Crime

യുവതിക്ക് നേരേ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

തൊടുപുഴ: ഇടുക്കി മുട്ടം മഞ്ഞപ്രയില്‍ യുവതിക്ക് നേരേ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശി സോനയുടെ ദേഹത്താണ് മുന്‍ഭര്‍ത്താവായ രാഹുല്‍രാജ് ആസിഡ് ഒഴിച്ചത്. പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ 8.30-ഓടെയായിരുന്നു സംഭവം. മഞ്ഞപ്രയിലെ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്ന സോനയ്ക്ക് നേരേ ഇവിടെയെത്തിയ രാഹുല്‍ രാജ് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ സോനയുടെ മുഖത്തും നെഞ്ചിലും അടക്കം 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍ രാജിനെ മുട്ടം പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഉടന്‍തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നും വിവരങ്ങളുണ്ട്. ആക്രമിച്ചത് രാഹുലാണെന്ന് സോനയും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദാമ്പത്യപ്രശ്നങ്ങളെ തുടര്‍ന്നാണ് സോനയും രാഹുലും നേരത്തെ വിവാഹബന്ധം വേര്‍പിരിഞ്ഞത്.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Back to top button
error: