Crime

തടി ഗോഡൗണില്‍ തീപിടിത്തം; 11 തൊഴിലാളികള്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദില്‍ തടി ഗോഡൗണില്‍ തീപിടിത്തം. ഗോഡൗണിലെ ജീവനക്കാരായ പതിനൊന്ന് ബീഹാര്‍ സ്വദേശികള്‍ മരിച്ചു. ഷോര്‍ട്ട്‌സെര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും തീ അണച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗോഡൗണില്‍ നിന്നും സമീപത്തുണ്ടായിരുന്ന ആക്രിക്കടയിലേക്കും തീപടര്‍ന്നിരുന്നു.

തീപിടിത്തമുണ്ടായ ഗോഡൗണില്‍ പന്ത്രണ്ട് തൊഴിലാളികളാണ് അകപ്പെട്ടത്. എന്നാല്‍ ഇതിലൊരാള്‍ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Signature-ad

തീപിടത്തമുണ്ടായ സമയം തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നു. ഒരു ഭാഗത്തെ ഭിത്തി തകര്‍ന്നുവീഴുക കൂടി ചെയ്തതോടെ തൊഴിലാളികള്‍ക്ക് രക്ഷപ്പെടാനായില്ല. മൃതദേഹങ്ങള്‍ ബീഹാറിലേക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: