്രബോസ് ആരോപിച്ചു.
Read More » -
Crime
ദുബൈയില്‍ പ്രവാസി യുവാവിനെ നഗ്‌നനാക്കി പണം തട്ടിയെടുത്ത കേസ്: മൂന്ന് ആഫ്രിക്കന്‍ യുവതികള്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ദുബൈ: ദുബൈയില്‍ ഏഷ്യക്കാരനായ യുവാവിനെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ മൂന്ന് ആഫ്രിക്കന്‍ യുവതികള്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷയും 28,000 ദിര്‍ഹം പിഴയും വിധിച്ച് കോടതി. വാട്സാപ്പ് വഴി ബന്ധം സ്ഥാപിച്ചാണ് യുവാവിനെ ഇവര്‍ ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തിയത്. യൂറോപ്യന്‍ യുവതി എന്ന നിലയില്‍ വാട്സാപ്പ് വഴി പരിചയം സ്ഥാപിച്ച പ്രതികളിലൊരാള്‍ യുവാവിനെ ഡിന്നറിനായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഹോട്ടല്‍ മുറിയിലെത്തിയ യുവാവിന്റെ പഴ്സ് സ്ത്രീകള്‍ കൈക്കലാക്കി. ക്രെഡിറ്റ് കാര്‍ഡിന്റെ പിന്‍ നമ്പര്‍ പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് പിന്‍ നമ്പര്‍ നല്‍കിയെന്നും യുവാവ് പറഞ്ഞു. തുടര്‍ന്ന് യുവതികള്‍ ബലമായി തന്റെ വസ്ത്രം അഴിച്ചുമാറ്റി നഗ്‌നനാക്കി വീഡിയോ പകര്‍ത്തി. പിന്നീട് മൂന്ന് സ്ത്രീകളില്‍ രണ്ടുപേര്‍ സ്ഥലത്ത് നിന്ന് പോയി. 20 മിനിറ്റിന് ശേഷം ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 1,000 ദിര്‍ഹം പിന്‍വലിച്ച് മടങ്ങിയെത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പുലര്‍ച്ചെ…
Read More » -
Kerala
കെ റെയിലില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി; ‘ആര് പറയുന്നതാണ് ജനം കേള്‍ക്കുന്നതെന്ന് കാണാം’
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കണ്ണൂര്‍: കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര് പറയുന്നതാണ് ജനം കേള്‍ക്കുന്നതെന്ന് കാണാം എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. സര്‍ക്കാര്‍ പൂര്‍ണതോതില്‍ നാട്ടില്‍ ഇറങ്ങി പദ്ധതി വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനം അനുമദിക്കില്ല എന്ന ദുശ്ശാഠ്യമാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് വിചാരിച്ചാല്‍ കുറച്ച് ആളുകളെ ഇറക്കാനാകും. ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ടെന്നും നാലിരട്ടി നഷ്ടപരിഹാരമെന്നത് വെറും വാക്കല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ പാനൂരില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈന്‍ അനുവദിച്ചു കൂടായെന്ന നിലപാടാണ് കോണ്‍ഗ്രസിനും ബിജെപിക്കുമുള്ളത്. എല്ലാ വിഭാഗം ജനങ്ങളും പദ്ധതിയെ സ്വാഗതം ചെയ്യുന്നു. സില്‍വര്‍ ലൈന്‍ വേണ്ട ആകാശപാത മതി എന്നാണ് പ്രതിപക്ഷം പറയുന്നത്. ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സര്‍ക്കാര്‍ മനസിലാക്കുന്നു. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് 4 ഇരട്ടി നഷ്ടപരിഹാരം വെറും വാക്ക് അല്ല. ഭാവിതലമുറയ്ക്ക് വേണ്ടിയുള്ള വികസനം അനുവദിക്കില്ല എന്ന…
Read More » -
NEWS
കെ.എസ്.ആർ.ടി സി ബസിൽ പീഡനശ്രമം; റാന്നി സ്വദേശികളായ രണ്ടു പേർ പിടിയിൽ
ഈരാറ്റുപേട്ട : കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച റാന്നി സ്വദേശികളായ നിമിൽ (34), സ്വരാജ് (25) എന്നിവരെ മേലുകാവ് പോലീസ് അറസ്റ്റ് ചെയ്‌തു. ഞായറാഴ്‌ച രാത്രി 11.30 ഓടെ പത്തനംതിട്ട കൽപ്പറ്റ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലാണ് പീഡനശ്രമം നടന്നത്. പത്തനംതിട്ടയിൽ നിന്നും തൃശ്ശൂരിലേക്കു പോകാനാണു യുവതി ബസിൽ കയറിയത്. മദ്യലഹരിയിലായിരുന്ന പ്രതികൾ ഈരാറ്റുപേട്ട കഴിഞ്ഞപ്പോൾ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ജീവനക്കാർ ബസ് മേലുകാവ് പോലീസ് സ്റ്റേഷനിലെത്തിച്ചു.യുവതിയുടെ മൊഴിയിൽ പോലീസ് കേസെടുത്തു. പാലാ ഡിവൈഎസ്‌പി ഷാജു ജോസ്, എസ്‌ഐമാരായ മനോജ് കുമാർ, നാസർ, സനൽകുമാർ, സിപിഒ വരുൺ, വിനോജ്, ബിബിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു
Read More » -
NEWS
മദ്യനിരോധനം നിലവിലുള്ള ബിഹാറില്‍ വീണ്ടും വിഷമദ്യ ദുരന്തം; മരണം 37
പട്‌ന: മദ്യനിരോധനം നിലവിലുള്ള ബിഹാറില്‍ ഹോളി ആഘോഷങ്ങള്‍ക്കിടെ വിഷമദ്യം കഴിച്ച് 37 പേര്‍ മരിച്ചു. സിവാന്‍, ബാങ്ക, ഭാഗല്‍പുര്‍, മധേപുര, നളന്ദ തുടങ്ങിയ ഇടങ്ങളിലാണ് ദുരന്തമുണ്ടായത്. ഭാഗല്‍പുരിലും ബാങ്കയിലുമായി രണ്ടു പേര്‍ക്കു കാഴ്ചയും നഷ്ടമായി. ദീപാവലി ദിനത്തിൽ ബിഹാറിലുണ്ടായ മദ്യദുരന്തത്തില്‍ അറുപതോളം പേര്‍ക്കാണു ജീവന്‍ നഷ്ടമായത്. അതേസമയം മദ്യനിരോധനം പിൻവലിക്കണമെന്ന് പ്രതിപക്ഷത്തിനു പുറമേ ഭരണകക്ഷിയിലെ ചില എംഎല്‍എമാരും പരസ്യമായി ആവശ്യപ്പെട്ടു.ബിഹാറില്‍ തുടര്‍ച്ചയായുണ്ടാകുന്ന വിഷമദ്യ ദുരന്തങ്ങള്‍ സംസ്ഥാനത്തെ മദ്യനിരോധനം പരാജയമാണെന്ന ആക്ഷേപവും ഉയര്‍ത്തുന്നുണ്ട്.
Read More » -
NEWS
തിരുനക്കര പൂരം; കോട്ടയത്ത് 23-ന് ഗതാഗത നിയന്ത്രണം
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് 23ന് നടക്കുന്ന തിരുനക്കരപ്പൂരത്തിന്റെ ഭാഗമായി കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.ഉച്ചക്ക് 2 മണി മുതലാണ് നിയന്ത്രണം. നിയന്ത്രണം ഇങ്ങനെ: തെക്കുനിന്നും എംസി റോഡിലൂടെ വരുന്ന വലിയ വാഹനങ്ങള് സിമന്റ് കവല ജംങ്ഷനില്‍ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാല് റോഡുവഴി തിരുവാതുക്കല്- കുരിശുപള്ളി- അറുത്തൂട്ടി ജംങ്ഷനില് എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംങ്ഷനിലെത്തി മെഡിക്കല് കൊളെജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള് തിരുവാതുക്കല് – അറുത്തൂട്ടി വഴി പോവുക. എംസി റോഡിലൂടെ വരുന്ന കിഴക്കോട്ടു പോകേണ്ട ചെറുവാഹനങ്ങള് മണിപ്പുഴയില്‍ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡു വഴി ഈരയില്ക്കടവു വഴി മനോരമ ജംങ്ഷനിലെത്തി കിഴക്കോട്ടു പോവുക. വലിയ വാഹനങ്ങള് മണിപ്പുഴ ജംഗ്ഷനില് നിന്നും തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക. നാഗമ്ബടത്തുനിന്നും വരുന്ന വാഹനങ്ങള് സിയേഴ്സ് ജംങ്ഷന്, റെയില്വേ സ്റ്റേഷന് – ലോഗോസ് വഴി ചന്തക്കവലയിലെത്തി മാര്ക്കറ്റ് വഴി എം.എല്‍…
Read More »