Kerala

”വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേ?” എം.എല്‍.എ. ചൂലെടുത്തു; മിന്നലേറ്റ് ജീവനക്കാര്‍ !

കൊല്ലം: തലവൂരിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലേക്ക് ഗണേശ് കുമാര്‍ എം.എല്‍.എയുടെ മിന്നല്‍ പരിശോധന. സര്‍ക്കാര്‍ ആശുപത്രി പരിസരം വൃത്തി ഹീനമായി കിടക്കുന്നുവെന്ന പരാതിയിലായിരുന്നു സന്ദര്‍ശനം. ആശുപത്രിയില്‍ ഒട്ടും വൃത്തിയില്ലെന്ന് മനസിലായതോടെ എം.എല്‍.എ. തന്നെ ചൂലെടുത്ത് തറ തൂത്തുവാരി. വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്ന് അദ്ദേഹം ആശുപത്രി ജീവനക്കാരോട് ചോദിച്ചു. താന്‍ ഇപ്പോള്‍ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്കും ജോലിക്കാര്‍ക്കും ലജ്ജ തോന്നാന്‍ വേണ്ടിയാണെന്നും എം.എല്‍.എ. വ്യക്തമാക്കി. ഇതോടെ മിന്നലേറ്റ നിലയിലായി ജീവനക്കാര്‍.

എം.എല്‍.എ. ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച് ഉദ്ഘാടനത്തിന് സജ്ജമായ ആയുര്‍വേദ ആശുപത്രിയിലായിരുന്നു സംഭവം. ഇവിടെ ആറ് മാസം മുന്‍പാണ് ടോയിലറ്റ് തുറന്നുകൊടുത്തത്. അതുവരെ പൊട്ടിത്തകര്‍ന്നു കിടക്കുകയാണ്. ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി എത്തും മുന്‍പ് എല്ലാം വൃത്തിയാക്കണമെന്നും ഇല്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും എംഎല്‍എ മുന്നറിയിപ്പ് നല്‍കി.

 

Back to top button
error: