KeralaNEWS

കോതമംഗലം നെല്ലിക്കുഴിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോതമംഗലം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു.        നൂലേലി പള്ളിപ്പടിയില്‍ താമസിക്കുന്ന മുതുവാശ്ശേരി എം.എം സലീമിന്റെ മകന്‍ മുഹമ്മദ് ഷാഫി (18) ആണ് മരിച്ചത്.

നെല്ലിക്കുഴി കമ്പനിപ്പടിയില്‍ വെച്ചാണ് ഷാഫിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്.
ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോട്ടപ്പടി മാര്‍ ഏലിയാസ് സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഷാഫി. മാതാവ് നൂലേലി തച്ചുരുകുടി നബീസ. സഹോദരിമാര്‍: തന്സി, അമീറ.

 

Back to top button
error: