Month: March 2022
-
NEWS
ചങ്ങനാശേരി- വാഴൂർ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ചങ്ങനാശേരി – വാഴൂർ റോഡിൽ തെങ്ങണയ്ക്ക് സമീപം പെരുംപനച്ചിയിൽ മാരുതി കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.ബൈക്കിൽ സഞ്ചരിച്ച മറ്റൊരാളെ ഗുരുതര പരുക്കുകളോടെ ചെത്തിപ്പുഴ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.മാടപ്പള്ളി സ്വദേശി ചിറയിൽ രതീഷ്(39) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ കാറിന്റെ മുൻഭാഗവും ബൈക്കും പൂർണമായും തകർന്നു.പോലീസ് കേസെടുത്തിട്ടുണ്ട്.
Read More » -
Kerala
കോതമംഗലം നെല്ലിക്കുഴിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കോതമംഗലം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. നൂലേലി പള്ളിപ്പടിയില്‍ താമസിക്കുന്ന മുതുവാശ്ശേരി എം.എം സലീമിന്റെ മകന്‍ മുഹമ്മദ് ഷാഫി (18) ആണ് മരിച്ചത്. നെല്ലിക്കുഴി കമ്പനിപ്പടിയില്‍ വെച്ചാണ് ഷാഫിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടപ്പടി മാര്‍ ഏലിയാസ് സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഷാഫി. മാതാവ് നൂലേലി തച്ചുരുകുടി നബീസ. സഹോദരിമാര്‍: തന്സി, അമീറ.
Read More » -
NEWS
അഹിന്ദുക്കളെയല്ല, അവിശ്വാസികളെയാണ് ക്ഷേത്രത്തിൽ തടയേണ്ടത്:ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ
തൃശൂര്‍: കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മന്‍സിയ എന്ന അഹിന്ദു യുവതിക്ക് ഭരതനാട്യം കളിക്കാന്‍ അനുമതി നിഷേധിച്ച ദേവസ്വം ബോര്‍ഡിന്റെ തീരുമാനം അപലപനീയമാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. അഹിന്ദുക്കളെയല്ല ക്ഷേത്ര അവിശ്വാസികളെയാണ് ക്ഷേത്രത്തില്‍ തടയേണ്ടതെന്നും മന്‍സിയക്ക് ഭരതനാട്യം അവതരിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Read More » -
LIFE
വിജയ് ദേവരകൊണ്ട, പുരി ജഗന്നാഥ് എന്നിവര്‍ ഒന്നിക്കുന്ന ‘ജെജിഎം’
ലോകമെമ്പാടുമുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പര്‍ സ്റ്റാര്‍ വിജയ് ദേവരകൊണ്ടയും പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥും തങ്ങളുടെ അടുത്ത സംരംഭമായ ‘ജെജിഎം’ എന്ന ചിത്രത്തെ കുറിച്ച്, മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു. ആക്ഷന്‍ ഡ്രാമ ബിഗ് പാന്‍ ഇന്ത്യ എന്റര്‍ടെയ്‌നറായ ‘ജെജിഎം’ എന്ന ചിത്രത്തില്‍ വിജയ് ദേവരകൊണ്ട മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രുപത്തിലും ഭാവത്തിലുമായിരിക്കും പ്രത്യക്ഷപ്പെടുക. ചാര്‍മി കൗര്‍, വംശി പൈഡിപ്പള്ളി, പുരി ജഗന്നാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് പുരി ജഗന്നാഥാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ഒരു പാന്‍ ഇന്ത്യ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ‘ജെജിഎം’. ഈ ആക്ഷന്‍ ഡ്രാമ ചിത്രം പ്രേക്ഷകര്‍ക്കുള്ള മറ്റൊരു മാസ് എന്റര്‍ടെയ്‌നറാണ്. ‘ഞങ്ങളുടെ അടുത്ത പ്രോജക്റ്റ് ‘ജെജിഎം’ എന്ന ചിത്രം പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വിജയ്‌ക്കൊപ്പം വീണ്ടും സഹകരിക്കുന്നതില്‍ വലിയ സന്തോഷം തോന്നുന്നു, ആത്യന്തിക ആക്ഷന്‍ എന്റര്‍ടെയ്‌നറായ ‘ജെജിഎം’ ശക്തമായ…
Read More » -
മാരത്തൺ ചോദ്യം ചെയ്യൽ, ഇന്നലെയും ഇന്നുമായി ദിലീപിനെ ചോദ്യം ചെയ്തത് പതിനാറര മണിക്കൂർ
ആലുവ: ദിലീപിനെ ഇന്നലെ ഏഴുമണിക്കൂറും ഇന്ന് ഒമ്പതര മണിക്കൂറും നീണ്ട ക്രൈംബ്രാഞ്ചിൻ്റെ മാരത്തൺ ചോദ്യം ചെയ്യൽ അവസാനിച്ചു. നടിയെ ആക്രമിച്ച കേസിലാണ് ക്രൈംബ്രാഞ്ച് അനന്തമായമായ ഈ ചോദ്യം ചെയ്യൽ തുടരുന്നത്. ഇന്ന് സംവിധായകൻ പി. ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തിയാണ് ദിലീപിനെ ചോദ്യം ചെയ്തത്. നടിയെ ഉപദ്രവിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലാണ് കേസ് തുടരന്വേഷണത്തിലേക്ക് എത്തിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെയും ബന്ധുക്കളുടെയും ഏഴ് ഫോണുകൾ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതിൽനിന്ന് നിർണായക തെളിവുകൾ ലഭിച്ചു. സിനിമാ മേഖലയിൽനിന്നുള്ളവരുടേത് ഉൾപ്പെട്ട വാട്സാപ്പ് ചാറ്റുകളും വോയ്സ് ക്ലിപ്പുകളും ഈ ഫോണുകളിൽനിന്ന് നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതിൽ ഭൂരിഭാഗവും ഫൊറൻസിക് വിദഗ്ദ്ധരുടെ സഹായത്താൽ തിരികെയെടുക്കുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ദിലീപ് ചോദ്യം ചെയ്യലിന് ശേഷം ആലുവ പൊലീസ് ക്ലബിൽ നിന്ന് വീട്ടിലേയ്ക്കു തിരിച്ചുപോയി. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എഴുതിയെടുക്കലും വായിച്ചു കേൾക്കലും ഉൾപ്പെടെയാണ് ചോദ്യം ചെയ്യൽ ഒമ്പതര മണിക്കൂർ…
Read More » -
NEWS
എളമരം കരീമിനെ ആക്രമിക്കാൻ വിനു വി ജോണിന്റെ ആഹ്വാനം; നാളെ ഏഷ്യാനെറ്റ് ഓഫീസിലേക്ക് സംയുക്ത ട്രേഡ് യൂണിയൻ മാർച്ച്
തിരുവനന്തപുരം: ചാനൽ ചർച്ചയ്‌ക്കിടെ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐ എം എം രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരിമിനെ ആക്രമിക്കാൻ ആഹ്വാനം നൽകിയ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫീസിലേക്ക് നാളെ തൊഴിലാളികൾ സംയുക്തമായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ദ്വിദിന പണിമുടക്ക് ജനജീവിതം സ്‌തംഭിപ്പിച്ചോ എന്ന വിഷയത്തിൽ 28 ന് രാത്രി 8 ന് ഏഷ്യാനെറ്റ് ന്യൂസ്‌ചാനൽ നടത്തിയ ചർച്ച നയിച്ച വിനു വി ജോൺ എളമരം കരീം കുടുംബ സമേതം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി കാർ അടിച്ച് തകർക്കണമെന്നും കാറിൽ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടണമെന്നും കരീമിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കണമെന്നും പറഞ്ഞിരുന്നു.ഇതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് നാളെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫീസിലേക്ക് തൊഴിലാളികൾ സംയുക്തമായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. അതേസമയം ഒരു മാധ്യമ പ്രവർത്തകൻ ഇത്രകണ്ട് അധപതിക്കരുതെന്ന് ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ പറഞ്ഞു.തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നൽകാതിരുന്ന മാധ്യമങ്ങളുടെ അജണ്ടയെ പ്രസംഗ മധ്യേ പരാമർശിച്ചതിനാണ് വിനു…
Read More » -
Local
കോളിന്‍സ് സ്മാരക പ്രഭാഷണം 31ന്
കോട്ടയം: സി.എം.എസ്. കോളജിന്റെ ആദ്യകാല പ്രിന്‍സിപ്പലും ഭാഷാപണ്ഡിതനുമായിരുന്ന റവ. റിച്ചാര്‍ഡ് കോളിന്‍സിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന കോളിന്‍സ് സ്മാരക പ്രഭാഷണം 31ന് രാവിലെ 11ന് നടക്കും. സി.എം.എസ്. കോളജ് ജോസഫ് ഫെന്‍ ഹാളില്‍ ‘കൊറോണ കാലത്ത് ഭാഷയും കലയും’ എന്ന വിഷയത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വ അധ്യക്ഷത വഹിക്കും. ഡോ. ഡെയ്‌സി ഏബ്രഹാം, ഡോ. സരിത ടി.എസ്., ഡോ. റ്റിയ മറിയം ജേക്കബ് എന്നിവര്‍ പ്രസംഗിക്കും.
Read More » -
NEWS
രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രെയ്ൻ
റഷ്യ- യുക്രെയ്ൻ സമാധാന ചര്‍ച്ചയില്‍ പ്രതീക്ഷാ സൂചനകൾ. രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രെയ്ൻ നിലപാടെടുത്തു. യുക്രെയ്ൻ തലസ്ഥാനമായ കീവിലെയും ചെര്‍ണിഹീവിലെയും ആക്രമണങ്ങള്‍ കുറക്കാമെന്ന് റഷ്യന്‍ ഉപപ്രതിരോധ മന്ത്രി അലക്സാണ്ടര്‍ ഫോമിനും പറഞ്ഞു. റഷ്യയുടെ പ്രധാന ആവശ്യങ്ങളിലൊന്നായ നാറ്റോ, ഇയു വിഷയങ്ങളില്‍ നിഷ്പക്ഷത പാലിക്കാമെന്ന ആവശ്യമാണ് ചർച്ചയിൽ യുക്രെയ്ൻ സമ്മതിച്ചിരിക്കുന്നത്. തുര്‍ക്കി പ്രസിഡന്റ് തയിബ് എർദോഗന്റെ നേതൃത്വത്തിൽ നടന്ന സമാധാന ചർച്ചയിലാണ് നിർണായ വഴിത്തിരിവ്. ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായതായി തുര്‍ക്കി വിദേശകാര്യ മന്ത്രിയും പറഞ്ഞു.
Read More » -
NEWS
സ്ത്രീകളെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്‌തിരുന്ന സൗദി ഇന്ത്യന്‍ എംബസി ജീവനക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: സ്ത്രീകളെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്‌തിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.സൗദി ഇന്ത്യന്‍ എംബസി ജീവനക്കാരനായ ബാലരാമപുരം സ്വദേശി പ്രണവ് കൃഷ്‌ണയാണ് അറസ്റ്റിലായത്. സൗദിയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.ഇയാള്‍ക്കെതിരെ തിരുവനന്തപുരം റൂറല്‍ സൈബര്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
Read More » -
Kerala
കേരളത്തില്‍ 424 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ 424 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28, കൊല്ലം 27, കോഴിക്കോട് 25, ഇടുക്കി 23, കണ്ണൂര്‍ 18, ആലപ്പുഴ 17, പാലക്കാട് 16, മലപ്പുറം 8, വയനാട് 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,846 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 13,569 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 13,259 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 55 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3555 കൊവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 6 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച്…
Read More »