ജിമ്മില്‍ പോയി വര്‍ക്ഔട്ട് ചെയ്യുന്നത് ഇന്നത്തെ കാലത്ത് ഒരു ഫാഷന്‍ തന്നെയായി മാറിയിട്ടുണ്ട്.രാവിലെയോ വൈകിട്ടോ ഒരൽപ്പനേരം ജിമ്മില്‍ പോയില്ലെങ്കിൽ എന്തോ ഒരു കുറവ് പോലെയാണ് ചിലർക്ക്.ചിലര്‍ ഫിറ്റ്നസ് നിലനിര്‍ത്താന്‍ കഠിനപരിശ്രമം നടത്തുമ്പോള്‍ മറ്റു ചിലരാകട്ടെ ഒരു വ്യായാമം എന്ന നിലയ്ക്കാണ് ജിമ്മിനെ കാണുന്നത്.സംഗതി എന്തായാലും ജിമ്മില്‍ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
നിങ്ങളുടെ പ്രതിരോധശേഷിയെ തകര്‍ത്തുകൊണ്ടാകരുത് വര്‍ക്ഔട്ട് നടത്തേണ്ടത്.ഉദാഹരണത്തിന് വിറ്റമിന്‍ ഡിയുടെയോ കാല്‍സ്യത്തിന്റെയോ കുറവുള്ളവര്‍ക്ക് പെട്ടെന്നുള്ള വര്‍ക്ക്‌ഔട്ട് പ്രതിരോധശേഷി കുറയാനോ, ഒടിവുകള്‍ സംഭവിക്കാനോ കാരണമായേക്കാം.മഗ്നീഷ്യത്തിന്റെ കുറവുള്ളവര്‍ക്ക് കൈകാൽ വേദന ഉണ്ടാകാം.ശ്വാസസംബന്ധമായോ ഹൃദയ സംബന്ധമായോ അസുഖങ്ങൾ (നമ്മൾ പലപ്പോഴും ഇതറിയണമെന്നില്ല) ഉള്ളവർ ഒരിക്കലും കഠിന വ്യായാമങ്ങളിലേർപ്പെടരുത്.ജിമ് മിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുമുൻപായി ശ്വാസരോഗ വിദഗ്ധന്റെയും ഹൃദയാരോഗ്യ വിദഗ്ധന്റെയും പരിശോധന നിർബന്ധമാണ്.
കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍
ശരീരഭാരം കുറയ്ക്കുന്നതിനായി സ്വീകരിച്ചിരുന്ന ചില ‘കഠിനമായ’ എക്സർസൈസുകളാണ് അദ്ദേഹത്തെ ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
മറ്റു വ്യായാമങ്ങള്‍ ഒന്നും ചെയ്യാതിരുന്ന് പെട്ടെന്നൊരുനാള്‍ കഠിനമായ വ്യായാമങ്ങള്‍ ആരംഭിക്കുമ്പോള്‍ ശരീരത്തിനാവശ് യമായ പോഷകങ്ങള്‍ നല്‍കുക എന്നത് പ്രധാനമാണ്.ഇത് ലഭിക്കാതെ വന്നാൽ അത് പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിയൊരുക്കും.കാര്‍ബോഹൈഡ്രേറ്റ് , പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയ ആഹാരമാണ് വര്‍ക്ക് ഔട്ട് ആരംഭിച്ചാല്‍ കഴിക്കേണ്ടത്.ഉദാഹരണത്തിന് പഴങ്ങള്‍, നട്ട് ബട്ടര്‍, അല്ലെങ്കില്‍ ഒരു കപ്പ് തൈരും പഴങ്ങളും, വേവിച്ച ഉരുളക്കിഴങ്ങ് ..എന്നിവ. ജിമ്മിലെ തുടക്കക്കാര്‍ ഉറപ്പായും കഴിക്കേണ്ട ഭക്ഷണസാധനങ്ങളാണ് ഇത്.
അതേപോലെ ശരീരത്തില്‍ ആവശ്യമായ ജലാംശം ഇല്ലാതെ എന്ത് ചെയ്താലും അതിന്റെ വിപരീതഫലമാകും ലഭിക്കുക. വ്യായാമം ചെയ്യുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും നന്നായി വെള്ളം കുടിക്കണം.നന്നായി വിയര്‍ക്കുന്ന ഒരാള്‍ കുറഞ്ഞത് 500-600 മില്ലിലിറ്റര്‍ വെള്ളമെങ്കിലും ഇത്തരത്തില്‍ കുടിക്കണം എന്നാണ് കണക്ക്.