Kerala

എ.എ. മാത്യുവിന്റെ മൂന്നാം അനുസ്മരണസമ്മേളനം നടത്തി

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

അയര്‍ക്കുന്നം: സി.പി.എം. അയര്‍ക്കുന്നം ഏരിയ കമ്മിറ്റി അംഗവും ബാലസംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമായിരുന്ന എ.എ. മാത്യുവിന്റെ 3-ാം അനുസ്മരണസമ്മേളനം അമയന്നൂര്‍ ജംഗ്ഷനില്‍ നടന്നു.

അയര്‍ക്കുന്നം ഏരിയ സെക്രട്ടറി പി.എന്‍. ബിനു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം ജയ്ക് സി. തോമസ് പതാക ഉയര്‍ത്തി. ലോക്കല്‍ സെക്രട്ടറി പി.പി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

എ.എ. മാത്യുവിന്റെ സഹധര്‍മ്മിണി അമ്മിണി, ഏരിയ കമ്മറ്റി അംഗങ്ങളായ പി.കെ. മോനപ്പന്‍, കെ.സി. ബിജു, അനീഷ് അന്ത്രയോസ്, അഡ്വ.രാജി പി. ജോയി, എം.എന്‍. ഗോപകുമാര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.എസ്. സുനില്‍കുമാര്‍, പി.ജെ. കുര്യന്‍, പി.എസ്. ശശിധര്‍, ബ്രാഞ്ച് സെക്രട്ടറിമാരായ കുരുവിള സി. മാത്യു, റെജിമോന്‍ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Back to top button
error: