Month: March 2022

  • Kerala

    യുദ്ധത്തിൽ വിജയി ഇല്ല… പരാജിതർ മാത്രം! മനുഷ്യന് വിലയില്ലാതാകുമ്പോൾ മനുഷ്യജീവിതത്തിന്റെ വിലയേറുന്നു എന്നതാണ് യുദ്ധത്തിന്റെ അകക്കാമ്പ്-ജോൺ ബ്രിട്ടാസ് എം പി

    നൂറ്റാണ്ടുകൾക്കു മുൻപ് കലിംഗ യുദ്ധത്തിന് ശേഷം അശോക ചക്രവർത്തിക്ക് ബോധ്യമായ പരമമായ സത്യം ഇനിയും നമ്മുടെ ഭരണകർത്താക്കൾക്ക് ബോധ്യപ്പെട്ടിട്ടില്ല. യുദ്ധത്തിന്റെ വ്യർത്ഥത ആവർത്തിച്ച് ബോധ്യപ്പെട്ടിട്ടും രാജ്യങ്ങളും സംഘങ്ങളും നിർബാധം മുന്നോട്ടു പോകുന്നു. ഒന്ന് പിന്തിരിഞ്ഞു നോക്കിയാൽ, യുദ്ധം ഇല്ലാത്ത ഒരു ദിനം പോലും ഇല്ല. യുക്രൈൻ യുദ്ധത്തിന്റെ കാരണങ്ങളെക്കുറിച്ചു വ്യത്യസ്ത നിലപാടുകൾ ഓരോ ദിവസവും പ്രത്യക്ഷപ്പെടുമ്പോഴും വരും ദിനങ്ങളിൽ ദുരിതങ്ങൾ പെയ്തിറങ്ങും. ലോകത്തിന്റെ ഒരു മൂലയിൽ ഉണ്ടാകുന്ന ചെറിയ സംഘർഷത്തിന് പോലും ലോകത്തെ ആകമാനം ദോഷകരമായി സ്വാധീനിക്കാൻ കഴിയും. അത്രത്തോളം ലോകം കെട്ടുപിണഞ്ഞു കിടക്കുന്നു. നമ്മുടേതല്ലാത്ത ഒരു യുദ്ധവും എവിടെയും നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം.യുക്രൈനിൽ നിന്നും വരുന്ന പാചകഎണ്ണയെക്കുറിച്ചും റഷ്യയിൽ നിന്നുമുള്ള ഗോതമ്പ് ഇറക്കുമതിയെക്കുറിച്ചും പറയുന്നവരുണ്ട്. അതൊരു ലളിതവൽക്കരണമാണ്. വില കൂടാത്തതായി നമ്മുടെ മുന്നിൽ ഒന്നും ഉണ്ടാവില്ല. മനുഷ്യന് വിലയില്ലാതാകുമ്പോൾ മനുഷ്യജീവിതത്തിന്റെ വിലയേറുന്നു എന്നതാണ് യുദ്ധത്തിന്റെ അകക്കാമ്പ്. ഓരോ ദിവസവും യുക്രൈനിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങൾ വിളിച്ചുകൊണ്ടിരിക്കുന്നു. വിദേശകാര്യ വകുപ്പിന്റെ ശ്രദ്ധയിൽ…

    Read More »
  • Food

    ബ്രഡ് ബോൾസ് ഒന്ന് പരീക്ഷിച്ചാലോ? ചായക്കൊപ്പം ഒരു കിടിലൻ ഐറ്റം

    ചായക്കൊപ്പം എന്തുണ്ടാക്കുമെന്ന് ചിന്തിക്കുന്നവര്‍ക്ക് കിടിലം സ്‌നാക്‌സ്. വേഗം അടുക്കളയിലേക്ക് ഓടിക്കോളിന്‍ ചേരുവകള്‍ ബ്രഡ് – 10 എണ്ണം ചിക്കന്‍ എല്ലില്ലാത്തത് – 200 ഗ്രാം സവാള – 1 ഇടത്തരം കാപ്‌സിക്കം – 1 ഇടത്തരം കാരറ്റ്- 1 ചെറുത് നാരങ്ങാനീര് – 1 ടീ സ്പൂണ്‍ മുളകുപൊടി – 1/2 ടീ സ്പൂണ്‍ കുരുമുളകു പൊടി – 1/2 ടീ സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് മയൊണൈസ് – 2 ടേബിള്‍ സ്പൂണ്‍ ബ്രഡ് പൊടി – 1 കപ്പ് എണ്ണ – വറുക്കാന്‍ ആവശ്യത്തിന് തയ്യാറാക്കുന്നവിധം ചിക്കന്‍ ഉണ്ടെങ്കില്‍ ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ച് കൈ കൊണ്ട് ചെറിയ കഷ്ണങ്ങളായി പൊടിച്ചെടുക്കുക. ഇല്ലെങ്കിലും കുഴപ്പമില്ല. പച്ചക്കറികള്‍ ചെറുതായി അരിഞ്ഞെടുക്കുക, ഇതു പൊടിച്ചുവച്ച ചിക്കനൊപ്പം ചേര്‍ത്ത് 6 മുതല്‍ 10 വരെയുള്ള ചേരുവകള്‍ ചേര്‍ത്തിളക്കിയാല്‍ ഫില്ലിങ് റെഡി. ഓരോ ബ്രഡ് കഷ്ണങ്ങളായെടുത്ത്, അരികു മുറിച്ച് വെള്ളത്തില്‍ മുക്കിയെടുക്കുക. അതിനു ശേഷം…

    Read More »
  • LIFE

    ഒരു അമൽ നീരദ് മാജിക്‌..

      വരത്തൻ, ഇയ്യോബ്, കുള്ളന്റെ ഭാര്യ എന്നിങ്ങനെ വ്യത്യസ്ത കഥകൾ ചെയ്ത അമൽ നീരദ് പ്രേക്ഷക മനസുകളിൽ ജീവിക്കുന്നത് തീർച്ചയായും ബിലാൽ ജോൺ കുരിശിങ്കൽ തന്നെയായിരിക്കും. എന്നാൽ മറ്റൊരു ബിലാലിനെ പ്രതീക്ഷിച്ചിരിക്കുന്നവരോട്, ഇവിടെ ഭീഷമ സ്ഥാനത്ത് നിൽക്കുന്ന മൈക്കിളപ്പൻ ബിലാലിനെക്കാൾ ഒരുപടി മുകളിലാണ്.   സിനിമയുടെ തുടക്കം തൊട്ട് ഒടുക്കം വരെ ഒരു ‘അമൽ നീരദ് ബ്രില്ല്യൻസ്’ കാണാം. രണ്ട് തറവാടുകൾ തമ്മിലുള്ള കുടിപ്പകയുടെ കഥ ഇതിനു മുൻപും മലയാള സിനിമ പറഞ്ഞിട്ടുണ്ട്.കണ്ടു ശീലിച്ച ഒരു കഥാപശ്ചാത്തലം തന്നെയാണ് സിനിമയിലേത്.. …അഞ്ഞൂറ്റി , കോച്ചേരി എന്നീ രണ്ട് തറവാട്ടിലെ മനുഷ്യർക്കിടയിലെ കഥ …ഒരു ഗ്യാങ്‌സ്റ്റർ കഥയ്ക്കപ്പുറത്തേക്ക് അസാധ്യ ക്രാഫ്റ്റ് കൊണ്ട് മാറ്റിമറിക്കപ്പെട്ട സിനിമയെന്ന് ഭീഷ്മപർവ്വത്തെ പറയാം.ഒപ്പം മമ്മൂട്ടി എന്ന നടന്റെ ഇതുവരെ കാണാത്ത വേർഷൻ എന്നും   സിനിമ തുടങ്ങി 2 മിനിറ്റ് കഴിഞ്ഞാൽ മൈക്കിൾ എത്തും …പിന്നെ മൊത്തം മൈക്കിളാണ് വെള്ള ഷർട്ടും മുണ്ടും ഉടുത്ത് സ്റ്റെപ്പിറങ്ങി വരുന്ന മൈക്കിലിന്റെ…

    Read More »
  • Kerala

    ”വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേ?” എം.എല്‍.എ. ചൂലെടുത്തു; മിന്നലേറ്റ് ജീവനക്കാര്‍ !

    കൊല്ലം: തലവൂരിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലേക്ക് ഗണേശ് കുമാര്‍ എം.എല്‍.എയുടെ മിന്നല്‍ പരിശോധന. സര്‍ക്കാര്‍ ആശുപത്രി പരിസരം വൃത്തി ഹീനമായി കിടക്കുന്നുവെന്ന പരാതിയിലായിരുന്നു സന്ദര്‍ശനം. ആശുപത്രിയില്‍ ഒട്ടും വൃത്തിയില്ലെന്ന് മനസിലായതോടെ എം.എല്‍.എ. തന്നെ ചൂലെടുത്ത് തറ തൂത്തുവാരി. വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്ന് അദ്ദേഹം ആശുപത്രി ജീവനക്കാരോട് ചോദിച്ചു. താന്‍ ഇപ്പോള്‍ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്കും ജോലിക്കാര്‍ക്കും ലജ്ജ തോന്നാന്‍ വേണ്ടിയാണെന്നും എം.എല്‍.എ. വ്യക്തമാക്കി. ഇതോടെ മിന്നലേറ്റ നിലയിലായി ജീവനക്കാര്‍. എം.എല്‍.എ. ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച് ഉദ്ഘാടനത്തിന് സജ്ജമായ ആയുര്‍വേദ ആശുപത്രിയിലായിരുന്നു സംഭവം. ഇവിടെ ആറ് മാസം മുന്‍പാണ് ടോയിലറ്റ് തുറന്നുകൊടുത്തത്. അതുവരെ പൊട്ടിത്തകര്‍ന്നു കിടക്കുകയാണ്. ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി എത്തും മുന്‍പ് എല്ലാം വൃത്തിയാക്കണമെന്നും ഇല്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും എംഎല്‍എ മുന്നറിയിപ്പ് നല്‍കി.  

    Read More »
  • Business

    ഇന്ത്യന്‍ ഗ്യാസ് എക്‌സ്‌ചേഞ്ച് ഐപിഒയ്ക്ക് ഒരുങ്ങുന്നു

    അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യ പ്രകൃതി വാതക എക്‌സ്ചേഞ്ച് കമ്പനിയായ ഇന്ത്യന്‍ ഗ്യാസ് എക്‌സ്‌ചേഞ്ച് (ഐജിഎക്‌സ്) പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡിന്റെ (പിഎന്‍ജിആര്‍ബി) ചട്ടങ്ങള്‍ അനുസരിച്ച്, ഓഹരി വിഹിതം 25 ശതമാനമായി കുറയ്ക്കണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. 2020 ജനുവരി 15 ന് ആരംഭിച്ച ഐജിഎക്‌സ് ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചിന്റെ (ഐഇഎക്‌സ്) കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഏതാണ്ട് 47 ശതമാനം ഓഹരി പങ്കാളിത്തമാണ് നിലവില്‍ ഐഇഎക്‌സിനുള്ളത്. ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഗെയില്‍, ടൊറന്റ്, എന്‍എസ്ഇ, അദാനി എന്നീ കമ്പനികള്‍ ആരംഭ സമയത്ത് തന്നെ ഓഹരി വിപണിയില്‍ പ്രവേശിച്ചിരുന്നു. ഫെബ്രുവരിയില്‍ 2.27 മില്യണ്‍ എംഎംബിടിയു റെക്കോര്‍ഡ് വില്‍പ്പന കമ്പനി നേടിയിരുന്നു. ഒറ്റ ദിവസം കൊണ്ട് 6,88,500 എംഎംബിടിയു വ്യാപാരത്തിലേക്ക് ഉയരാന്‍ കമ്പനിക്ക് സാധിച്ചതും ഐപിഒയില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.  

    Read More »
  • Business

    പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മറികടക്കാന്‍ റഷ്യയ്ക്ക് സഹായവുമായി ഇന്ത്യ ?

    ന്യൂഡല്‍ഹി: യുക്രെയ്ന്‍ റഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് റഷ്യക്ക് മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ മറകടക്കാന്‍ ഇന്ത്യ സഹായിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പരസ്പരമുള്ള ഇടപാടുകള്‍ക്കായി ഡോളറിന് പകരം ആഭ്യന്തര കറന്‍സികള്‍ ഉപയോഗിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയെന്നാണ് റഷ്യ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരേ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ മറികടക്കാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും. ഇന്ത്യന്‍ രൂപയും റഷ്യന്‍ കറന്‍സി റൂബിളും വ്യാപാരത്തിന് ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്ര വാണിജ്യ വകുപ്പ് കൈമാറിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്ര ധനകാര്യ മന്ത്രി വ്യക്തമാക്കിയേക്കും. നിലവില്‍ ഇരു കറന്‍സികളും പരസ്പരം എങ്ങനെ പെഗ് ചെയ്യും എന്നതുള്‍പ്പടെ ഉള്ള കാര്യങ്ങള്‍ ധനമന്ത്രാലയവും ആര്‍ബിഐയും പരിശോധിച്ച് വരുകയാണ്. 1991ല്‍ യുഎസ്എസ്ആര്‍ തകരുന്നത് വരെ ഇരു രാജ്യങ്ങളും സ്വന്തം കറന്‍സികളിലാണ് വ്യാപാരം നടത്തിയിരുന്നത്. രൂപ-റൂബ്ള്‍ വ്യാപാരം പുനസ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ 2009ലും റഷ്യ പരിശോധിച്ചിരുന്നു. 2021ല്‍ 6.9 ബില്യണ്‍ ഡോളറിന്റെ…

    Read More »
  • Kerala

    രാജ്യത്തെ ഏറ്റവും മികച്ച ലക്ഷ്വറി ബസുകൾ ഇനി കെഎസ്ആർടിസിക്ക് സ്വന്തം

    തിരുവനന്തപുരം ദീര്‍ഘദൂര യാത്രക്കാര്‍ക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി കെഎസ്‌ആര്‍ടിസി വാങ്ങിയ രാജ്യത്തെ ഏറ്റവും മികച്ച ലക്ഷ്വറി ബസ് നാളെ തിരുവനന്തപുരത്ത് എത്തും.വോള്‍വോയുടെ ഏറ്റവും പുതിയ സ്ലീപ്പര്‍ ബസുകളില്‍‌ ആദ്യത്തെ ബസാണ് നാളെ തിരുവനന്തപുരത്ത് എത്തുന്നത്. വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മ്മിച്ച ഇന്ത്യയിലെ തന്നെ ആദ്യ 8 സ്ലീപ്പര്‍ ബസുകളാണ് ഈ മാസം കെഎസ്‌ആര്‍ടിസിക്ക് കൈമാറുന്നത്.ഇത് കൂടാതെ അശോക് ലൈലാന്റ് കമ്ബിനിയുടെ ല​ക്ഷ്വറി ശ്രേണിയില്‍പ്പെട്ട 20 സെമി സ്ലീപ്പര്‍ , 72 എയര്‍ സസ്പെന്‍ഷന്‍ നോണ്‍ എ.സി ബസുകളും ഘട്ടം ഘട്ടമായി ഈ മാസവും അടുത്ത മാസവും കൊണ്ട് കെഎസ്‌ആര്‍ടിസിക്ക് ലഭിക്കും. കെഎസ്‌ആര്‍ടിസി – സിഫ്റ്റ് ഈ ബസുകള്‍ ഉപയോഗിച്ച്‌ കെഎസ്‌ആര്‍ടിസിക്ക് വേണ്ടി ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ആരംഭിക്കും. 2017 ന് ശേഷം ആദ്യമായാണ് അത്യാധുനിക ശ്രേണിയില്‍പ്പെട്ട ബസുകള്‍ കെഎസ്‌ആര്‍ടിസിക്കായി വാങ്ങുന്നത്. കെ.എസ്‌.ആര്‍.ടി.സി യുടെ നവീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപയില്‍ നിന്നും 44.84…

    Read More »
  • Business

    ആവശ്യക്കാര്‍ കുറഞ്ഞു; മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളുടെ വില്‍പ്പനയില്‍ 25% ഇടിവ്

    മുംബൈ: ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ വില്‍പ്പന ഇടിവ് തുടരുന്നു. ഫെബ്രുവരി മാസം അഞ്ച് മുന്‍നിര വാഹന നിര്‍മാതാക്കളുടെ വില്‍പ്പനയില്‍ 25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ആവശ്യക്കാര്‍ കുറഞ്ഞതാണ് വിപണി നേരിടുന്ന പ്രധാന വെല്ലുവിളി. ഡിമാന്‍ഡ് ഇടിഞ്ഞതിനോടൊപ്പം സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമവും വാഹന വില്‍പ്പനയെ ബാധിച്ചു. റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യത്തെ ഇന്ധന വില ഉയര്‍ന്നാല്‍ ഇരുചക്ര വാഹന വില്‍പ്പനയെ ഇപ്പോഴൊന്നും ഉയരില്ലെന്നാണ് വിലയിരുത്തല്‍. അതേ സമയം വര്‍ക്ക് ഫ്രം ഹോം രീതി ഏറെക്കുറെ അവസാനിച്ചതും സ്‌കൂള്‍/കോളേജുകള്‍ പൂര്‍ണതോതില്‍ തുറന്നതും വരുംമാസങ്ങളില്‍ വില്‍പ്പന ഉയരാന്‍ സാഹായിച്ചേക്കും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022 ഫെബ്രുവരിയില്‍ വില്‍പ്പന ഏറ്റവും കൂടുതല്‍ ഇടിഞ്ഞത് ബജാജിന്റേതാണ്. 35 ശതമാനം ഇടിവോടെ 96,523 യൂണീറ്റുകളാണ് ഫെബ്രുവരിയില്‍ ബജാജ് വിറ്റത്. ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം തുടരുന്ന ഹീറോ മോട്ടോകോര്‍പ്പിന്റെ വില്‍പ്പന 29 ശതമാനം ആണ് ഇടിഞ്ഞത്. 2021 ഫെബ്രുവരിയില്‍ അഞ്ച് ലക്ഷത്തിന് മുകളില്‍ വില്‍പ്പന ഉണ്ടായിരുന്ന ഹീറോ 2022 ഫെബ്രുവരി മാസം…

    Read More »
  • Kerala

    കൊച്ചിന്‍ ഷിപ്‍യാര്‍ഡില്‍ നൂറിലധികം ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

     കൊച്ചി: കൊച്ചിന്‍ ഷിപ്‍യാര്‍ഡില്‍ നൂറിലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.136 ഗ്രാജുവേറ്റ്, ടെക്നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റിസ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.ഓണ്‍ലൈനായി മാര്‍ച്ച്‌ 9 വരെ അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പരിശീലനം നല്‍കും. ടെക്നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റിസ്: ഇലക്‌ട്രിക്കല്‍ (15), മെക്കാനിക്കല്‍ (19), ഇലക്‌ട്രോണിക്സ് (8), ഇന്‍സ്ട്രുമെന്റേഷന്‍ (4), സിവില്‍ (10), കംപ്യൂട്ടര്‍ (5), കൊമേഴ്സ്യല്‍ പ്രാക്ടീസ് (8) എന്നിങ്ങനെയാണ് ഒഴിവുകൾ.   ഗ്രാജുവേറ്റ് അപ്രന്റിസ്: ഇലക്‌ട്രിക്കല്‍ (12), മെക്കാനിക്കല്‍ (19), ഇലക്‌ട്രോണിക്സ് (6), സിവില്‍ (14), കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ഐടി (5), സേഫ്റ്റി (4), മറൈന്‍ (4), നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ് ബില്‍ഡിങ് (3) ഒഴിവുകളാണുള്ളത്.     23.02.2004 നോ അതിനു മുന്‍പോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. മുന്‍പു പരിശീലനം നേടിയവരും ഇപ്പോള്‍ പരിശീലനത്തിലുള്ളവരും അപേക്ഷിക്കേണ്ടതില്ല. https://portal.mhrdnats.gov.in എന്ന സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തശേഷം അപേക്ഷിക്കുക.വിശദവിവരങ്ങള്‍ക്കായി ഔദ്യോ​ഗിക വെബ്സൈറ്റായ www.cochinshipyard.in സന്ദര്‍ശിക്കാം.

    Read More »
  • Business

    വില്‍പ്പനയില്‍ വന്‍ മുന്നേറ്റവുമായി മഹീന്ദ്ര; പുതിയ തലമുറ മഹീന്ദ്ര സ്‌കോര്‍പിയോ ഓഗസ്റ്റ് 15ന്

    മുംബൈ: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡിന് വാഹന വില്‍പ്പനയില്‍ വന്‍ മുന്നേറ്റം. മുന്‍വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെബ്രുവരിയിലെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 80 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം മൊത്തം 54,455 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 27,551 യൂണിറ്റുകള്‍ യൂട്ടിലിറ്റി വിഭാഗത്തില്‍ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിനേക്കാള്‍ 79 ശതമാനം വില്‍പ്പനയാണ് നേടിയത്. സമാനമായി പാസഞ്ചര്‍ വാഹന വില്‍പ്പന 80 ശതമാനം വര്‍ധിച്ച് 27,664 യൂണിറ്റായും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസം 15,391 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് മഹീന്ദ്ര വിറ്റഴിച്ചത്. കൊമേഷ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയിലും മഹീന്ദ്രയ്ക്ക് വന്‍ മുന്നേറ്റമാണുണ്ടായിരിക്കുന്നത്. കൊമേഷ്യല്‍ വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞവര്‍ഷത്തെ കാലയളവിനേക്കാള്‍ കുത്തനെ ഉയര്‍ന്നു. 119 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി ഫെബ്രവരിയില്‍ നേടിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ മൊത്തം 20,166 കൊമേഷ്യല്‍ വാഹനങ്ങള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പന 11,559 യൂണിറ്റ് മാത്രമായിരുന്നു. 2022…

    Read More »
Back to top button
error: