അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുകളില്‍ അവസാനഘട്ടം ഇന്ന് നടക്കും. ഉത്തര്‍പ്രദേശിലെ 54 മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് അവസാനിക്കുന്നതോട പൊതുതെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് യുദ്ധത്തിന് അവസാനം കുറിക്കും. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ തട്ടകമായ അസംഗഢുമാണ് ഈ ഘട്ടത്തില്‍ യുപിയിലെ ശ്രദ്ധാകേന്ദ്രങ്ങള്‍.
ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 54 സീറ്റുകളില്‍ ഇരുപത്തിയൊന്‍പതും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. അന്ന് എന്‍ഡിഎ ഘടകകക്ഷികളായ അപ്‌നാദള്‍ (എസ്), ഓംപ്രകാശ് രാജ്ഭറിന്റെ എസ്ബിഎസ് എന്നിവര്‍ ഈ മണ്ഡലങ്ങളില്‍ ഏഴെണ്ണം 2017ല്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്പി ഇവിടെ പതിനൊന്നും ബിഎസ്പി ആറും നിഷാദ് പാര്‍ട്ടി ഒരു സീറ്റിലും വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ എസ്ബിഎസ്പി എസ്പിയുമായും, നിഷാദ് പാര്‍ട്ടി ബിജെപിയുമായും ആണ് സഖ്യം.