IndiaNEWS

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

മുംബൈ: രാജ്യത്ത് വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയും കൂടി. 127 ദിവസത്തിനുശേഷമാണ് പെട്രോളിനും ഡീസലിനും വില പരിഷ്‌കരിക്കുന്നത്. കൊച്ചിയില്‍ തിങ്കളാഴ്ച 104.17 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.04 രൂപയായി. ഡീസലിന് 91.42-ല്‍ നിന്ന് 85 പൈസ കൂടി 92.27-ലുമെത്തി. ചൊവ്വാഴ്ചയോടെയാണ് ഉയര്‍ന്ന വില പ്രാബല്യത്തില്‍ വരിക.

നവംബറില്‍ ദീപാവലിയോടനുബന്ധിച്ചാണ് അവസാനമായി വില പരിഷ്‌കരിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷപശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. നിലവില്‍ 115 ഡോളറിനുമുകളിലാണ് ക്രൂഡ് ഓയില്‍ വില.

Signature-ad

 

Back to top button
error: