KeralaNEWS

ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ട് പിടിച്ച് നൽകുന്നത് മോദിയും യോഗിയുമൊന്നുമല്ല, അത് മറ്റൊരാളാണ്

ഖ്നൗ: രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പി യില്‍ ബി.ജെ.പിക്ക് വിജയം എളുപ്പമാക്കിയതില്‍ ഒരു പങ്ക് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിക്ക് അവകാശപ്പെട്ടതാണ്.ഉവൈസി ഒന്നു പ്രസംഗിച്ചു പോയാല്‍ ആ സംസ്ഥാനത്ത് ബി.ജെ.പി സഖ്യത്തിന് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടല്‍ ഇത്തവണയും തെറ്റിയിട്ടില്ല.
മുന്‍പ് ബീഹാറില്‍ പ്രതിപക്ഷ മഹാ സഖ്യത്തിന് ഭരണം നഷ്ടപ്പെടുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഉവൈസിയുടെ സാന്നിധ്യമായിരുന്നു.അദ്ദേഹത്തിന്റെ പാര്‍ട്ടി പിടിച്ച വോട്ടുകള്‍ മാത്രമല്ല, പ്രകോപനപരമായ പ്രസംഗവും ബീഹാറില്‍ ബി.ജെ.പി സഖ്യത്തിന് ഗുണം ചെയ്യുകയാണ് ഉണ്ടായത്.
ബി.ജെ.പി നേതാക്കള്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തുന്ന ഉവൈസിയുടെ വാക്കുകളും, അദ്ദേഹത്തിന്റെ അനുയായികളുടെ പ്രവര്‍ത്തിയും ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമാണ് രാജ്യത്ത് ഉണ്ടാക്കുന്നതെന്ന വിലയിരുത്തല്‍ യു.പി തിരഞ്ഞെടുപ്പ് ഫലത്തോടെ വീണ്ടും ശക്തമായിരിക്കുകയാണ്.
രാജ്യത്ത് ബി.ജെ.പിയുടെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും അണിയറയില്‍ നിന്ന് സുഗമമാക്കുന്നയാളാണ് ഉവൈസി എന്നാണ് ബി.ജെ.പിയുടെ മുന്‍ സഖ്യകക്ഷിയായ ശിവസേന ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഉവൈസി നടത്തിയ പ്രകോപനപരമായ പ്രസംഗം ചൂണ്ടിക്കാണിച്ചാണ് മുന്‍പ്, ശിവസേന മുഖപത്രം തന്നെ ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചിരുന്നത്.
മുസ്ലീം വോട്ടുകൾ ഭിന്നിപ്പിക്കാനും, ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാനും ബോധപൂര്‍വ്വമായ ശ്രമവും യു.പിയില്‍ നടന്നിട്ടുണ്ട്. ഉവൈസിക്കു നേരെ നടന്ന വെടിവയ്പ്പു പോലും, ഇപ്പോൾ സംശയം ഉയർത്തുകയാണ്.ഇതിനുശേഷം ഉവൈസിക്കു ലഭിച്ച ‘സുരക്ഷ’ പോലും വേണ്ടെന്നു വച്ചതും ഗുണം ചെയ്തിരിക്കുന്നത് ബി.ജെ.പിക്കാണ്. ഉവൈസി യു .പിയില്‍ എത്തിയത് തന്നെ ബി.ജെ.പിയുടെ വിജയം ഉറപ്പു വരുത്താനാണെന്നാണ് പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികളും സംശയിക്കുന്നത്. ഇതിനു പിന്നില്‍ ഉവൈസി ബി.ജെ.പി ‘രഹസ്യ അജണ്ട’ ഉണ്ടെന്നാണ് ആരോപണം.
‘എന്തുകൊണ്ടാണ് ഉവൈസി ഉത്തര്‍പ്രദേശിലേക്ക് വരുമ്ബോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന് വിളിക്കുന്നതെന്നും, ഇതിനു മുന്‍പ് അവിടെ അത്തരമൊരു മുദ്രാവാക്യം വിളി ഉണ്ടായിട്ടില്ലെന്നും ശിവസേന മുഖപത്രം സാമ്ന ചൂണ്ടിക്കാണിക്കുമ്ബോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് പൂര്‍ണ്ണമായും അവഗണിക്കാന്‍ കഴിയുന്നതല്ല. ഉവൈസി ദേശീയ നേതാവല്ലന്നും മറിച്ച്‌ ദേശീയ പാര്‍ട്ടിയായ ബി.ജെ.പിയുടെ ‘അടിവസ്ത്ര’മായി തന്നെ തുടരുമെന്ന ശിവസേനയുടെ ആരോപണം പുതിയ സാഹചര്യത്തില്‍ വീണ്ടും വ്യാപക ചര്‍ച്ചക്ക് തിരികൊളുത്തിയിട്ടുണ്ട്.

Back to top button
error: