Month: March 2022
-
NEWS
വിദ്യാർത്ഥിനി മുങ്ങിമരിച്ചു
എരുമേലി:പമ്പാവാലിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി മുങ്ങി മരിച്ചു.നാറാണം തോട് സ്വദേശിയായ അമ്പല പറമ്പിൽ വിനോദിൻ്റെ മകൾ നന്ദനാ വിനോദാണ് (17)മരണപ്പെട്ടത്. തുലാപ്പള്ളി ആലപ്പാട്ട് ജംഗ്ഷന് സമീപം പാപ്പിക്കയത്തിൽ കുളിക്കാനിറങ്ങിയ മൂന്നു പേരാണ് അപകടത്തിൽ പെട്ടത്.രണ്ടു പേരെ നാട്ടുകാർ രക്ഷപെടുത്തി.വെച്ചൂച്ചിറ വെൺകുറിഞ്ഞി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച നന്ദന.
Read More » -
NEWS
13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കട്ടപ്പന: 13 വയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അണക്കര ഉദയഗിരിമേട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കരുണാപുരം തണ്ണീർപാറ വാലയിൽ സ്റ്റെഫിൻ എബ്രഹാം (19) ആണ് വണ്ടൻമേട് പോലീസിന്‍റെ പിടിയിലായത്. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം താമസിക്കുന്ന പെൺകുട്ടിയെ പ്രതി പ്രണയം നടിച്ച് വശത്താക്കുകയും പിന്നീട് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മുത്തശ്ശിയുടെ പരാതിയിലാണ് അറസ്റ്റ്.
Read More » -
Crime
വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ കൊലപ്പെടുത്താൻ എത്തിയ യുവാവ് സ്വയം തീ കൊളുത്തി മരിച്ചു
വടകര: അഞ്ചു നാൾ കഴിഞ്ഞാല്‍ വിവാഹം. അതിനിടെ വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ കൊലപ്പെടുത്തണം എന്ന തീരുമാനത്തോടെ നാട്ടുകാരനായ യുവാവ് ആ വീട്ടിലെത്തി ആത്മഹത്യ ചെയ്യുന്നു. ഒട്ടേറെ ദുരൂഹതകൾ അവശേഷിപ്പിച്ചു കൊണ്ടുള്ള അപ്രതീക്ഷിത ആത്മഹത്യയുടെ നടുക്കത്തിലാണ് നാദാപുരം ജാതിയേരി ഗ്രാമത്തിലെ നാട്ടുകാര്‍. പൊൻപറ്റ വീട്ടിൽ രത്‌നേഷ് (42) എന്ന യുവാവാണ് വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി ഇന്നു പുലര്‍ച്ചെ രണ്ടര മണിയോടെ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ മുഴവൻ കത്തിച്ചാമ്പലാകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. യുവതിയുടെ കിടപ്പുമുറിയിലെത്തി പെട്രോള്‍ ഒഴിച്ചു തീയിട്ടത് യുവതിയെ കൊലപ്പെടുത്തണം എന്ന ലക്ഷ്യത്തോടെയാണെന്നാണ് പൊലീസും നാട്ടുകാരും കരുതുന്നത്. മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില വീടിന്റെ മുകള്‍ നിലയില്‍ കയറി. തുടർന്നു വാതില്‍ തകര്‍ത്ത് കിടപ്പുമുറിയില്‍ കടന്ന് തീവച്ചു. എന്നാല്‍ രത്‌നേഷ് കരുതിയിരുന്നതു പോലെ യുവതി മുറിയിലുണ്ടായിരുന്നില്ല. വീട്ടിൽ തീ ആളിപടരുന്നത് കണ്ട അയൽവാസി ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിച്ചു. പ്രദേശവാസികൾ…
Read More » -
Kerala
പണിമുടക്കിൽ ലുലു മാൾ തുറന്നു എന്ന വ്യാജ പ്രചരണം നിഷേധിച്ച് അധിക്യതർ
പണിമുടക്കിൽ തിരുവനന്തപുരം ലുലു മാൾ തുറന്നു എന്ന വ്യാജ പ്രചരണം നിഷേധിച്ച് ലുലു മാൾ അധിക്യതർ. ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് വാർത്ത സംബന്ധിച്ച് യൂണിയന് ഉത്തരവാദിത്തമില്ലെന്നും നേതാക്കൾ അറിയിച്ചു. പണിമുടക്കിനോട് സഹകരിക്കാനാണ് തീരുമാനിച്ചതെന്നും പത്ര വാർത്ത സംബന്ധിച്ച് അറിവില്ലെന്നുമാണ് മാൾ അധികൃതരുടെ വാദം. രണ്ട് ദിവസങ്ങളിലായി കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കില്‍ നിന്ന് ലുലു മാളിനെ ഒഴിവാക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന ആരോപണങ്ങളെയാണ് അധിക്യതർ തള്ളിയത്. പണിമുടക്കിൽ ലുലു മാൾ തുറന്ന് പ്രവർത്തിച്ചിട്ടില്ലെന്ന് ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ,ജോയ് സദാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ദേശീയ പണിമുടക്കിൽ ലുലു മാളിനെ മാത്രമായി ഇളവ് നൽകാൻ തീരുമാനമില്ലെന്ന് സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി അറിയിച്ചു. പാൽ, പത്രം, ആശുപത്രി, ആംബുലൻസ്, കൊവിഡ് പ്രതിരോധ പ്രവർത്തനം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയ്‌ക്ക് മാത്രമാണ് ഇളവ് പ്രഖ്യാപിച്ചത്.
Read More » -
NEWS
കെ-റെയിൽ; പാലക്കാടിനെ ഒഴിവാക്കിയെന്ന പരാതിയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി
തിരുവനന്തപുരം: അതിവേഗ റെയില്‍പാതയില്‍ നിന്നും പാലക്കാടിനെ ഒഴിവാക്കിയെന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാക്കി ട്രോളന്‍മാര്‍.കെ- റെയില്‍ വിഷയത്തിലെ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് എന്നനിലയിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. എന്നാല്‍ സില്‍വര്‍ ലൈനിനെ കുറിച്ച് വിശദാംശങ്ങള്‍ വരുന്നതിന് മുമ്ബാണ് പോസ്റ്റിട്ടതെന്നും കാര്യങ്ങള്‍ മനസിലാക്കാതെയാണ് തന്നെ ട്രോളുന്നതെന്നും സി.കൃഷ്ണകുമാര്‍ പ്രതികരിച്ചു. അതിവേഗ റെയില്‍ പദ്ധതിയില്‍ നിന്നും പാലക്കാടിനെ ഒഴിവാക്കിയതിലുള്ള പ്രതിഷേധവും ജില്ലയിലെ ഇടതുപക്ഷ മന്ത്രിമാരെയും എം.എല്‍ എമാരെയും വിമര്‍ശിക്കുന്നതുമാണ് കൃഷ്ണകുമാറിന്റെ പോസ്റ്റ്.
Read More » -
Crime
അമ്പും വില്ലും മോഷ്ടിച്ച് ഒളിച്ചുകടത്തിയ യുവാവ് പിടിയില്‍
പാന്റ്‌സിനുള്ളില്‍ അമ്പും വില്ലും മോഷ്ടിച്ച് ഒളിച്ചുകടത്തിയ യുവാവ് പിടിയില്‍. അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. ഫെബ്രുവരി 2ന് നടന്ന സംഭവം ഇപ്പോള്‍ വീണ്ടും വാര്‍ത്തയാവുകയാണ്. ഫ്‌ളോറിഡയിലെ ട്രൂ വാല്യു സ്റ്റോറിലാണ് സംഭവം നടന്നത്. 46 വയസ്സുകാരനാണ് മോഷ്ടാവ്. ഊന്നുവടിയുമായി സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ ഇയാള്‍ കട്ടിംഗ് ടൂള്‍ എടുത്ത് വില്ലിലെ സെക്യൂരിറ്റി ടാഗ് മുറിച്ചുമാറ്റി ഇത് പാന്റ്‌സിനുള്ളില്‍ വച്ച് കടന്നുകളയുകയായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റിന് വെളിയിലെത്തുമ്പോള്‍ ഇയാള്‍ കട്ടിംഗ് ടൂള്‍ വലിച്ചെറിയുന്നത് വീഡിയോയില്‍ വ്യക്തമാണ്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇയാളെ പൊലീസ് പിടികൂടി.
Read More » -
Kerala
പണിമുടക്ക്: സംസ്ഥാനം വലിയ വില നല്‍കേണ്ടി വരും; 4380 കോടിയുടെ നഷ്ടമെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം: രണ്ട് ദിവസത്തെ പൊതു പണിമുടക്കിന് സംസ്ഥാനം വലിയ വില നല്‍കേണ്ടി വരും. 4380 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ നടത്തിയ പണിമുടക്ക് വലിയ തിരിച്ചടിയാകുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. കൊവിഡ് വ്യാപനത്തിന്റെ തിരിച്ചടിയില്‍ നിന്നും കരകയാറന്‍ ശ്രമിക്കുന്നതിനിടയിലാണ് തുടര്‍ച്ചയായ രണ്ട് ദിവസം കേരളം സ്തംഭിച്ചത്. 2021ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ GSDP 7,99,591 കോടിയാണ്. അതായത് പ്രതിദിനം 2190 കോടി. രണ്ട് ദിവസത്തെ പണിമുടക്ക് കേരളത്തില്‍ 4380 കോടിയുടെ നഷ്ടമുണ്ടാക്കും. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് വെറും രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ്, തുടര്‍ച്ചയായി രണ്ട് ദിവസം കേരളം നിശ്ചലമായത്. ശനി, ഞായര്‍ അവധി കണക്കിലെടുക്കുമ്പോള്‍ ബാങ്കുകള്‍ തുടര്‍ച്ചയായി 4 ദിവസം മുടങ്ങി. ശ്രീലങ്കയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിക്ക് വരേണ്ടിയിരുന്ന ടൂറിസ്റ്റുകളില്‍ വലിയൊരു വിഭാഗം ഗോവയിലേക്കും രാജസ്ഥാനിലേക്കും തിരിഞ്ഞു. പണിമുടക്ക് സൃഷ്ടിച്ച തിരിച്ചടിയില്‍ നിന്നും…
Read More » -
Kerala
ദേവികുളം എം.എല്‍.എ. എ രാജയ്ക്ക് പോലീസ് മര്‍ദ്ദനം; മൂന്നാര്‍ എസ്‌ഐ അടക്കമുള്ളവര്‍ മദ്യപിച്ചിരുന്നെന്ന് എം.എല്‍.എ.
മൂന്നാര്‍: പണിമുടക്കിനിടെ ദേവികുളം എംഎല്‍എ എ രാജയ്ക്ക് പോലീസ് മര്‍ദ്ദനം. മൂന്നാര്‍ ടൗണില്‍ വാഹനങ്ങള്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് സമരാനുകൂലികളും പോലീസും ഉന്തുംതള്ളുമുണ്ടാവുകയും പിടിച്ചുമാറ്റാന്‍ ചെന്ന എംഎല്‍എയെ പോലീസ് മര്‍ദ്ദിച്ചെന്നുമാണ് പരാതി. മൂന്നാര്‍ എസ്‌ഐ അടക്കമുള്ളവര്‍ മദ്യപിച്ചിരുന്നെന്ന ഗുരുതര ആരോപണവും എംഎല്‍എ ഉന്നയിച്ചു. എംഎല്‍എയെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. മദ്ദനമേറ്റ എം.എല്‍.എ. എ രാജ, സി.പി.ഐ. നേതാവ് ടി.എം. മുരുകന്‍ എന്നിവരെ മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സമരക്കാരുടെ മര്‍ദനത്തില്‍ പരിക്കേറ്റേന്ന് ആരോപിച്ചു മൂന്നാര്‍ എസ്.ഐ: സാഗറും ആശുപത്രിയില്‍ അഡ്മിറ്റ് ആയി.
Read More » -
NEWS
എഞ്ചിനീയർമാരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള വിത്യാസം എന്താണെന്ന് അറിയാമോ?
കെ-റെയിൽ വിവാദം ദിവസത്തിനു ദിവസം കത്തിക്കയറുകയാണ്.ഭിന്നിച്ചു നിന്നിരുന്ന കോൺഗ്രസ് പോലും ഇതിന്റെ പേരിൽ ഒന്നിച്ചു കഴിഞ്ഞു.ഇന്ത്യൻ റെയിൽവേയുടെ ഇന്നത്തെ അവസാന വാക്കായ ഇ ശ്രീധരൻ പോലും കെ -റയിലിനെ തള്ളിപ്പറഞ്ഞു മുൻപന്തിയിലുണ്ട്.അതിനായി അങ്കമാലിയിലെ പ്രധാനമന്ത്രിയുടേത് മാത്രമല്ല പാലക്കാട്ടെ മുഖ്യമന്ത്രിയുടെ ഓഫീസ് വരെയും അദ്ദേഹം പൂട്ടുകയും ചെയ്തു.കെ-റയിൽ എന്നാൽ കൊങ്കൺ റെയിൽവേ അല്ലെന്നും സഹ്യപർവ്വതം ഒന്നാകെ വെട്ടിപ്പൊളിച്ചതുപോലെയല്ല കെ-റയിലിന്റെ നിർമ്മാണമെന്നും അതിനാൽ ഇത് എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ആവർത്തിച്ചു പറയുന്നു. കോട്ടിട്ട മാധ്യമ പ്രവർത്തകരുടെ നാലാം തൂണായ ചാനലുകൾ ശ്രീധരനെന്ന തൂണിൽ ചാരി ആഴ്ചകളായി കെ-റയിലിനെ വച്ച് അന്തിക്കച്ചവടവും നടത്തി എരിതീയിൽ എണ്ണയൊഴിച്ച് അപ്പങ്ങൾ എമ്പാടും ചുട്ടുകൊണ്ടുമിരിക്കുന്നു. പക്ഷെ കൊച്ചി മെട്രോ റെയിലിന്റെ ആ ചരിഞ്ഞ തൂണിനെ പറ്റി ഏതെങ്കിലും ചാനൽ ഇത്രയും ദിവസമായി ചർച്ച നടത്തിയോ….? കെ റെയിലിന്റെ അതിർത്തി കുറ്റി കേരളത്തിന്റെ അന്ത്യക്കുറ്റിയാണെന്നും പറഞ്ഞ് ഇന്നേക്ക് പതിനൊന്നാം ദിവസവും തകൃതിയായി ചാനലിൽ ചർച്ചയോട് ചർച്ച നടക്കുമ്പോൾ ഒരു കാര്യം ഇവിടെ അറിയാതെ…
Read More » -
World
സൗദിയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തൊഴില്‍ സ്വദേശിവത്കരണം; രണ്ടാം ഘട്ടം തിങ്കളാഴ്ച മുതല്‍
റിയാദ്: സൗദിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തൊഴില്‍ സ്വദേശിവത്കരണം രണ്ടാം ഘട്ടം തിങ്കളാഴ്ച മുതല്‍ നടപ്പായി. ഒരു വര്‍ഷത്തെ സമയപരിധിക്ക് ശേഷമാണ് പദ്ധതി മാനവ ശേഷി വിഭവ മന്ത്രാലയം നടപ്പാക്കുന്നത്. 300 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കുറയാത്ത മിനി സൂപ്പര്‍മാര്‍ക്കറ്റുകളും 500 ചതുരശ്ര മീറ്ററില്‍ കുറയാത്ത സെന്‍ട്രല്‍ മാര്‍ക്കറ്റുകളും സൗദിവത്കരണ പരിധിയില്‍ വരും. പാക്ക് ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍, ശരീര സംരക്ഷണ ഉപകരണങ്ങള്‍, ക്ലീനിംഗ് വസ്തുക്കള്‍, പ്ലാസ്റ്റിക്, പേപ്പര്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളെയാണ് പ്രധാനമായും സൗദിവത്കരണം ബാധിക്കുക. ഇത്തരം സ്ഥാപനങ്ങളില്‍ ഡിപ്പാര്‍ട്ട്മെന്റ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഇതുവരെ 50 ശതമാനം വിദേശികളെ നിയമിക്കാമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ തസ്തികയില്‍ പൂര്‍ണമായും സൗദികളെ നിയമിക്കണം. ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍, ബ്രാഞ്ച് അസിസ്റ്റന്റ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍ എന്നീ തസ്തികകളില്‍ 50 ശതമാനമാണ് സൗദിവത്കരണം നിര്‍ബന്ധമുള്ളത്. കസ്റ്റമര്‍ അക്കൗണ്ടന്റ്, കാഷ് കൗണ്ടര്‍ സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ സര്‍വീസ് എന്നീ തസ്തികകള്‍ കഴിഞ്ഞ ഒക്ടോബറിലെ ഒന്നാം ഘട്ടത്തില്‍ തന്നെ…
Read More »