LIFEMovieNewsthen Special

ഒരു അമൽ നീരദ് മാജിക്‌..

 

വരത്തൻ, ഇയ്യോബ്, കുള്ളന്റെ ഭാര്യ എന്നിങ്ങനെ വ്യത്യസ്ത കഥകൾ ചെയ്ത അമൽ നീരദ് പ്രേക്ഷക മനസുകളിൽ ജീവിക്കുന്നത് തീർച്ചയായും ബിലാൽ ജോൺ കുരിശിങ്കൽ തന്നെയായിരിക്കും.

എന്നാൽ മറ്റൊരു ബിലാലിനെ പ്രതീക്ഷിച്ചിരിക്കുന്നവരോട്, ഇവിടെ ഭീഷമ സ്ഥാനത്ത് നിൽക്കുന്ന മൈക്കിളപ്പൻ ബിലാലിനെക്കാൾ ഒരുപടി മുകളിലാണ്.

 

സിനിമയുടെ തുടക്കം തൊട്ട് ഒടുക്കം വരെ ഒരു ‘അമൽ നീരദ് ബ്രില്ല്യൻസ്’ കാണാം.

രണ്ട് തറവാടുകൾ തമ്മിലുള്ള കുടിപ്പകയുടെ കഥ ഇതിനു മുൻപും മലയാള സിനിമ പറഞ്ഞിട്ടുണ്ട്.കണ്ടു ശീലിച്ച ഒരു കഥാപശ്ചാത്തലം തന്നെയാണ് സിനിമയിലേത്.. …അഞ്ഞൂറ്റി , കോച്ചേരി എന്നീ രണ്ട് തറവാട്ടിലെ മനുഷ്യർക്കിടയിലെ കഥ …ഒരു ഗ്യാങ്‌സ്റ്റർ കഥയ്ക്കപ്പുറത്തേക്ക് അസാധ്യ ക്രാഫ്റ്റ് കൊണ്ട് മാറ്റിമറിക്കപ്പെട്ട സിനിമയെന്ന് ഭീഷ്മപർവ്വത്തെ പറയാം.ഒപ്പം മമ്മൂട്ടി എന്ന നടന്റെ ഇതുവരെ കാണാത്ത വേർഷൻ എന്നും

 

സിനിമ തുടങ്ങി 2 മിനിറ്റ് കഴിഞ്ഞാൽ മൈക്കിൾ എത്തും …പിന്നെ മൊത്തം മൈക്കിളാണ് വെള്ള ഷർട്ടും മുണ്ടും ഉടുത്ത് സ്റ്റെപ്പിറങ്ങി വരുന്ന മൈക്കിലിന്റെ എൻട്രി ഒക്കെ മാസ്സ് ആണ് എന്ന് പറയാതെ വയ്യ.ആദ്യ പകുതിവരെ മൈക്കിളിനോടുള്ള ഭയമാണ് സിനിമ.ആ ഭയത്തിലൂടെ നമ്മൾ അറിയുന്നത് അഞ്ഞൂറ്റി എന്ന കുടുംബത്തിലെ ഓരോ കഥാപാത്രങ്ങളെയാണ്.കൃത്യമായി ഓരോ കഥാപാത്രത്തെയും വരച്ചു വെക്കാൻ അമൽ നീരദിനായിട്ടുണ്ട്.

 

സിനിമയിൽ ഉടനീളം കുറെ പെൻജീവിതങ്ങൾ കൂടെയുണ്ട്. അവരുടെ ജീവിതത്തിന്റെ ആഴവും പരപ്പും സിനിമയിൽ വ്യക്തമാണ്. കൃത്യമായ സ്പേസ് കഥപാത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്. സാധരണ ഇത്തരത്തിൽ ഇറങ്ങുന്ന ചിത്രത്തിന് സ്ത്രീ കഥാപാത്രങ്ങൾ പലപ്പോഴും അർഭാടമാണ്, അല്ലെങ്കിൽ നായകന് പ്രണയിക്കാൻ മാത്രം ഒരു ജീവിതം. എന്നാൽ ചില സ്റ്റേരെയൊടൈപ്പുകളെ പൊളിച്ചെഴുതാൻ ചിത്രത്തിന് കഴിഞ്ഞു. എന്നാൽ ചിലടുത്ത് ക്ലിഷേ അതേപടി കാണാനുമുണ്ട്.

 

അമൽ നീരദും ,ദേവദത്തും കൂടി എഴുതിയ തിരക്കഥയെ സുന്ദരമാക്കുന്നത്ആനന്ദ് സി. ചന്ദ്രന്റെ ഛായാഗ്രഹണമാണ് . സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം ആനന്ദത്തിന്റെയും സങ്കടത്തിന്റെയും പറുദീസ തീർക്കുന്നുണ്ട് .

Back to top button
error: