Month: March 2022

  • Kerala

    പാലക്കാട് നിന്നും അട്ടപ്പാടി വഴി ഊട്ടിയിലേക്ക്

    മനോഹരമായ പാലക്കാട് -മണ്ണാർക്കാട്– മുള്ളി– മഞ്ചൂർ– ഊട്ടി റൂട്ടിനെപ്പറ്റി വായിച്ചറിയാം   മേട്ടുപാളയം- കൂനൂർ റൂട്ടിനേക്കാൾ മനോഹരമായ കാഴ്ചകളുള്ള മലമ്പ്രദേശത്തുകൂടി ഊട്ടിയിലേക്ക് പാലക്കാട് നിന്നും മറ്റൊരു റോഡുണ്ട്.മഞ്ഞണിഞ്ഞ ഊര് എന്നു മലയാളത്തിൽ പറയാവുന്ന ‘മഞ്ചൂർ’ വഴി.   മണ്ണാർക്കാട് കഴിഞ്ഞ് നെല്ലിപ്പുഴപ്പാലത്തിനടുത്തു നിന്നാണ് അട്ടപ്പാടിയിലേക്ക് വഴി തിരിയുന്നത്.നെല്ലിപ്പുഴ ജംക്‌ഷൻ കടന്നാൽ തെങ്കര.അതു കഴിഞ്ഞ് ആനമൂളി.അവിടം മുതൽ അട്ടപ്പാടിയിലേക്ക് ഹെയർപിൻ ആരംഭിക്കുന്നു.ഒമ്പതു ഹെയർപിൻ വളവുകൾ കടന്നാൽ മുക്കാലിയിലെത്താം.സൈലന്റ് വാലിയിലക്കുള്ള പ്രവേശന കവാടം മുക്കാലിയിലാണ്.ഇവിടെയുള്ള ഫോറസ്റ്റ് ഓഫിസിൽ നിന്ന് അനുമതി വാങ്ങിയ ശേഷമേ സൈലന്റ് വാലിയിലേക്കു പോകാൻ കഴിയൂ.നേരേ വച്ചു പിടിച്ചാൽ ചെമ്മണ്ണൂർ വഴി താവളം എന്ന സ്ഥലത്ത് എത്തിച്ചേരാം.   താവളത്തു നിന്ന് ഇടത്തോട്ടു ഭവാനിപ്പുഴയ്ക്കു കുറുകെയുള്ള പാലം കടന്നാൽ മഞ്ചൂരിലേക്കുള്ള റോഡായി.പുതൂർ പഞ്ചായത്തിലാണ് വഴി ചെന്നു ചേരുന്നത്.പുതൂരിൽ നിന്നു ചാവടിയൂരിലേക്കു കയറി, ഭവാനിപ്പുഴയുടെ തീരത്തുകൂടിയുള്ള യാത്ര പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവങ്ങളുടേതാകും.കാർഷിക സമൃദ്ധി, ആട്ടിൻപറ്റങ്ങളുമായി നീങ്ങുന്ന ആദിവാസികൾ, കഴുതകളെ മേയിച്ചുപോകുന്നവർ… ഇതെല്ലാം ഈ…

    Read More »
  • Kerala

    ഒന്നും ശ്രമിച്ചാൽ നമുക്കും ഉണ്ടാക്കാം; വീട്ടുമുറ്റത്തൊരു കിടിലൻ ഏദൻതോട്ടം

    വീട്ടുമുറ്റത്ത് പഴച്ചെടികള്‍ വളര്‍ത്തുക എന്നത് ആദായം മാത്രമല്ല,നല്ല മാനസികോല്ലാസം സൃഷ്ടിക്കാനും സഹായിക്കും.മറ്റുള്ള ചെടികള്‍ പരിചരിക്കുന്ന പോലെത്തന്നെ പഴച്ചെടികളെയും ശ്രദ്ധിച്ചാല്‍ മതി.നല്ല സൂര്യപ്രകാശവും യോജിച്ച മണ്ണും ഇതിന് ആവശ്യമാണ്.സമയാസമയങ്ങളിൽ വളപ്രയോഗം നടത്താനും മറക്കരുത്. നാരങ്ങയുടെ വര്‍ഗത്തില്‍പ്പെട്ട പഴച്ചെടികളെല്ലാം തന്നെ വീട്ടുവളപ്പിൽ വളര്‍ത്താന്‍ യോജിച്ചതാണ്.കുള്ളന്‍ ഇനങ്ങളാണെങ്കിൽ വലിയ മൺചട്ടികളിൽ വളര്‍ത്തി ഏകദേശം ആറ് മണിക്കൂര്‍ നേരിട്ടുള്ള സൂര്യപ്രകാശം നല്‍കുന്ന രീതിയില്‍ ക്രമീകരിക്കുകയാണെങ്കില്‍ ധാരാളം പഴങ്ങള്‍ ലഭിക്കും.ചെറിയ ഓറഞ്ചുകളുടെ ഇനങ്ങളും ഇങ്ങനെ വളര്‍ത്താന്‍ പറ്റിയതാണ്. ഏകദേശം 1.5 മീറ്റര്‍ ഉയരത്തില്‍ വളരുന്ന മാക്രട്ട് ലൈം എന്നയിനം ഇങ്ങനെ വളര്‍ത്താന്‍ യോജിച്ചതാണ്.സിട്രസ് ഹിസ്ട്രിക്‌സ് എന്നും കാഫിര്‍ ലൈം എന്നും ഈ ഇനം അറിയപ്പെടുന്നു.സിട്രസ് റെറ്റിക്കുലേറ്റ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന മന്ദാരിന്‍ ഓറഞ്ചും ഇതേപോലെ വളര്‍ത്താം.   സിട്രസ് വര്‍ഗത്തില്‍പ്പെട്ട മറ്റൊരിനമാണ് കലമോന്‍ഡിന്‍ (Calamondin). ബോണ്‍സായ് രൂപത്തിലുള്ള ചെടിയില്‍ ഓറഞ്ചിന്റെ സുഗന്ധമുള്ള പൂക്കള്‍ വിരിയും.അലങ്കാരത്തിനായും ഈ ഇനം വളര്‍ത്താറുണ്ട്.നല്ല സൂര്യപ്രകാശത്തില്‍ ധാരാളം പഴങ്ങള്‍ ഉത്പാദിപ്പിക്കുമെങ്കിലും തണലുള്ള സ്ഥലത്തും ഇത് വളരും.അതുപോലെ…

    Read More »
  • Kerala

    ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നവർ ഇതറിയാതെ പോകരുത്

    ജിമ്മില്‍ പോയി വര്‍ക്ഔട്ട്‌ ചെയ്യുന്നത് ഇന്നത്തെ കാലത്ത് ഒരു ഫാഷന്‍ തന്നെയായി മാറിയിട്ടുണ്ട്.രാവിലെയോ വൈകിട്ടോ ഒരൽപ്പനേരം ജിമ്മില്‍ പോയില്ലെങ്കിൽ എന്തോ ഒരു കുറവ് പോലെയാണ് ചിലർക്ക്.ചിലര്‍ ഫിറ്റ്നസ് നിലനിര്‍ത്താന്‍ കഠിനപരിശ്രമം നടത്തുമ്പോള്‍ മറ്റു ചിലരാകട്ടെ ഒരു വ്യായാമം എന്ന നിലയ്ക്കാണ് ജിമ്മിനെ കാണുന്നത്.സംഗതി എന്തായാലും ജിമ്മില്‍ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ പ്രതിരോധശേഷിയെ തകര്‍ത്തുകൊണ്ടാകരുത് വര്‍ക്ഔട്ട്‌ നടത്തേണ്ടത്.ഉദാഹരണത്തിന് വിറ്റമിന്‍ ഡിയുടെയോ കാല്‍സ്യത്തിന്റെയോ കുറവുള്ളവര്‍ക്ക് പെട്ടെന്നുള്ള വര്‍ക്ക്‌ഔട്ട്‌ പ്രതിരോധശേഷി കുറയാനോ, ഒടിവുകള്‍ സംഭവിക്കാനോ കാരണമായേക്കാം.മഗ്നീഷ്യത്തിന്റെ കുറവുള്ളവര്‍ക്ക് കൈകാൽ വേദന ഉണ്ടാകാം.ശ്വാസസംബന്ധമായോ ഹൃദയ സംബന്ധമായോ അസുഖങ്ങൾ (നമ്മൾ പലപ്പോഴും ഇതറിയണമെന്നില്ല) ഉള്ളവർ ഒരിക്കലും കഠിന വ്യായാമങ്ങളിലേർപ്പെടരുത്.ജിമ്മിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുമുൻപായി ശ്വാസരോഗ വിദഗ്ധന്റെയും ഹൃദയാരോഗ്യ വിദഗ്ധന്റെയും പരിശോധന നിർബന്ധമാണ്. കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ ശരീരഭാരം കുറയ്ക്കുന്നതിനായി  സ്വീകരിച്ചിരുന്ന ചില ‘കഠിനമായ’ എക്സർസൈസുകളാണ് അദ്ദേഹത്തെ ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന്  ആരോഗ്യ വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. മറ്റു വ്യായാമങ്ങള്‍ ഒന്നും ചെയ്യാതിരുന്ന്  പെട്ടെന്നൊരുനാള്‍ കഠിനമായ…

    Read More »
  • Kerala

    പല്ല് വേദന പറപറക്കും; ഇതാ ചില പൊടിക്കൈകൾ 

    പല്ല് വേദന വന്നാല്‍ പിന്നെ അതിനെ അത്ര പെട്ടെന്നൊന്നും മാറ്റാന്‍ പറ്റില്ല. പല്ലുവേദന മാറ്റാന്‍ മരുന്നുകളും വേദനസംഹാരികളും മാറി മാറി പരീക്ഷിക്കുമ്പോള്‍ അത് എത്രത്തോളം ഫലപ്രദമാകും എന്നത് തന്നെയാണ് സംശയം. പലപ്പോഴും ഇത്തരം മരുന്നുകള്‍ കഴിയ്ക്കുന്നത് പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ എത്ര കൊടിയ പല്ലു വേദനയേയും ഇല്ലാതാക്കാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാം. മിനിട്ടുകള്‍ കൊണ്ട് ഇത് പല്ലുവേദനയെ കുറയ്ക്കും എന്നതാണ് സത്യം.എന്തൊക്കെയാണ് ആ പൊടിക്കൈകള്‍ എന്ന് നോക്കാം.   ഉപ്പും കുരുമുളകും ഉപ്പും കുരുമുളകും പേസ്റ്റ് രൂപത്തിലാക്കി അത് പല്ലിനു മുകളില്‍ വെയ്ക്കുക. ഇത്തരത്തില്‍ സ്ഥിരമായി കുറച്ച് ദിവസം ചെയ്താല്‍ പല്ലുവേദന പിന്നെ ജീവിതത്തില്‍ ശല്യം ചെയ്യില്ല.   ഗ്രാമ്പൂ ഗ്രാമ്പൂ പല്ലിനടിയില്‍ കടിച്ചു പിടിയ്ക്കുന്നത് പല്ല് വേദനയെ ലഘൂകരിയ്ക്കുന്നു.ഇതിന് കഴിയാത്തവര്‍ ഗ്രാമ്പൂ പൊടിയാക്കി ഒലീവ് എണ്ണയില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി പല്ലിനു മുകളില്‍ വെയ്ക്കുക.   ഉപ്പുവെള്ളം കവിള്‍ കൊള്ളുക ഉപ്പുവെള്ളം നമ്മുടെ എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനേയും പ്രതിരോധിയ്ക്കുന്നു.ചെറു…

    Read More »
  • Kerala

    നൂറു കറിക്ക് തുല്യം; ഇഞ്ചിക്കറി ഉണ്ടാക്കുന്ന വിധം

    100 കറിക്കു തുല്യമാണ് ഇഞ്ചിക്കറി എന്നു പറയുന്നതെത്ര ശരിയാണ്! നിറയെ നാരുകൾ.ദഹനത്തെ സഹായിക്കാനേറ്റവും ഉത്തമം.ഗ്യാസിനു മറുമരുന്ന്. കൂടാതെ വൈറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും.എന്നാൽപ്പിന്നെ ഇഞ്ചിക്കറി ഉണ്ടാക്കിക്കളയാം.എന്താ… ഇഞ്ചിക്കറി 1.വാളന്‍പുളി – 50 ഗ്രാം 2.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂണ്‍ 3.ഇഞ്ചി പൊടിയായി അരിഞ്ഞത് – 75 ഗ്രാം 4.കടുക് – ഒരു ചെറിയ സ്പൂണ്‍ വറ്റല്‍മുളക് – മൂന്ന്, കഷണങ്ങളാക്കിയത് കറിവേപ്പില – പാകത്തിന് പച്ചമുളക് പൊടിയായി അരിഞ്ഞത് – 10 ഗ്രാം 5.മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍ മുളകുപൊടി – ഒരു വലിയ സ്പൂണ്‍ കായം – 20 ഗ്രാം ശര്‍ക്കര – 75 ഗ്രാം 6.ഉപ്പ് – പാകത്തിന് 7.ഉലുവപ്പൊടി – അര ചെറിയ സ്പൂൺ   പാകം ചെയ്യുന്ന വിധം   ·       വാളന്‍പുളി നാലു കപ്പ് വെള്ളത്തില്‍ കുതിര്‍ത്തു പിഴിഞ്ഞ് വയ്ക്കണം. ·       എണ്ണ ചൂടാക്കി ഇഞ്ചി അരിഞ്ഞത് വറുത്ത് കോരി മാറ്റി…

    Read More »
  • Kerala

    വ്യാവസായിക പരിശീലന വകുപ്പില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു; വിശദവിവരങ്ങൾ അറിയാം

    തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി സെല്ലില്‍ ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു.വിശദവിവരങ്ങള്‍ വ്യാവസായിക പരിശീലന വകുപ്പ് വെബ്സൈറ്റില്‍ (https:// det. kerala.gov.in) ലഭ്യമാണ്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഡയറക്ടറേറ്റ് ഓഫ് ട്രെയിനിംഗ്, അഞ്ചാം നില, തൊഴില്‍ ഭവന്‍, വികാസ് ഭവന്‍ ബസ് ഡിപ്പോയ്ക്ക് എതിര്‍വശം, ലോ കോളേജ് റോഡ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ മാര്‍ച്ച്‌16ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാവുക.

    Read More »
  • Kerala

    ഐഎസ്‌എല്‍ സെമി ലൈനപ്പ് അറിയാം; ഫൈനൽ മാര്‍ച്ച്‌ 20 ന്

    സെമി ആദ്യപാദം മാര്‍ച്ച്‌ 11: ജംഷഡ്പുര്‍ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് മാര്‍ച്ച്‌ 12: ഹൈദരാബാദ് എഫ്‌സി എടികെ മോഹന്‍ ബഗാന്‍ രണ്ടാംപാദം മാര്‍ച്ച്‌ 15: ജംഷഡ്പുര്‍ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് മാര്‍ച്ച്‌ 16: ഹൈദരാബാദ് എഫ്‌സി എടികെ മോഹന്‍ ബഗാന്‍ ഫൈനല്‍: മാര്‍ച്ച്‌ 20 ഇത്തവണ ഐഎസ്‌എല്‍ ചാംപ്യന്മാര്‍ക്ക് ആറു കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. റണ്ണേഴ്‌സ് അപ്പിന് മൂന്നു കോടി രൂപ ലഭിക്കും. മറ്റു രണ്ട് സെമി ഫൈനലിസ്റ്റുകള്‍ക്കും 1.5 കോടി രൂപ വീതവും ലഭിക്കും.  ഇന്നത്തെ മത്സരത്തോടെ 20 കളികളില്‍നിന്ന് 43 പോയിന്റ് നേടി ജംഷഡ്പുര്‍ എഫ്‌സി ലീഗില്‍ ഒന്നാം സ്ഥാനവും വിന്നേഴ്‌സ് ഷീല്‍ഡും സ്വന്തമാക്കി.ഇതോടെ എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ കളിക്കാനുള്ള യോഗ്യതയ്ക്കൊപ്പം 3.5 കോടി രൂപയും ജംഷഡ്പുര്‍ എഫ്‌സിക്ക് ലഭിക്കും.

    Read More »
  • Kerala

    ജംഷഡ്പൂർ മോഹൻ ബഗാനെ തോൽപ്പിച്ചു; സെമിയിൽ കേരള ബ്ലാസ്റ്റേഴ്സ് എതിരാളികൾ

    ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് സെമി ഫൈനലില്‍ ജംഷദ്പൂര്‍ ആകും എതിരാളികള്‍.ഇന്ന് ലീഗിലെ അവസാന മത്സരത്തില്‍ ജംഷദ്പൂര്‍ മോഹന്‍ ബഗാനെ(1-0) തോല്‍പ്പിച്ചതോടെ അവര്‍ ലീഗിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു.കണക്ക് പ്രകാരം ഒന്നാം സ്ഥാനത്തുള്ളവരും നാലാം സ്ഥാനത്തുള്ളവരുമാണ് സെമിയിൽ ഏറ്റുമുട്ടുക.ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്താണുള്ളത്. രണ്ടാം സെമിയില്‍ ഹൈദരബാദ് എഫ് സിയും മോഹന്‍ ബഗാനും തമ്മിലാണ്. ഹൈദരബാദ് എഫ് സിയാണ് ലീഗില്‍ രണ്ടാമത് ഫിനിഷ് ചെയ്തത്.മോഹന്‍ ബഗാന്‍ മൂന്നാമതായും ഫിനിഷ് ചെയ്തു. ഈ മാസം 11-നും 15-നുമാണ് ബ്ലാസ്റ്റേഴ്സിന്റെ ജംഷഡ്പൂരുമായുള്ള സെമിഫൈനൽ മത്സരങ്ങൾ.ഈ സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് ജംഷദ്പൂരിനെ തോല്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല.ആദ്യ മത്സരത്തിൽ സമനില ആയിരുന്നെങ്കിൽ അവസാനം നേര്‍ക്കുനേര്‍ വന്നപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് 3-0ന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഫൈനൽ പ്രവേശനം  ഒട്ടും എളുപ്പമാകില്ല എന്നാണ് വിലയിരുത്തൽ.

    Read More »
  • LIFE

    ‘ഒരുത്തീ’യുടെ മൂന്നാമത്തെ ടീസർ മാർച്ച്‌ 8 ന്

    പ്രേക്ഷകര്‍ വളരെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ഒരുത്തീ’. സ്ത്രീ പ്രാധാന്യമുള്ള, അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്ന് പുറത്തിറങ്ങിയ ട്രൈലെറിൽ നിന്നും വ്യക്തമാണ്.   വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രം പ്രേഷകർ ഇത്രയധികം കാത്തിരിക്കാൻ കാരണം അതിൽ പ്രധാന വേഷം ചെയ്യുന്ന നവ്യ നായരാണ്. ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ താരം നവ്യ നായർ വെള്ളിത്തിരയിലേക്ക് ശക്തമായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.   മാർച്ച്‌ എട്ടാം തിയതി മൂന്നാമത്തെ ടീസർ പുറത്തിറക്കുകയാണ്. സിനിമാതാരം ഭാവനയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുന്നത്.

    Read More »
  • Kerala

    പ്രാർത്ഥനകൾ വിഫലമായി; മലയാളി നഴ്‌സ്‌ നിമിഷപ്രിയ യമനിൽ തൂക്കുമരത്തിലേക്ക്

    ലോകമെങ്ങുമുള്ള മലയാളികളുടെ മനമുരുകിയുള്ള പ്രാർത്ഥനകൾ വിഫലമായി! മലയാളി നഴ്‌സ്‌ നിമിഷപ്രിയ യമൻ സെൻട്രൽ ജയിലിലെ കഴുമരത്തിലേക്ക്… നിമിഷപ്രിയയ്ക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ യെമനിലെ അപ്പീൽക്കോടതിയും ഇന്ന് ശരിവച്ചു. ഇനി ബാക്കിയുള്ളത് സുപ്രീംകോടതിയുടെ ഒരു ഫോർമൽ നടപടിക്രമം മാത്രമാണ്.അപ്പീൽ കോടതി വിധിച്ച ശിക്ഷ സുപ്രീംകോടതി ഒരിക്കലും പുനഃപരിശോധിക്കില്ല. അപ്പീൽ കോടതിയുടെ നടപടിക്രമങ്ങളിൽ എന്തെങ്കിലും വീഴ്ച്ച പറ്റിയോ എന്ന് മാത്രമാകും സുപ്രീംകോടതി പരിശോധിക്കുക. അതായത് ഇന്ത്യ ഗവണ്മെന്റ് ഉന്നതങ്ങളിൽ നിന്ന് യമൻ സർക്കാരിൽ ശക്തമായ നയതന്ത്രസമ്മർദ്ദം ഉണ്ടായില്ലെങ്കിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ നിമിഷപ്രിയയുടെ ജീവൻ യമൻ സനാ സെൻട്രൽ ജയിലിലെ തൂക്കുമരത്തിൽ അവസാനിക്കും.ഒരു പിഞ്ചുകുഞ്ഞിന് അമ്മയില്ലാതെയാകും.പാലക്കാട്‌ കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷപ്രിയ.  ഈ വിഷയത്തിൽ നയതന്ത്രതലത്തിൽ കേന്ദ്രസർക്കാർ ഇടപെടലുകൾ ഉണ്ടാകണം. അതിനായി UNA, TNAI, IPNA പോലെയുള്ള നഴ്സിംഗ് സംഘടനകൾ കേരളസർക്കാരിലും കേന്ദ്രസർക്കാരിലും കടുത്ത സമ്മർദ്ദം ചെലുത്തണം.അതിനായി ഈ വിഷയം എല്ലാവരിലേക്കും എത്തണം.കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അവർ ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകിയാൽ നിമിഷപ്രിയയ്ക്ക് വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും…

    Read More »
Back to top button
error: