Month: March 2022
-
NEWS
മലയാളികളുടെ ഫുട്ബോൾ ആവേശം ആകാശത്തോളമുയർത്തിയ കേരള പോലീസ്
മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ കായികത്തിലും കേരളം ഇന്ത്യയിൽ എന്നും വിത്യസ്തമായി നിലകൊണ്ട ഒരു സംസ്ഥാനമാണ്.ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ക്രിക്കറ്റ് എന്ന കളിയിലലിഞ്ഞു ചേർന്നപ്പോൾ കേരള സംസഥാനവും അന്നാട്ടിലെ മനുഷ്യരും പ്രായ ജാതി മത സാമ്പത്തിക ഭേദമന്യേ ഫുട്ബോളിനെ നെഞ്ചോടു ചേർത്തു പിടിച്ചവരാണ്.കാല്പന്തുകളി മലയാളികളുടെ രക്തത്തിലലിഞ്ഞു ചേർന്ന ലഹരി തന്നെയാണെന്ന് നിസ്സംശയം പറയാം. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒരു സായാഹ്ന യാത്ര നടത്തിയാൽ കാൽപന്തുകളിയുടെ അകമ്പടിയില്ലാതെ ഒരു നഗരമോ ഗ്രാമമോ നമുക്ക് കാണാനാകില്ല.സൗകര്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ മാത്രമാകും വേറിട്ട് നിൽക്കുന്ന ഒരേയൊരു ഘടകം.കൊയ്ത്തൊഴിഞ്ഞ പാടങ്ങളും കപ്പ പറിച്ച കാലായും വരെ ഇതിൽ ഉൾപ്പെടും. ഫുട്ബോൾ തീർച്ചയായും പാശ്ചാത്യനാടിന്റെ സംഭാവനയാണ്.അതുകൊണ്ടു തന്നെ വിദേശീയരുടെ കേരളത്തിലേക്കുള്ള വരവുമായി അതിനെ ബന്ധപ്പെടുത്തി വായിക്കേണ്ടി വരും. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് ഫുട്ബോൾ ഇന്ത്യയിലേക്കെത്തുന്നത്.ബ്രിട്ടീഷ് ഇന്ത്യയുടെ കേന്ദ്രമായിരുന്ന കൽക്കത്തയിലായിരുന്നു ഇന്ത്യൻ ഫുട്ബാളിന്റെ തുടക്കം.1889 ഫെബ്രുവരി ഇരുപതിനാണ് കേരളത്തിലാദ്യമായി ഒരു ഫുട്ബോൾ ക്ലബ് ആരംഭിക്കുന്നത്. കൊച്ചി പോലീസ് സുപ്പീരിയന്റെൻഡ് ആയിരുന്ന ആർ…
Read More » -
NEWS
നമ്മുടെ നാണയങ്ങളിൽ വർഷം എഴുതിയതിനടിയിൽ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു എന്നറിയാമോ ?
മലയാളത്തിൽ നാണയങ്ങൾ അടിക്കുന്ന ഫാക്ടറിക്ക് കമ്മട്ടം എന്നാണ് പറയുന്നത്. ഇംഗ്ലീഷിൽ mint എന്നും. റോമൻ ദേവതയായ ജുനോ മൊനേറ്റ (juno moneta ) യിൽ നിന്നാണ് mint , money എന്നീ വാക്കുകളുടെ ഉത്ഭവം.ഇന്ത്യയിൽ നാണയങ്ങൾ പുറത്തിറക്കുന്നതിന്റെ ഉത്തരവാദിത്വം Security Printing & Minting Corporation of India Limited (SPMCIL) നു ആണ് . നാല് സ്ഥലങ്ങളിലെ ഫാക്ടറികളിൽ നിന്നാണ് ഇത് പുറത്തിറക്കുന്നത്. മുംബൈ , കൽക്കത്ത,നോയിഡ , ഹൈദരാബാദ്. ഓരോ നാണയത്തിലും കൊടുത്തിട്ടുള്ള പുറത്തിറക്കിയ വർഷത്തിന്റെ താഴെ കൊടുത്തിരിക്കുന്ന വളരെ ചെറിയ ചിഹ്നങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ചിലതിൽ സ്റ്റാർ, ചിലതിൽ ഡോട്ട്, ചിലതിൽ ചിഹ്നം ഇല്ലാത്തതും എന്നിങ്ങനെ. ഇത് വെറുതെ അങ്ങിനെ കൊടുത്തതല്ല. ഇത് പുറത്തിറക്കിയ കമ്മട്ടത്തിനെ (mint ) തിരിച്ചറിയാനാണിത്. 1 .ഡോട്ട് ചിഹ്നം – മുംബൈ ഫാക്റ്ററിയെ സൂചിപ്പിക്കുന്നു . ( വളരെ ചുരുക്കത്തിൽ B or M കണ്ടിട്ടുണ്ട് ) 2 . സ്റ്റാർ ചിഹ്നം…
Read More » -
NEWS
മലയാളികളുടെ കാൽപ്പന്തു ഭ്രാന്ത് ആകാശത്തോളമുയർത്തിയ കേരള പോലീസ്
മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ കായികത്തിലും കേരളം ഇന്ത്യയിൽ എന്നും വിത്യസ്തമായി നിലകൊണ്ട ഒരു സംസ്ഥാനമാണ്.ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ക്രിക്കറ്റ് എന്ന കളിയിലലിഞ്ഞു ചേർന്നപ്പോൾ കേരള സംസഥാനവും അന്നാട്ടിലെ മനുഷ്യരും പ്രായ ജാതി മത സാമ്പത്തിക ഭേദമന്യേ ഫുട്ബോളിനെ നെഞ്ചോടു ചേർത്തു പിടിച്ചവരാണ്.കാല്പന്തുകളി മലയാളികളുടെ രക്തത്തിലലിഞ്ഞു ചേർന്ന ലഹരി തന്നെയാണെന്ന് നിസ്സംശയം പറയാം. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒരു സായാഹ്ന യാത്ര നടത്തിയാൽ കാൽപന്തുകളിയുടെ അകമ്പടിയില്ലാതെ ഒരു നഗരമോ ഗ്രാമമോ നമുക്ക് കാണാനാകില്ല.സൗകര്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ മാത്രമാകും വേറിട്ട് നിൽക്കുന്ന ഒരേയൊരു ഘടകം.കൊയ്ത്തൊഴിഞ്ഞ പാടങ്ങളും കപ്പ പറിച്ച കാലായും വരെ ഇതിൽ ഉൾപ്പെടും. ഫുട്ബോൾ തീർച്ചയായും പാശ്ചാത്യനാടിന്റെ സംഭാവനയാണ്.അതുകൊണ്ടു തന്നെ വിദേശീയരുടെ കേരളത്തിലേക്കുള്ള വരവുമായി അതിനെ ബന്ധപ്പെടുത്തി വായിക്കേണ്ടി വരും. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് ഫുട്ബോൾ ഇന്ത്യയിലേക്കെത്തുന്നത്.ബ്രിട്ടീഷ് ഇന്ത്യയുടെ കേന്ദ്രമായിരുന്ന കൽക്കത്തയിലായിരുന്നു ഇന്ത്യൻ ഫുട്ബാളിന്റെ തുടക്കം.1889 ഫെബ്രുവരി ഇരുപതിനാണ് കേരളത്തിലാദ്യമായി ഒരു ഫുട്ബോൾ ക്ലബ് ആരംഭിക്കുന്നത്. കൊച്ചി പോലീസ് സുപ്പീരിയന്റെൻഡ് ആയിരുന്ന…
Read More » -
NEWS
തന്റെ സ്വപ്നം തകര്‍ത്ത മകളെയും കൂട്ടി ബിനീഷിന്റെ ജീവത്യാഗം
കോട്ടയം:കൂട്ട ആത്മഹത്യക്കായിരുന്നു കോട്ടയം പാമ്പാടി ചെമ്ബന്‍കുഴി കരുവിക്കാട്ടില്‍ ബീനീഷിന്റെ ലക്ഷ്യം.അത് വിജയിക്കാതായതോടെയാണ് മകളെയും കൂട്ടി കല്ലാർകുട്ടി ഡാമിൽ ചാടിയത്.അച്ഛനോടൊപ്പം കോട്ടയത്തുനിന്നും ഇടുക്കിയിലേക്ക് പോകുമ്പോൾ ഇത് തന്റെ അവസാന യാത്രയാണെന്ന് മകൾ പാർവതി ഒട്ട് അറിഞ്ഞതുമില്ല. പാമ്ബാടി ചെമ്ബന്‍കുഴി കരുവിക്കാട്ടില്‍ ബീനീഷിന്റെയും മകളുടെയും ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ കാര്യ-കാരണങ്ങളെക്കുറിച്ച് പൊലീസ് നല്‍കുന്ന സൂചന ഇതാണ്. 4 വര്‍ഷത്തോളമായി ബനീഷിന്റെ മകള്‍ പാര്‍വ്വതി ചുങ്കം സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു.പലവട്ടം ഈ ബന്ധം തുടരരുതെന്ന് ബിനീഷ് വിലക്കിയിട്ടും ഫലമുണ്ടായില്ല.ഇതില്‍ ബനീഷിന് കടുത്ത മാനസീക വിഷമം നേരിട്ടിരുന്നു. മകളിലായിരുന്നു ബിനീഷിന്റെ പ്രതീക്ഷ മുഴുവനും. പറ്റാവുന്നിടത്തോളം പഠിപ്പിച്ച് നല്ല നിലയില്‍ മകളെ എത്തിക്കുന്നത് സ്വപ്നം കണ്ടായിരുന്നു ബിനീഷിന്റെ ജീവിതം.യാതൊരു ദുസ്വഭാവങ്ങളും ഇല്ലാത്ത ബീനീഷ് കഠിനാദ്ധ്വാനിയും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം പ്രിയങ്കരമായിരുന്നു. മരപ്പണിയില്‍ നിന്നുള്ള വരുമാനം കൊണ്ട് വീട്ടില്‍ ഭേദപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനും ബനീഷ് ശ്രദ്ധിച്ചിരുന്നു. വളരെ വര്‍ഷങ്ങളായി ബജെപി പ്രവര്‍ത്തനായിരുന്നു. നിലവില്‍ ബിജെപി മീനടം പഞ്ചായത്ത് ജനറല്‍…
Read More » -
India
രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞ് മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍
രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ ഡല്‍ഹിയിലെ ചിരാഗ് ഡില്ലിയിലാണ് സംഭവം. വീട്ടിന്റെ അടുക്കളയിൽ വച്ചിരുന്ന മൈക്രോവേവ് ഓവനിലാണ് കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസിന് വിവരം ല ഭിക്കുന്നത്. അയല്‍വാസിയാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി. കുഞ്ഞ് എങ്ങനെ ഓവനിലുള്ളില്‍ കുടുങ്ങിയെന്നതടക്കം സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
Read More » -
India
ഐ. പി. എല്‍: 25 ശതമാനം കാണികളെ അനുവദിച്ചേക്കും
ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കുമ്പോളും എത്ര ശതമാനം കാണികള്‍ക്ക് പ്രവേശനം ഉണ്ടാകുമെന്നതിൽ വ്യക്തതയില്ല. എന്നാൽ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന തരത്തിൽ സ്റ്റേഡിയത്തില്‍ കാണികളെ അനുവദിക്കാന്‍ സാധ്യത ഉണ്ടെന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. പ്രാരംഭ മത്സരങ്ങൾക്ക് സ്റ്റേഡി യങ്ങളിൽ 25 ശതമാനം കാണികളെ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. മാർച്ച് 26ന് വാങ്കഡെയിൽ നടക്കുന്ന ചെന്നൈ-കോൽക്കത്ത മത്സരത്തോടെയാണ് പതിനഞ്ചാം സീസൺ ആരംഭിക്കുക. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ വരും മത്സരങ്ങൾക്ക് കൂടുതൽ കാ ണികളെ പ്രവേശിപ്പിച്ചേക്കും എന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.
Read More » -
India
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞു, പൊതുജനത്തിന് ‘കേന്ദ്രത്തിന്റെ സമ്മാനം’..ഇന്ധനവിലയും പാചക വാതക വിലയും കൂട്ടി
ഇന്ധനവില വർധനവിന് പിന്നാലെ പാചക വാതക വിലയും കൂട്ടി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂടി. കൊച്ചിയിലെ പുതിയ വില 956 രൂപ. 5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.18 രൂപയും ഡീസലിന് 92.40 രൂപയുമാണ് പുതിയ വില. തിരുവനന്തപുരത്ത് പെട്രോളിന് 107.31 രൂപയും ഡീസലിന് 94.41 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോള്‍ 105.45 രൂപയും ഡീസലിന് 92.61 രൂപയുമാണ് നിരക്ക്. അതേസമയം, 138 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത്. പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇന്ധനവില വർധന ചൊവ്വാഴ്ച രാവിലെ മുതൽ പ്രാബല്യത്തിൽ വന്നു. യുക്രെയ്ൻ- റഷ്യ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതോടെയാണ് ഇന്ധനവില ഉയരുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് മൂലം ആഴ്ചകളോളം രാജ്യത്ത്…
Read More » -
Crime
സായ് ശങ്കര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന കേസില്‍ തന്നെയും അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയും സൈബര്‍ വിദഗ്ധനുമായ സായ് ശങ്കര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്റ്റീസ് പി. ഗോപിനാഥാണ് ഹര്‍ജി പരിഗണിക്കുന്നത്. ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ച് സായ് ശങ്കര്‍ നല്കിയ മറ്റൊരു ഹര്‍ജി ജസ്റ്റീസ് അനു ശിവരാമനും ഇന്നു പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. പ്രോസിക്യൂഷന് സമയം തേടിയതിനെത്തുടര്‍ന്നാണ് ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്. നടിയെ ആക്രമിച്ച കേസിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഢാലോചന നടന്നത്. അതില്‍ നടന്‍ ദിലീപ് അടക്കം പ്രതികളാണ്.
Read More » -
India
മദ്യനിരോധനം നിലവിലുള്ള ബിഹാറില്‍ ഹോളി ആഘോഷങ്ങള്‍ക്കിടെ വിഷമദ്യം കഴിച്ച് 37 മരണം
മദ്യനിരോധനം നിലവിലുള്ള ബിഹാറില്‍ ഹോളി ആഘോഷങ്ങള്‍ക്കിടെ വിഷമദ്യം കഴിച്ച് 37 പേര്‍ മരിച്ചു. സിവാന്‍, ബാങ്ക, ഭാഗല്‍പുര്‍, മധേപുര, നളന്ദ തുടങ്ങിയ ഇടങ്ങളിലാണ് ദുരന്തമുണ്ടായത്. ഭാഗല്‍പുരിലും ബാങ്കയിലുമായി രണ്ടു പേര്‍ക്കു കാഴ്ചയും നഷ്ടമായി. ദീപാവലി ദിനത്തിൽ ബിഹാറിലുണ്ടായ മദ്യദുരന്തത്തില്‍ അറുപതോളം പേര്‍ക്കാണു ജീവന്‍ നഷ്ടമായത്.
Read More » -
Kerala
നൃത്തം ചെയ്യാന്‍ പാടില്ല.. ജഡ്ജിക്കെതിരെ പ്രതിഷേധം
നര്‍ത്തകി നീനാ പ്രസാദിന്റെ നൃത്താവിഷ്‌കരം ജില്ലാ ജഡ്ജിയുടെ പരാതിയെ തുടര്‍ന്ന് തടസപ്പെട്ടതായി പരാതി. പാലക്കാട് മൊയിന്‍ LP സ്‌കൂളില്‍ ശ്രീചിത്രന്റെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടിയില്‍ മോഹിനിയാട്ട കച്ചേരി അവതരിപ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു നര്‍ത്തകി നീനാ പ്രസാദിന് തിക്താനുഭവം ഉണ്ടായത്. പാലക്കാട് സ്‌കൂളില്‍ നടന്ന പരിപാടിക്ക് അനുമതി ഉണ്ടായിരുന്നിട്ടും നൃത്തം ആരംഭിച്ച് മിനിറ്റുകള്‍ക്ക് അകം അവതരണം നിര്‍ത്താന്‍ ജഡ്ജിയുടെ ആവശ്യപ്രകാരം പോലീസ് ആവശ്യപ്പെട്ടന്നാണ് പരാതി. പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷക്കെതിരെയാണ് നര്‍ത്തകി നീന പ്രസാദിന്റെ പരാതി നല്‍കിയത്. പ്രതിഷേധവുമായി പുരോഗമന കലാ സാഹിത്യ സംഘം രംഗത്തെത്തി. 8 മണിക്ക് കച്ചേരി ആരംഭിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ പൊലീസ് നൃത്തം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. സ്‌കൂളിനടുത്ത് താമസിക്കുന്ന ജില്ലാ ജഡ്ജി കലാംപാഷയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇടപ്പെട്ട് കലാപരിപാടിയില്‍ അലോസരം സൃഷ്ടിച്ചതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നീന പ്രസാദ് വെളിപ്പെടുത്തി. തന്റെ നൃത്ത ജീവിതത്തില്‍ ഇതിന് മുന്‍പ് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് നീന പ്രസാദ്…
Read More »