NEWS

ബാക്ക് അപ്പ് ചെയ്യാതെ നിങ്ങളുടെ മൊബൈൽ ഫോൺ കൈമാറ്റം ചെയ്യുരുത്; മറ്റൊരാളുടെ കൈകളിലേക്കാണ് അത് പോകുന്നത്

നിങ്ങള്‍ നിങ്ങളുടെ പഴയ ആന്‍ഡ്രോയിഡ് സ്‌മാര്‍ട്ട്‌ഫോണ്‍ ഒരു സുഹൃത്തിന് നല്‍കുകയോ, ഓഎല്‍എക്‌സിലൂടെ ആര്‍ക്കെങ്കിലും വില്‍ക്കുകയോ പുതിയ ഫോണുമായി എക്സ്ചേഞ്ച് ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിന് മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.അതില്‍ ഏറ്റവും പ്രധാനം ഫോണിലെ മുഴുവന്‍ ഡേറ്റയും ബാക്കപ്പ് ചെയ്ത് റീസെറ്റ് ചെയ്യുക എന്നതാണ്.

എങ്ങനെയാണ് നിങ്ങളുടെ ഫോണിലെ ഫയലുകള്‍ ബാക്കപ്പ് ചെയ്ത് റീസെറ്റ് ചെയ്യുന്നതെന്ന് നോക്കാം

 

ആദ്യം നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലെ എല്ലാം സിങ്ക്ചെയ്യുക. ഇതിനായി, സെറ്റിങ്‌സ്/ അക്കൗണ്ടുകള്‍/ ഇമെയില്‍ ഐഡി/ അക്കൗണ്ട് സിങ്ക് എന്നിവയിലേക്ക് പോവുക. ഇതില്‍ മുകളിലുള്ള ത്രീ-ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്ത് ‘സിങ്ക് നൗ’ (Sync Now) ക്ലിക്ക് ചെയ്യുക. ഇതോടെ എല്ലാ ഗൂഗിള്‍ ആപ്പുകളിലെയും ഡേറ്റ സിങ്ക് ചെയ്യപ്പെടും.

Signature-ad

 

അടുത്തതായി, മറ്റ് ആപ്പുകളിലെ ഡാറ്റയാണ് ബാക്കപ്പ് ചെയ്യേണ്ടത്. ഫെയ്‌സ്‌ബുക്ക്‌, ഇന്‍സ്റ്റാഗ്രാം ഒക്കെ ഡേറ്റ ക്‌ളൗഡില്‍ സൂക്ഷിക്കുന്നതിനാല്‍ അവ ബക്കപ്പ് ചെയ്യേണ്ടി വരില്ല.എന്നാല്‍ വാട്ട്‌സ്‌ആപ്പ് പോലുള്ള എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് പ്ലാറ്റ്‌ഫോമുകള്‍ക്ക്, ക്ലൗഡില്‍ സംഭരിക്കുന്ന മാനുവല്‍ ബാക്കപ്പ് ഓപ്‌ഷന്‍ നിങ്ങള്‍ നല്‍ക്കേണ്ടിവരും.

 

ഉദാഹരണത്തിന്, വാട്സാപ്പില്‍, സെറ്റിങ്‌സ്/ ചാറ്റുകള്‍/ ചാറ്റ് ബാക്കപ്പ് എന്നിവയിലേക്ക് പോയി ഇത് ചെയ്യാന്‍ കഴിയും.നേരത്തെ, ബാക്കപ്പ് സജീകരിച്ചിട്ടില്ലെങ്കില്‍ അപ്പോള്‍ ബാക്കപ്പ് അമര്‍ത്തി ചെയ്യാനാകും.

 

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഒരു കമ്ബ്യൂട്ടറിലേക്ക് കണക്റ്റ് ചെയ്യുക, ഫയല്‍ ട്രാന്‍സ്ഫര്‍ യുഎസ്ബി മോഡ് തിരഞ്ഞെടുത്ത് ഇന്റേണല്‍ സ്റ്റോറേജിലെ എല്ലാം ഒരു പുതിയ ഫോള്‍ഡറിലേക്ക് പകര്‍ത്തുക. ഇതാണ് എളുപ്പവഴി. DCIM, ഡോക്യൂമെന്റസ്, ഡൗണ്‍ലോഡുകള്‍, ഫിലിംസ്, മ്യൂസിക്ക്, ഫോട്ടോസ് തുടങ്ങിയ ഫോള്‍ഡറുകള്‍ ഇതില്‍ ഉള്‍പ്പെടും.ഇവ നിങ്ങളുടെ പുതിയ ഫോണിലേക്ക് തിരികെ നീക്കുകയും പുതിയ ഫോണില്‍ നിലവിലുള്ള ഫോള്‍ഡറുകളുമായി ലയിപ്പിക്കുകയും ചെയ്യാം.

 

നിങ്ങളുടെ ഫോണ്‍ റീസെറ്റ് ചെയ്യാന്‍ സെറ്റിങ്സില്‍ പോയി മുകളിലുള്ള സെര്‍ച്ച്‌ ബാറില്‍ നിന്ന് ‘റീസെറ്റ്’ എടുക്കുക.റീസെറ്റ് അല്ലെങ്കില്‍ ഫാക്ടറി റീസെറ്റ് എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങളെ നേരിട്ട് നിങ്ങളുടെ ഫോണ്‍ റീസെറ്റ് ചെയ്യാനുള്ള പേജിലേക്ക് കൊണ്ടുപോകും.

 

തുടര്‍ന്ന് സ്ക്രീനിലെ നിര്‍ദേശങ്ങള്‍ പിന്തുടരുക.റീസെറ്റ് ചെയ്ത ഫയലുകള്‍ ഡിലീറ്റ് ചെയ്യാന്‍ കാണിച്ചാല്‍ അത് തിരഞ്ഞെടുത്ത് മുന്നോട്ട് പോവുക.എല്ലാം ഡിലീറ്റ് ചെയ്തു എന്ന് ഉറപ്പാക്കുക, കാരണം നിങ്ങളുടെ ഫോണ്‍ മറ്റൊരാളുടെ കൈകളിലേക്കാണ് പോകുന്നത്.

 

റീസെറ്റ് പൂര്‍ത്തിയായാല്‍ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുകയും ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷന്‍ വരുകയും ചെയ്യും.ഇതിനു ശേഷം ഫോണ്‍ ഓഫ് ചെയ്ത് നിങ്ങള്‍ക്ക് സിമ്മും എസ്ഡി കാര്‍ഡും ഊരി എടുക്കാം.

Back to top button
error: