Month: March 2022
-
India
ഇന്ധന വിലവര്‍ധന: ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കെ മുരളീധരന്‍; രാജ്യസഭയിലും നോട്ടീസ്
ന്യൂഡല്‍ഹി: ഇന്ധന പാചക വാതക വില വര്‍ധനവ് വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. ഇന്ധന വിലവര്‍ധനവില്‍ രാജ്യസഭയിലും ലോക്‌സഭയിലും അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. കെ മുരളീധരന്‍ എംപിയാണ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപി ശക്തി സിങ് ഗോഹിലാണ് ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഇന്ധന പാചക വാതക വില വര്‍ധനവ് ഇന്നലെ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും തളളിയിരുന്നു. ഇന്ധന പാചകവാതക വില വര്‍ധനവിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നലെ പാര്‍ലമെന്റ് സ്തംഭിച്ചിരുന്നു. ചര്‍ച്ച വേണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപോയി. പാര്‍ലമെന്റിന് പുറത്തും പ്രതിഷേധമിരമ്പി. ചര്‍ച്ചയാവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് തള്ളിയതോടെ കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാരടക്കം രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തില്‍ നടപടികള്‍ സ്തംഭിച്ചു. അധിര്‍ രഞ്ജന്‍ ചൗധരിയാണ് ലോക്‌സഭയില്‍ വിഷയമുന്നയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ വില വര്‍ധനയുണ്ടാകുമെന്ന ആശങ്ക യാഥാര്‍ത്ഥ്യമായെന്ന് അധിര്‍ രഞ്ജന്‍ പറഞ്ഞു. ഡിഎംകെ,…
Read More » -
NEWS
കെ.എസ്. ആര്‍.ടി.സി ബസില്‍ യുവതിയെ ശല്യം ചെയ്ത എഎസ്ഐ പിടിയിൽ; അറസ്റ്റ് ചെയ്യാതെ ഒഴിവാക്കി കോട്ടയം വെസ്റ്റ് പൊലീസ്
കോട്ടയം:കെ.എസ്. ആര്‍.ടി.സി ബസില്‍ യുവതിയെ ശല്യം ചെയ്ത എഎസ്ഐ പിടിയില്‍.പത്തനംതിട്ട ഇലവുംതിട്ട സ്‌റ്റേഷനിലെ എ.എസ്.ഐ യാണ് യാത്രക്കാരിയെ ശല്യം ചെയ്തത സംഭവത്തിൽ പിടിയിലായത്.എന്നാൽ എഎസ്ഐ ആണെന്നറിഞ്ഞതോടെ കേസില്ലാതെ ഒഴിവാക്കി വിടുകയായിരുന്നു.പരാതിക്കാരിയുടെ കൈയ്യിൽ നിന്നും പരാതി ഇല്ലെന്ന് നിർബന്ധപൂർവ്വം എഴുതി വാങ്ങുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ചെങ്ങന്നൂരില്‍ നിന്ന് കോട്ടയത്തേയ്ക്ക് വന്ന ബസില്‍ ഇയാളുടെ ശല്യം അസഹനീയമായതോടെ യുവതി കണ്ടക്ടറോട് പരാതി പറഞ്ഞു.കോട്ടയത്ത് ബസ് എത്തിയപ്പോൾ കണ്ടക്ടർ വെസ്റ്റ് പൊലീസില്‍ വിവരമറിയിച്ചു.തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു പ്രതി എ.എസ്.ഐ ആണെന്ന് തിരിച്ചറിഞ്ഞത്.ഇതറിഞ്ഞതോടെ ഒത്തുതീർപ്പാക്കി പരാതിക്കാരിയെ പറഞ്ഞുവിടുകയായിരുന്നു.
Read More » -
NEWS
ചന്ദന തൈകൾ വാങ്ങി നടാം; പത്ത് ലക്ഷം രൂപ വരെ ആദായം നേടാം
പൊതുജനങ്ങള്‍ക്കായി ചന്ദന തൈകളുടെ വില്‍പ്പന ആരംഭിച്ചു. മറയൂരിലെ ചന്ദനക്കാടുകളില്‍നിന്ന് ശേഖരിക്കുന്ന വിത്തുകൊണ്ട് ഉല്‍പ്പാദിപ്പിച്ച തൈകളുടെ വിൽപ്പനയാണ് ആരംഭിച്ചിരിക്കുന്നത്. ഒരു തൈയ്ക്ക് 75 രൂപയാണ് വില.മരം വളര്‍ന്ന് വലുതായി കഴിഞ്ഞാല്‍, അഞ്ച് മുതല്‍ പത്ത് ലക്ഷം രൂപ വരെ ഒരു തടിയിൽ നിന്നും ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.തൈ നടുമ്ബോഴും അത് മുറിക്കാനും സര്‍ക്കാരിന്‍റെ അനുമതി വേണമെന്നതൊഴിച്ചാൽ ചന്ദനം വീട്ടില്‍ നട്ട് വളര്‍ത്തുന്നതിന് യാതൊരു നിയമതടസവുമില്ല. മറ്റ് തടികള്‍ പോലെ ക്യുബിക് അടിയിലോ ക്യുബിക് മീറ്ററിലോ അല്ല ചന്ദനം അളവ് കണക്കാക്കുന്നത്, കിലോഗ്രാമിലാണ് ഇതിന്‍റെ തൂക്കം നിശ്ചയിക്കുന്നത്. മരത്തിന്‍റെ മൊത്തവിലയുടെ 95 ശതമാനം വരെ ഉടമയ്ക്ക് ലഭിച്ചേക്കാം. ഒരു ചന്ദനമരം മുഴുവനായി വിറ്റു കഴിയുമ്ബോള്‍ അഞ്ച് മുതല്‍ 10 ലക്ഷം രൂപ വരെ നേടാനാകും. എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കുക വനംവകുപ്പിന്‍റെ അനുമതി ഇല്ലാതെ ചന്ദന മരം മുറിച്ച് കടത്തുന്നത് അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ചന്ദനമരത്തിന്‍റെ പ്രത്യേകത…
Read More » -
NEWS
മിനിമം ചാർജ് 12 രൂപയാക്കണം; ഇന്ന് അർദ്ധരാത്രി മുതൽ സ്വകാര്യ ബസ് സമരം
ബസ് ചാര്‍ജ് വര്‍ധന വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരമാരംഭിക്കും.മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയാക്കണമെന്നാണ് ആവശ്യം.ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്നല്ലാതെ എത്ര കൂട്ടും എപ്പോള്‍ നടപ്പിലാക്കും എന്ന ഉറപ്പ് മന്ത്രിയില്‍ നിന്ന് കിട്ടാത്തതാണ് ബസുടമകളെ ചൊടിപ്പിച്ചത്. അതേസമയം പരീക്ഷ കാലമായതിനാല്‍ വിദ്യാര്‍ത്ഥികളെ പരിഗണിക്കാതെ ബസുടമകള്‍ സമരത്തിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പ്രതികരിച്ചു.
Read More » -
NEWS
വരുന്നു കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ നൈറ്റ് റൈഡേഴ്‌സ് ബസുകള്‍
തിരുവനന്തപുരം: ഡബിള്‍ ഡക്കര്‍ സവാരിയുമായി കെഎസ്ആർടിസിയുടെ നൈറ്റ് റൈഡേഴ്‌സ് ബസുകള്‍ വരുന്നു. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നടത്തുന്ന ഈ സര്‍വ്വീസുകള്‍ ആദ്യം തിരുവനന്തപുരത്തും തുടര്‍ന്ന് കോഴിക്കോട്, പാലക്കാട് നഗരങ്ങളിലും നടപ്പിലാക്കും. നിലവില്‍ നാല് ബസുകളാണ് ഇതിനായി പ്രത്യേകം ബോഡി നിര്‍മ്മാണം നടത്തുന്നത്.പഴയ ബസുകളാണ് ഇങ്ങനെ ഉപയോഗിക്കുന്നത്. മഴയില്‍ നനഞ്ഞാല്‍ കേടാകാത്ത സീറ്റും സ്പീക്കറുമൊക്കെയാണ് ബസില്‍ സ്ഥാപിക്കുന്നത്. ആവശ്യമെങ്കില്‍ മഴക്കാലത്ത് യാത്ര സാദ്ധ്യമാക്കുന്ന മേല്‍ക്കൂരകളും സ്ഥാപിക്കും. 250 രൂപയാണ് യാത്രാനിരക്ക്. സന്ധ്യയോടെയാണ് സര്‍വ്വീസ് ആരംഭിക്കുക.
Read More » -
NEWS
തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധനവില വര്‍ധിപ്പിച്ചു
ന്യൂഡൽഹി:രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധനവില വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108.14 രൂപയും ഡീസലിന് 95.16 രൂപയുമായി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 106 രൂപ 24 പൈസയും ഡീസലിന് 93 രൂപ 43 പൈസയുമായിട്ടുണ്ട്. ഇന്നലെ ഡീസലിന് 85 പൈസയും പെട്രോളിന് 88 പൈസ വരെയുമായിരുന്നു കൂട്ടിയത്.
Read More » -
NEWS
കേരളത്തിന്റെ ആ ‘നടക്കാത്ത’ രണ്ട് സ്വപ്നങ്ങളും പൂവണിയുമ്പോൾ
“ഈ ബുദ്ധി എന്താ വിജയാ നേരത്തെ തോന്നാതിരുന്നത്…’ ‘എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാ…’ എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം’ ഈ ഡയലോഗുകൾ എല്ലാം നാടോടിക്കാറ്റ് എന്ന സിനിമയിലെ ആണ്.ഇനി കാര്യത്തിലേക്ക് വരാം. വർഷം: 2014 വിഷയം: ദേശീയ പാത സ്ഥലമെടുപ്പ് ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനായി കേരളത്തിൽ അങ്ങോളമിങ്ങോളം തുറന്ന അവസാനത്തെ ഓഫിസും പൂട്ടി താഴിട്ടതിന് പിന്നാലെ ഡൽഹിക്ക് മടങ്ങിയ ദേശീയ ഹൈവേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞ വാക്കുകൾ… ”ഇനി കേരളത്തിൽ ഇങ്ങിനെയൊരു പ്രൊജക്റ്റ് ഇല്ല.. എല്ലാം ഞങ്ങൾ അവസാനിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിന്റെ പേരിൽ ഇനിയൊരു മടങ്ങി വരവില്ല.. ആറു വരി പാത എന്നത് മലയാളിക്ക് ഒരു വിദൂര സ്വപ്നം മാത്രമായി തുടരും..നിങ്ങളിനിയും ദേശീയ പാത എന്ന് വെറും പേര് മാത്രമുള്ള ഇടുങ്ങിയ വഴികളിലൂടെ ഞെരുങ്ങി സഞ്ചരിച്ചു കൊണ്ടേയിരിക്കും.മറിച്ചു സംഭവിക്കണമെങ്കിൽ ഇവിടെയെന്തെങ്കിലും വളരെ വലിയ അത്ഭുതങ്ങൾ സംഭവിക്കണം..” തലപ്പാടി മുതൽ പാറശാല വരെ കേരളത്തിന്റെ വിരിമാറിലൂടെ കടന്നു…
Read More » -
Kerala
സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ :ജെബി മേത്തര്‍ക്ക് 11.14 കോടിയുടെ ആസ്തി, റഹിമിന് 26000 രൂപയുടേത് മാത്രവും
സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജെബി മേത്തറാണ് സ്വത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഏറ്റവും കുറവ് സിപിഐഎം സ്ഥാനാര്‍ത്ഥിയായി എഎ റഹീമിന്റെ പേരിലും. ജെബി മേത്തര്‍ക്ക് 11.14 കോടിയുടെ കാര്‍ഷിക, കാര്‍ഷികേതര ഭൂസ്വത്തുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നത്. 87,03,200 രൂപയുടെ ആഭരണങ്ങളും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും 75 ലക്ഷം രൂപ വിലയുള്ള വീടും ജെബിയുടെ പേരിലുണ്ട്. കൈവശമുള്ളത് പതിനായിരം രൂപയാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. 46.16 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നും ജെബി സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. ഭര്‍ത്താവിന്റെ പേരില്‍ 41 ലക്ഷം വിലയുള്ള മെഴ്‌സിഡസ് ബെന്‍സ് കാറും ഇടപ്പള്ളി ധനലക്ഷ്മി ബാങ്കില്‍ 23.56 ലക്ഷവും ബ്രോഡ് വേയിലെ ഫെഡറല്‍ ബാങ്കില്‍ 12,570 രൂപയുമുണ്ട്. ഒരു കേസു പോലും ജെബിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സിപിഐഎം സ്ഥാനാര്‍ത്ഥി എഎ റഹീമിന് സ്വന്തമായുള്ളത് 26,304 രൂപയുടെ ആസ്തിയാണ്. ഭാര്യയുടെ പേരില്‍ 4.5 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിഭൂമിയും…
Read More » -
Kerala
മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഇന്നുമുതൽ അന്തിമവാദം കേൾക്കും
മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഇന്നുമുതൽ അന്തിമവാദം കേൾക്കും. ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ വാദത്തിനായി തമിഴ്നാട് സമയം ആവശ്യപ്പെടുകയായിരുന്നു. കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിന്റെയും രേഖകളുടെയും പകർപ്പ് ചൊവ്വാഴ്ച രാവിലെയാണു ലഭിച്ചത്. അതു പരിശോധിക്കാൻ സാധിച്ചില്ലെന്നും ഹർജികൾ ബുധനാഴ്ച പരിഗണിക്കണമെന്നും തമിഴ്നാടിന്റെ അഭിഭാഷകൻ ശേഖർ നാഫ്ഡെ കോടതിയോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും പ്രധാന പരാതിയോടൊപ്പം കേൾക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാത്പര്യഹർജികളാണ് സുപ്രീംകോടതിക്കു മുന്നിലുള്ളത്. മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ പരിശോധന അടിയന്തരമായി നടത്തണമെന്ന് കേന്ദ്ര ജല കമ്മീഷൻ കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. 126 വർഷം പഴക്കമുള്ള ഡാമിന്റെ സുരക്ഷയെ ചൊല്ലിയാണ് കേരളവും തമിഴ്നാടും തമ്മിലുള്ള പ്രധാന തർക്കം. പ്രാഥമിക പരിശോധനയിൽ ഡാമിന്റെ മൊത്തത്തിലുള്ള അവസ്ഥ സുരക്ഷിതമാണെന്നാണ് സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതിയുടെ വിലയിരുത്തലെന്നാണ് ജല കമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.…
Read More » -
NEWS
പ്രഭാതഭക്ഷണം സ്ഥിരമായി ഒഴിവാക്കുന്നവർക്ക് മറവി രോഗം ഉൾപ്പടെ ഗുരുതരമായ പല രോഗങ്ങളും ബാധിക്കും, സൂക്ഷിക്കുക
ബ്രെയ്ൻഫുഡ് എന്നാണ് പ്രഭാത ഭക്ഷണത്തെ വിശേഷിപ്പിക്കുക. രാത്രിയിലെ വൃതം ബ്രേക്ക് ചെയ്യുന്നു എന്നർത്ഥത്തിൽ ബ്രേക്കിംഗ് ദ ഫാസ്റ്റ് എന്നും പറയാറുണ്ട്. ചുരുക്കത്തിൽ ഒരു വ്യക്തിയുടെ ദൈനംദിന ഭക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ബ്രേക്ക് ഫാസ്റ്റാണ്. പക്ഷേ പല കാരണങ്ങളുടെയും പേരിൽ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണ് നമ്മളിൽ പലരും. ഇത് ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവയ്ക്കും. പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര പ്രശ്നങ്ങളാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഡിമെന്‍ഷ്യ സാധ്യത നാല് മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരില്‍ മറവിരോഗത്തിനുള്ള (ഡിമെന്‍ഷ്യ) സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ‘ദ ലാന്‍സെറ്റില്‍’ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. തലച്ചോറിന്റെ ആരോഗ്യം ക്രമാതീതമായി കുറയുന്നതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ക്കുള്ള പൊതുവായ പദമാണ് ഡിമെന്‍ഷ്യ. അതായത് മറവി രോഗം. പ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത്. ഈ അവസ്ഥയില്‍ രോഗിക്ക് വൈജ്ഞാനിക പ്രവര്‍ത്തനം, ചിന്ത, ഓര്‍മ്മ എന്നിവ നഷ്ടപ്പെടുന്നു. നമ്മുടെ ജീവിതശൈലിയും ഡിമെന്‍ഷ്യ രോഗനിര്‍ണയത്തിനുള്ള സാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്ന് ഇവര്‍ കണ്ടെത്തി.…
Read More »