ഉളുക്കിന് സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക
പുഴുക്കടിക്ക് പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക
തലമുടി സമൃദ്ധമായി വളരുന്നതിന് എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക
ചെവി വേദനയ്ക്ക് വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക
കണ്ണ് വേദനയ്ക്ക് നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്‌ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക
മൂത്രതടസ്സത്തിന് ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക
വിരശല്യത്തിന് പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക
ദഹനക്കേടിന് ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക
കഫക്കെട്ടിന് ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക
ചൂട്കുരുവിന് ഉഴുന്ന്‌പൊടി ഉപയോഗിച്ച് കുളിക്കുക
ഉറക്കക്കുറവിന് കിടക്കുന്നതിന് മുന്‍പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ
വളം കടിക്ക് വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
ചുണങ്ങിന് വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക
അരുചിക്ക് ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കുക
പല്ലുവേദനയ്ക്ക ്‌വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്‌കൊണ്ട് കടിച്ച് പിടിക്കുക
തലവേദനയ്ക്ക് ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
വായ്‌നാറ്റം മാറ്റുവാന്‍ ഉമിക്കരിയും ഉപ്പും കുരുമുളക്‌പൊടിയും ചേര്‍ത്ത് പല്ല്‌തേയ്ക്കുക
തുമ്മലിന് വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക
ടോണ്‍സി ലെറ്റിസിന് വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി 3ദിവസം കഴിക്കുക
തീ പൊള്ളലിന് ചെറുതേന്‍ പുരട്ടുക
ശരീര കാന്തിക്ക് ചെറുപയര്‍പ്പൊടി ഉപയോഗിച്ച് കുളിക്കുക
കണ്ണിന് ചുറ്റുമുള്ള നിറം മാറന്‍ ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക
പുളിച്ച് തികട്ടലിന് മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
പേന്‍പോകാന്‍ തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക
പുഴുപ്പല്ല് മറുന്നതിന് എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക
വിയര്‍പ്പു നാറ്റം മാറുവാന്‍ മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക
ശരീരത്തിന് നിറം കിട്ടാന്‍ ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഓരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക
ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക് ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക
മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക
വായുകോപത്തിന് ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്റെ നീര് കുടിക്കുക
മെലിഞ്ഞവര്‍ തടിക്കുന്നതിന് ഉലുവ ചേര്‍ത്ത് കഞ്ഞി വച്ച് കുടിക്കുക
ഓര്‍മ്മ കുറവിന് നിത്യവും ഈന്തപ്പഴം കഴിക്കുക
Back to top button
error: