ആടലോടകം എന്ന് കേൾക്കാത്തവർ ഉണ്ടാവില്ല. ആയുര്‍വ്വദ ചികിത്സാ രീതിയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഔഷധമാണ് ഇതെന്ന കാര്യത്തിൽ യാതൊരു സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇതിലൊതുങ്ങാത്ത ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്ന് തന്നെ പറയാം. അത്രക്കും ആരോഗ്യ ഗുണങ്ങൾ ഇതിലുണ്ട്. പല രോഗങ്ങളേയും പെട്ടെന്ന് തന്നെ ഇല്ലാതാക്കി ശരീരത്തെ സ്മാർട്ടാക്കുകയും വ്യാധികളെ പടിക്ക് പുറത്താക്കുകയും ചെയ്യുന്നതാണ് ആടലോടകം. ഇതിൽ ചില ചേരുവകളും കൂട്ടുകളും ചേരുമ്പോൾ ഏത് മഹാവ്യാധിയേയും തടുക്കുന്ന ഒന്നായി മാറുന്നു.
പല ആരോഗ്യ പ്രതിസന്ധികളേയും പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ആടലോടകം.
അതുകൊണ്ട് തന്നെയാണ് ആയുർവ്വേദത്തില്‍ ഈ ചെടിക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നതും. ആടലോടകം കൊണ്ട് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങൾ ഉണ്ടാവുന്നു എന്ന് നോക്കാം. എത്ര പഴകിയ ചുമയേയും ഇല്ലാതാക്കി നല്ല ആരോഗ്യവും ഉൾക്കരുത്തും നൽകുന്നതിന് ആടലോടകം ഇനി പറയുന്ന തരത്തിൽ ഉപയോഗിക്കാവുന്നതാണ്.
പഴകിയ ചുമയുണ്ടോ?
ആരോഗ്യത്തിന് വില്ലനാവുന്ന പല തരത്തിലുള്ള ചുമകൾ ഉണ്ട്.എത്ര കഫ് സിറപ്പ് കഴിച്ചിട്ടും മാറാത്തവ. ആടലോടകത്തിന്റെ ഇല ചതച്ച് അല്‍പം തേൻ മിക്സ് ചെയ്ത് ദിവസവും മൂന്ന് നേരം കഴിക്കുക. ഇത് എത്ര വലിയ മാറാത്ത ചുമക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പാർശ്വഫലങ്ങൾ ഇല്ല എന്നതും ഈ മരുന്നിന്റെ പ്രത്യേകതയാണ്. ആരോഗ്യത്തിനും കരുത്തിനും ആടലോടകം തന്നെയാണ് ഏറ്റവും ഉത്തമം.
പല സ്ത്രീകളും അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ആര്‍ത്തവ രക്തം അമിതമാകുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ആടലോടകവും ശർക്കരയും. ആടലോടകത്തിന്റെ ഇല പിഴിഞ്ഞ് നീരെടുത്ത് അതിൽ അൽപം ശർക്കര മിക്സ് ചെയ്ത് കഴിച്ചാൽ അമിത ആർത്തവ രക്തത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആർത്തവ സംബന്ധമായി ഉണ്ടാവുന്ന വയറു വേദന ശമിക്കുന്നതിനും സഹായിക്കുന്നു ഈ ഒറ്റമൂലി.
മഞ്ഞപ്പിത്തം എന്ന അവസ്ഥ മരണത്തിലേക്ക് വരെ എത്തിക്കുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന മാർഗ്ഗങ്ങളില്‍ മികച്ചതാണ് ആടലോടകം. ഇതിന്റെ ഇല ഇടിച്ച് പിഴിഞ്ഞ് അൽപം തേൻ മിക്സ് ചെയ്ത് കഴിക്കുന്നത് മഞ്ഞപ്പിത്തം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചിട്ടുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിനും മികച്ച് നിൽക്കുന്ന ഒന്നാണ് ആടലോടകം.
ഏത് സമയത്ത് പനിയും ജലദോഷവും വരും എന്ന് പറയാന്‍ സാധിക്കില്ല. എന്നാൽ പെട്ടെന്നുണ്ടാവുന്ന ഇത്തരത്തിലുള്ള പനിക്കും ജലദോഷത്തിനും പരിഹാരം കാണുന്നതിന് ആടലോടകത്തിന്റെ ഇല കഷായം വെച്ച് കഴിച്ചാൽ മതി. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പനിയും ചുമയും പൂർണമായും ഇല്ലാതാക്കി ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
ക്ഷയ രോഗം ഇന്നത്തെ കാലത്ത് വളരെ കുറവാണ്. എന്നാൽ സാധ്യതയാകട്ടെ പൂർണമായും തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ ക്ഷയ രോഗത്തിന് പരിഹാരം കാണുന്നതിനും അതിന് പരിഹാരം കാണുന്നതിനും ആടലോടകത്തിന്റെ ഇളം ഇലയുടെ നീര് ദിവസവും മൂന്ന് നേരം വീതം കുടിച്ചാൽ മതി. ഇത് ക്ഷയ രോഗം മൂലമുണ്ടാവുന്ന ചുമക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
നേത്ര സംബന്ധമായ പ്രശ്നങ്ങൾ പലരേയും വലക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം നൽകി നേത്രരോഗങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു ആടലോടകത്തിന്റെ ഇല. ഇതിന്റെ പൂവ് എടുത്ത് അതിൽ നിന്നും നീരെടുത്ത് അത് കണ്ണിൽ ഒഴിക്കുന്നത് നല്ലതാണ്. ഇത് കണ്ണിന് ആരോഗ്യവും കരുത്തും നൽകുന്നു.
എനർജിയും കരുത്തും വളരെയധികം വേണ്ട ഒന്ന് തന്നെയാണ്. അതിന് വേണ്ടി അല്‍പം ആടലോടകത്തിന്റെ ഇലയുടെ നീരും ഒരു കോഴിമുട്ട വാട്ടിയതും അൽപം കുരുമുളക് പൊടിയും മിക്സ് ചെയ്ത് കഴിച്ചാൽ മതി. ഇത് നല്ല കരുത്തും ആരോഗ്യവും ശക്തിയും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികളേയും പൂർണമായും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു,
കൃമിശല്യം വളരെയധികം വില്ലനാവുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി അൽപം ആടലോടകത്തിന്റെ ഇല കഷായം വെച്ച് കഴിക്കുന്നത് നല്ലതാണ്. ഇത് കൃമിശല്യത്തെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും നല്ല ദഹനത്തിനും സഹായിക്കുന്നു.
രോഗപ്രതിരോധം ശക്തമാക്കാൻ
ശരീരത്തിന് രോഗപ്രതിരോധ ശേഷി വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. അതിന് വേണ്ടി അൽപം കൽക്കണ്ടത്തിൽ ആടലോടകത്തിന്റെ ഇല ഉണക്കിപ്പൊടിച്ചതും വേരും മിക്സ് ചെയ്ത് കഴിച്ചാൽ മതി. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
നോട്ട്:വൈദ്യ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ ഉപയോഗിക്കുക.