ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കുമ്പോളും എത്ര ശതമാനം കാണികള്‍ക്ക് പ്രവേശനം ഉണ്ടാകുമെന്നതിൽ വ്യക്തതയില്ല.
എന്നാൽ ആരാധകര്‍ക്ക് പ്രതീക്ഷ നല്കുന്ന തരത്തിൽ സ്റ്റേഡിയത്തില്‍ കാണികളെ അനുവദിക്കാന്‍ സാധ്യത ഉണ്ടെന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. പ്രാരംഭ മത്സരങ്ങൾക്ക് സ്റ്റേഡി യങ്ങളിൽ 25 ശതമാനം കാണികളെ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
മാർച്ച് 26ന് വാങ്കഡെയിൽ നടക്കുന്ന ചെന്നൈ-കോൽക്കത്ത മത്സരത്തോടെയാണ് പതിനഞ്ചാം സീസൺ ആരംഭിക്കുക. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ വരും മത്സരങ്ങൾക്ക് കൂടുതൽ കാ ണികളെ പ്രവേശിപ്പിച്ചേക്കും എന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.