തിരുവനന്തപുരം: സ്ത്രീകളെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്‌തിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.സൗദി ഇന്ത്യന്‍ എംബസി ജീവനക്കാരനായ ബാലരാമപുരം സ്വദേശി പ്രണവ് കൃഷ്‌ണയാണ് അറസ്റ്റിലായത്.
സൗദിയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.ഇയാള്‍ക്കെതിരെ തിരുവനന്തപുരം റൂറല്‍ സൈബര്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.