KeralaNEWS

വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

ർക്കല: വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ഇന്ന് പുലർച്ചെയാണ് ദുരന്തം നടന്നത്. തിരുവനന്തപുരം ജില്ലയിലെ വർക്കലക്കടുത്ത് ദളവാപുരത്ത് രാഹുൽ നിവാസിൽ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. പ്രതാപൻ (62), ഭാര്യ ഷേർളി (53), മരുകൾ അഭിരാമി (25), ഇളയമകൻ അഖിൽ (29), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാന്‍ എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. മൂത്ത മകൻ നിഹുൽ ഗുരുതരാവസ്ഥയിൽ പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഇരുനില വീടിന്‍റെ അകത്തെ എല്ലാ മുറികളിലേക്കും തീപരുകയായിരുന്നു. വീട്ടില്‍ നിന്ന് പുക ഉയരുന്നതുകണ്ട് പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീ അണച്ചാണ് എല്ലാവരെയും പുറത്തെത്തിച്ചത്. ഒരാള്‍ക്ക് മാത്രമേ അപ്പോള്‍ ജീവനുണ്ടായിരുന്നുള്ളൂ. വീടിന് പുറത്തുനിര്‍ത്തിയിട്ട കാറും കത്തിനശിച്ചു.

Back to top button
error: