KeralaNEWS

അന്താരാഷ്ട്ര വനിതാദിനത്തില്‍ കേരളത്തിന് അഭിമാനമായി 10 ജില്ലകളുടെ തലപ്പത്ത് വനിതകള്‍

തിരുവനന്തപുരം
അന്താരാഷ്ട്ര വനിതാദിനത്തില്‍ കേരളത്തിന് അഭിമാനമായി 10 ജില്ലയുടെയും തലപ്പത്ത് വനിതകള്‍.
തിരുവനന്തപുരം-–-നവ്ജ്യോത് ഖോസ, കൊല്ലം- –-അഫ്സാന പര്‍വീണ്‍, പത്തനംതിട്ട––ദിവ്യ എസ് അയ്യര്‍, ആലപ്പുഴ–- രേണുരാജ്, കോട്ടയം-–-പി കെ ജയശ്രീ, ഇടുക്കി––ഷീബാ ജോര്‍ജ്, തൃശൂര്‍-–-ഹരിത വി കുമാര്‍, പാലക്കാട്–– മൃണ്‍മയി ജോഷി, വയനാട്- –-എ ഗീത, കാസര്‍കോട്–– ബണ്ടാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവരാണ് ജില്ലകളുടെ ഭരണചക്രം തിരിക്കുന്നത്.ഇതില്‍ ആറുപേരും മലയാളികളാണ്.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരേസമയം ഇത്രയധികം വനിതകള്‍ കലക്ടര്‍ പദവി വഹിക്കുന്നത്. എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പുരുഷന്‍മാരായ കലക്ടര്‍മാര്‍.ഇതില്‍ എറണാകുളം കലക്ടര്‍ ജാഫര്‍ മാലികും കൊല്ലം കലക്ടര്‍ അഫ്സാന പര്‍വീണും ദമ്ബതിമാരാണ്.

Back to top button
error: