Month: March 2022
-
NEWS
ഉത്തരേന്ത്യൻ സ്പെഷൽ സമൂസയും വാളൻപുളി ചട്നിയും ഉണ്ടാക്കാം
ഉത്തരേന്ത്യക്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് വെജിറ്റബിൾ സമൂസയും അതിനൊപ്പമുള്ള വാളൻപുളി ചട്നിയും.രുചികരമായ വെജിറ്റബിൾ സമൂസ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.ഒപ്പം മധുരമുള്ള ‘ഉത്തരേന്ത്യൻ സ്പെഷൽ’ വാളൻപുളി ചട്നിയും.ആദ്യം വെജിറ്റബിൾ സമൂസ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. സമൂസ വേണ്ട ചേരുവകൾ… മൈദ 2 കപ്പ് ഉരുളക്കിഴങ്ങ് …
Read More » -
NEWS
രാവിലെ ഉണരുമ്പോളുള്ള മനംമറിച്ചിലും ഛര്‍ദിയും വൃക്കരോഗത്തിന്‍റെ ലക്ഷണമാകാം
വിവിധ തരത്തിലുള്ള വൃക്കരോഗങ്ങള്‍ ബാധിച്ച ദശലക്ഷക്കണക്കിന് പേര്‍ സമൂഹത്തിലുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷം പേരും രോഗത്തെ കുറിച്ച് അറിയുന്നുണ്ടാകില്ല. രോഗം മൂര്‍ച്ഛിച്ച ശേഷം മാത്രമാണ് പലരിലും വൃക്കരോഗം കണ്ടെത്തുന്നത്. ഇതിനാല്‍ തന്നെയാണ് വൃക്കരോഗത്തെ നിശ്ശബ്ദ കൊലയാളി എന്ന് വിളിക്കുന്നത്. പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്ട്രോള്‍ തോതുമൊക്കെ നാം പലപ്പോഴും പരിശോധിക്കാറുണ്ടെങ്കിലും വൃക്കരോഗം കണ്ടെത്തുന്നതിനുള്ള ക്രിയാറ്റിന്‍ പരിശോധന ചെയ്യുന്നവര്‍ വിരളമാണ്. വൃക്കരോഗപരിശോധന നടത്തുന്നവരില്‍ 16.8 ശതമാനത്തിനും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടെത്താറുണ്ടെന്ന് ഇൻഡസ് ഹെല്‍ത്ത് പ്ലസ് ചെക്കപ്പ് ഡേറ്റ ചൂണ്ടിക്കാണിക്കുന്നു. വൃക്കരോഗത്തെ കുറിച്ച് ശരീരം നമുക്ക് ചില സൂചനകള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇവ പലപ്പോഴും അവഗണിക്കപ്പെടുകയോ മറ്റെന്തെങ്കിലും രോഗമായി തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യുകയാണ് പതിവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇനി പറയുന്ന ലക്ഷണങ്ങളെ ഗൗരവമായി കണ്ട് വൃക്കരോഗ പരിശോധന നടത്തേണ്ടതാണ്. കാലിലും കണങ്കാലിലും നീര് വൃക്കയുടെ പ്രവര്‍ത്തനം താളം തെറ്റുമ്പോൾ ശരീരത്തില്‍ സോഡിയം കെട്ടിക്കിടക്കാന്‍ ആരംഭിക്കുകയും ഇത് കാലിലും കണങ്കാലിലും നീര് വയ്ക്കാന്‍ കാരണമാകുകയും ചെയ്യും. ഇവിടെ ഞെക്കി…
Read More » -
Sports
ഐ.പി.എല്‍: നിലവിലെ ചാംപ്യന്മാരെ വീഴ്ത്തി കൊല്‍ക്കത്തയുടെ തുടക്കം
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആറ് വിക്കറ്റ് ജയം. 132 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 18.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 44 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഡ്വെയ്ന്‍ ബ്രാവോ ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ എം എസ് ധോണി 38 പന്തില്‍ പുറത്താവാതെ നേടിയ 50 റണ്‍സാണ് ചെന്നൈയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. റോബിന്‍ ഉത്തപ്പയും (28) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ നിലവിലെ ചാംപ്യന്മാരെ രണ്ട് വിക്കറ്റ് നേടിയ ഉമേഷ് യാദവും സ്പിന്നര്‍മാരുമാണ് തളച്ചത്. കൊല്‍ക്കത്തയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചിരിരുന്നത്. ഓപ്പണിംഗ് വിക്കറ്റില്‍ രഹാനെ- വെങ്കടേഷ് അയ്യര്‍ (16) സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വെങ്കടേഷിനെ പുറത്താക്കി ബ്രാവോ ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ക്രീസിലെത്തിയ നിതീഷ് റാണയും (21) മോശമല്ലാത്ത…
Read More » -
Kerala
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബികടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതചുഴി ( ഇ്യരഹീിശര ഇശൃരൗഹമശേീി) നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ മാസം മുപ്പതാം തീയതിവരെ സമാന സാഹചര്യമാണെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടിമിന്നല്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശം ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.…
Read More » -
India
‘രാഷ്ട്രീയക്കാര്‍ ചിരിച്ചുകൊണ്ട് നടത്തുന്ന പ്രസ്താവനകള്‍ കുറ്റകരമല്ല’, അനുരാഗ് താക്കൂറിന്റെ വിവാദ പ്രസംഗത്തില്‍ ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: രാഷ്ട്രീയക്കാര്‍ ചിരിച്ചുകൊണ്ട് നടത്തുന്ന പ്രസ്താവനകള്‍ കുറ്റകരമല്ലെന്ന് ഡല്‍ഹി ഹൈക്കടോതി. ‘നിങ്ങള്‍ പുഞ്ചിരിയോടെയാണ് എന്തെങ്കിലും പറയുന്നതെങ്കില്‍, കുറ്റകരമല്ല” – കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് ബെഞ്ചിന്റെ നിരീക്ഷണം. ഹര്‍ജിയില്‍ വിധി പറയുന്നത് ബെഞ്ച് മാറ്റിവച്ചു. രാഷ്ട്രീയ പ്രസംഗങ്ങളില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് ‘ചെക്ക് ആന്‍ഡ് ബാലന്‍സ്’ ആവശ്യമാണെന്ന് ജസ്റ്റിസ് ചന്ദ്ര ധാരി സിംഗ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. 2020ലെ ദില്ലി കലാപത്തിന് തൊട്ടുമുമ്പ് നടത്തിയ പ്രസംഗങ്ങളുടെ പേരില്‍ അനുരാഗ് താക്കൂറിനും പര്‍വേഷ് വെര്‍മയ്ക്കുമെതിരെ നല്‍കിയ പരാതി വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് സിപിഎം നേതാവ് ബൃന്ദ കാരാട്ടാണ് ഹോക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിഷേധക്കാര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ തന്റെ അനുയായികളോട് നടത്തിയ ആഹ്വാനത്തില്‍ മന്ത്രി ‘രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലുക’ ( ‘ദേശ് കേ ഗദ്ദാരോ കോ, ഗോലി മാരോ സാലോന്‍ കോ’) എന്ന മുദ്രാവാക്യമുയര്‍ത്തിയിരുന്നു. പ്രസംഗത്തിന് 2020…
Read More » -
Kerala
ലക്ഷദ്വീപിലെ പാട്ടഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കുന്നത് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: പാട്ടത്തിന് കൊടുത്ത സർക്കാർ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ ഉത്തരവ് തടഞ്ഞ് കേരള ഹൈക്കോടതി. തീരത്തുള്ള മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചു നീക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. വിശദമായ വാദം കേൾക്കാനായി ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. തീരമേഖലയിലെ അനധികൃത നിർമ്മാണങ്ങൾ സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന ആരോപണം സംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് പരിഗണിക്കുന്നത്.
Read More » -
India
രാഷ്ട്രീയം മാത്രമല്ല ഡാന്‍സും വഴങ്ങുമെന്ന് സിദ്ധരാമയ്യ, ബാല്യകാല സുഹൃത്തുക്കള്‍ക്കൊപ്പം ചുവടുവച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി
മൈസുരു: തനിക്ക് സംസ്ഥാനത്തിന്റെയും പാര്‍ട്ടിയുടെയും ഭരണം മാത്രമല്ല, നൃത്തവും വഴങ്ങുമെന്ന് തെളിയിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ജന്മഗ്രാമമായ മൈസൂരിലെ സിദ്ധരാമനഹുണ്ടിയില്‍ വച്ചാണ് ബാല്യകാല സുഹൃത്തുക്കള്‍ക്കും പ്രദേശവാസികള്‍ക്കുമൊപ്പം സിദ്ധരാമയ്യ നൃത്തം ചെയ്തത്. ನಮ್ಮೂರಿನ ಸಿದ್ಧರಾಮೇಶ್ವರ ದೇವರ ಜಾತ್ರೆಯಲ್ಲಿ ತಂದೆಯವರು ಸಂಗಡಿಗರೊಂದಿಗೆ ವೀರಕುಣಿತದ ಹೆಜ್ಜೆ ಹಾಕಿದ ಕ್ಷಣಗಳು pic.twitter.com/GjMv5v4oeA — Dr Yathindra Siddaramaiah (@Dr_Yathindra_S) March 24, 2022 ഗ്രാമത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ സിദ്ധരാമയ്യ ബാല്യകാല സുഹൃത്തുക്കള്‍ക്കൊപ്പം ചുവടുവയ്ക്കുകയായിരുന്നു. ഗ്രാമത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമാണ് ഈ നൃത്തം. 40 മിനുറ്റോളം സിദ്ധരാമയ്യ ഉത്സവാഘോഷങ്ങളില്‍ പങ്കെടുത്തു. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
Read More » -
Crime
കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കൊല്ലം: കടക്കലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. നേരത്തെ ചിതറ സ്വദേശികളായ നാല് പേരെ പൊലീസ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലാകുന്നവരുടെ ഏണ്ണം അഞ്ചായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പത്ത് മാസമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഞ്ച് പേര്‍ പിടിയിലായത്. മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കഴിഞ്ഞ ജൂണ്‍മാസം മുതല്‍ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് കൗണ്‍സിലിം?ഗില്‍ വ്യക്തമായത്. സ്‌കൂളില്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പെണ്‍കുട്ടി പറഞ്ഞത് . തുടര്‍ന്ന് ചൈല്‍ ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ അന്വേഷണം. തിങ്കളാഴ്ച നാല് പേരെ പോലീസ് പിടികൂടിയിരുന്നു. ഒളിവിലായിരുന്ന പ്രതി സുഹൈലിനെ കഴക്കൂട്ടത്ത് നിന്നുമാണ് പോലിസ് പിടികൂടിയത്. പോലീസ് അന്വേഷണം ആരംഭിച്ചദിവസം മുതല്‍ ഇയാള്‍ ഒളിവിലായിരുന്ന മോബൈല്‍ ടവ്വര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുഹൈല്‍ പോലീസ് വലയിലായത്. ഇയാള്‍ സ്വകാര്യബസ്സിലെ ജീവനക്കാരനാണ് ബസ്സിന് ഉള്ളില്‍ വച്ച് പെണ്‍കുട്ടി പീഡനത്തിന്…
Read More » -
India
വരാന്‍ പോകുന്നത് രൂക്ഷമായ വിലക്കയറ്റമോ ? ഇന്ന് വീണ്ടും ഉയര്‍ത്തി; ഇന്ധനവിലയില്‍ ആറ് ദിവസത്തിനിടെ അഞ്ചാം വര്‍ധന
ന്യൂഡല്‍ഹി: ഇന്ധനവില ആറ് ദിവസത്തിനിടെ അഞ്ചാം വര്‍ധന. ഇന്ത്യന്‍ ജനതയുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലേക്ക് ഇന്ധനവില വര്‍ധിക്കുന്നു. രാജ്യത്ത് അര്‍ധ രാത്രിയോടെ ഇന്ധന വില വീണ്ടും ഉയര്‍ന്നു. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായ ആറ് ദിവസത്തില്‍ അഞ്ചാം തവണയാണ് വര്‍ധിക്കുന്നത്. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 58 പൈസയാണ് ഉയര്‍ത്തിയതെന്ന് എണ്ണക്കമ്പനികള്‍ വ്യക്തമാക്കി. പെട്രോള്‍ ലിറ്ററിന് 55 പൈസയുടെ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഒരാഴ്ച പൂര്‍ത്തിയാകുന്നതിനിടെ അഞ്ച് തവണ വര്‍ധിച്ചതോടെ ഇന്ധനവില കുതിച്ചുയരുകയാണ്. ഇന്നലെ അര്‍ധരാത്രിയും വില വര്‍ധിച്ചിരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് ഇന്നലെ വര്‍ധിച്ചത്. അതിന് മുന്നത്തെ ദിവസം ഒരു ലിറ്റര്‍ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും വര്‍ധിപ്പിക്കാന്‍ ഇത് കാരണമാകും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന…
Read More » -
Crime
തട്ടുകടയില്‍ തര്‍ക്കം: മൂലമറ്റത്ത് യുവാക്കള്‍ക്കുനേരേ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
ഇടുക്കി: മൂലമറ്റത്ത് തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനു പിന്നാലെ യുവാക്കള്‍ക്കുനേരേ വെടിവെപ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. ഒരാളെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂലമറ്റം അശോക കവലയില്‍ ശനി രാത്രി 11 ഓടെയാണ് സംഭവം. കീരിത്തോട് കഞ്ഞിക്കുഴി സ്വദേശിയും സ്വകാര്യ ബസ് കണ്ടക്ടറുമായ സനല്‍ സാബു (ജബ്ബാര്‍) ആണ് കൊല്ലപ്പെട്ടത്. മൂലമറ്റം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പ്രദീപ് പുഷ്‌കരനാണ് പരിക്ക്. വെടിവെച്ച പന്നിമറ്റം മാവേലി പുത്തന്‍പുരയില്‍ ഫിലിപ്പ് മാര്‍ട്ടിനെ മുട്ടം പോലീസ് അറസ്റ്റ് ചെയ്തു. അശോക കവലയിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു ഫിലിപ്പ് മാര്‍ട്ടിന്‍. ഇയാളും തട്ടുകട ഉടമയുമായി വാക്കേറ്റമുണ്ടായി. അവിടെ ഭക്ഷണം കഴിക്കാനെത്തിയ ചിലര്‍ ഇതില്‍ ഇടപെട്ടു. ഇതോടെ ഫിലിപ്പ് മാര്‍ട്ടിന്‍ പുറത്തേക്ക് പോയി കാറില്‍ നിന്നും തോക്കെടുത്ത് തട്ടുകടയില്‍ നിന്നവര്‍ക്കുനേരേ വെടിവെക്കുകയായിരുന്നു. എന്നാല്‍ ആര്‍ക്കും വെടിയേറ്റില്ല. കാറെടുത്ത് മൂലമറ്റം ഭാഗത്തേക്ക് പോയ ഇയാള്‍ വീണ്ടും തോക്കില്‍ തിരനിറച്ച് തിരികെ അശോക കവലയിലേക്ക് വരുന്നതിനിടെയാണ്…
Read More »