മലയാളത്തിൽ നാണയങ്ങൾ അടിക്കുന്ന ഫാക്ടറിക്ക് കമ്മട്ടം എന്നാണ് പറയുന്നത്. ഇംഗ്ലീഷിൽ mint എന്നും. റോമൻ ദേവതയായ ജുനോ മൊനേറ്റ (juno moneta ) യിൽ നിന്നാണ് mint , money എന്നീ വാക്കുകളുടെ ഉത്ഭവം.ഇന്ത്യയിൽ നാണയങ്ങൾ പുറത്തിറക്കുന്നതിന്റെ ഉത്തരവാദിത്വം Security Printing & Minting Corporation of India Limited (SPMCIL) നു ആണ് . നാല് സ്ഥലങ്ങളിലെ ഫാക്ടറികളിൽ നിന്നാണ് ഇത് പുറത്തിറക്കുന്നത്. മുംബൈ , കൽക്കത്ത,നോയിഡ , ഹൈദരാബാദ്.
ഓരോ നാണയത്തിലും കൊടുത്തിട്ടുള്ള പുറത്തിറക്കിയ വർഷത്തിന്റെ താഴെ കൊടുത്തിരിക്കുന്ന വളരെ ചെറിയ ചിഹ്നങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ചിലതിൽ സ്റ്റാർ, ചിലതിൽ ഡോട്ട്, ചിലതിൽ ചിഹ്നം ഇല്ലാത്തതും എന്നിങ്ങനെ. ഇത് വെറുതെ അങ്ങിനെ കൊടുത്തതല്ല. ഇത് പുറത്തിറക്കിയ കമ്മട്ടത്തിനെ (mint ) തിരിച്ചറിയാനാണിത്.
1 .ഡോട്ട് ചിഹ്നം – മുംബൈ ഫാക്റ്ററിയെ സൂചിപ്പിക്കുന്നു . ( വളരെ ചുരുക്കത്തിൽ B or M കണ്ടിട്ടുണ്ട് )
2 . സ്റ്റാർ ചിഹ്നം – ഹൈദരാബാദ് ഫാക്റ്ററിയെ സൂചിപ്പിക്കുന്നു .
3 . ഡയമണ്ട് ചിഹ്നം – നോയിഡ ഫാക്റ്ററിയെ സൂചിപ്പിക്കുന്നു. 1988 ൽ സ്ഥാപിച്ച ഇതാണ് അവസാനം നിർമിച്ച ഫാക്ടറി
4 . ചിഹ്നം ഇല്ലാത്തതു – കൽക്കത്ത ഫാക്റ്ററിയെ സൂചിപ്പിക്കുന്നു . ( വളരെ ചുരുക്കത്തിൽ C എന്നും കണ്ടിട്ടുണ്ട് )