NEWS

ചിക്കൻ പെപ്പർ ഫ്രൈ (കുടമ്പുളി ചേർത്ത്)

1.ചിക്കൻ കഷണങ്ങളാക്കിയത് – ഒരു കിലോ

2.മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞള്‍പ്പൊടി – കാൽ ചെറിയ സ്പൂൺ

Signature-ad

കുരുമുളകുപൊടി – അര വലിയ സ്പൂൺ

ഇഞ്ചി – ഒരിഞ്ചു കഷണം

വെളുത്തുള്ളി – ആറ് അല്ലി (ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു കുഴമ്പു പരുവത്തിൽ അരച്ചെടുക്കണം)

ഉപ്പ് – പാകത്തിന്

3.എണ്ണ – രണ്ടു വലിയ സ്പൂൺ

4.സവാള കനംകുറച്ചരിഞ്ഞത് – രണ്ടെണ്ണം

5.വെള്ളം – ആവശ്യത്തിന്

6.കുടംപുളി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙രണ്ടാമത്തെ ചേരുവകൾ യോജിപ്പിക്കുക.
∙ഇത് ചിക്കൻ കഷണങ്ങളിൽ പുരട്ടി അരമണിക്കൂർ വയ്ക്കുക.

∙പത്രത്തിൽ എണ്ണ ചൂടാകുമ്പോൾ സവാളയിട്ട്, ഗോൾഡൻ ബ്രൗൺ നിറമാകും വരെ വഴറ്റുക.

∙ഇതിൽ മസാല പുരട്ടിവച്ചിരിക്കുന്ന ചിക്കൻ കഷണങ്ങളിട്ട് 15 മിനിറ്റ് ചെറുതീയിൽ മൂപ്പിക്കുക. ചിക്കൻ വേവാൻ വേണ്ടി ഇതിൽ അല്പം വെള്ളം ഒഴിക്കുക.

∙വെന്തു കഴിയുമ്പോൾ കുടമ്പുളിയിടുക.

∙ചേരുവ വെള്ളം തോർന്ന് കറുത്ത നിറത്തിൽ, ആകുന്നതുവരെ മൂപ്പിക്കുക.

Back to top button
error: