കര്‍ണാടകയിലെ കോലാറിനു സമീപം റെയില്‍പാളത്തില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനിടയിലാണ് ശതാബ് ദി എക്സ്പ്രസ് കുതിച്ചെത്തിയത്.ഇതോടെ ആളുകള്‍ ഭയചകിതരായി ചിതറിയോടി. പാളത്തില്‍ നിന്നിരുന്ന പലരും സാഹസികമായി രക്ഷപ്പെട്ടുവെങ്കിലും ട്രെയിനിന് അടിയില്‍ പെട്ട് ഒരാള്‍ ദാരുണമായി മരിച്ചു.രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ബുധനാഴ്ച വൈകിട്ടോടെ കോലാര്‍ ജില്ലയിലെ മാലൂരിനടുത്തുള്ള തേക്കല്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.ഇതിനു മുൻപും ഇവിടെ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ട്രെയിനിന് അടിയില്‍പെട്ട് പൂര്‍ണമായി ചതഞ്ഞരഞ്ഞതിനാല്‍ മരിച്ച ആളെ തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പരിക്കേറ്റ രണ്ട് പേരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.