മദ്യനിരോധനം നിലവിലുള്ള ബിഹാറില്‍ ഹോളി ആഘോഷങ്ങള്‍ക്കിടെ വിഷമദ്യം കഴിച്ച് 37 പേര്‍ മരിച്ചു. സിവാന്‍, ബാങ്ക, ഭാഗല്‍പുര്‍, മധേപുര, നളന്ദ തുടങ്ങിയ ഇടങ്ങളിലാണ് ദുരന്തമുണ്ടായത്.
ഭാഗല്‍പുരിലും ബാങ്കയിലുമായി രണ്ടു പേര്‍ക്കു കാഴ്ചയും നഷ്ടമായി. ദീപാവലി ദിനത്തിൽ ബിഹാറിലുണ്ടായ മദ്യദുരന്തത്തില്‍ അറുപതോളം പേര്‍ക്കാണു ജീവന്‍ നഷ്ടമായത്.