Month: March 2022
-
Kerala
എംപ്ലോയീസ് പ്രോവിഡന്റ് (ഇപിഎഫ്) പലിശ നിരക്കു വെട്ടിക്കുറച്ചു
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് (ഇപിഎഫ്) പലിശ നിരക്കു വെട്ടിക്കുറച്ചു. 2021-22 വര്‍ഷത്തില്‍ നിരക്ക് 8.5 ശതമാനത്തില്‍നിന്ന് 8.1 ശതമാനം ആക്കാനാണ് തീരുമാനം.നാല്‍പ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ആണിത്. രാജ്യത്തെ ആറു കോടിയോളം ശമ്ബളക്കാരെ നേരിട്ടു ബാധിക്കുന്നതാണ് തീരുമാനം. 1977-78ലെ എട്ടു ശതമാനം പലിശയ്ക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോഴത്തേത്.ഇന്ന് നടന്ന യോഗത്തിലാണ് പലിശ നിരക്കു വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്.
Read More » -
Kerala
തണ്ണിമത്തൻ ഐസ്ക്രീം ഉണ്ടാക്കുന്ന വിധം
പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.ഇതാ ഈ ചൂടുകാലത്ത് വളര എളുപ്പത്തിൽപരീക്ഷിക്കാവുന്ന ഒരു വിഭവം –തണ്ണിമത്തൻ ഐസ്ക്രീം ഇവിടെ പരിചയപ്പെടുത്തുന്നു. ചേരുവ കുരു കളഞ്ഞ തണ്ണിമത്തൻ അരിഞ്ഞത് – 2 കപ്പ് പാൽ – 1 ലിറ്റർ പഞ്ചസാര – 2 കപ്പ് ചോളപ്പൊടി – 4 ടീസ്പൂണ്‍ തയ്യാറാക്കുന്നവിധം തണ്ണി മത്തനും പഞ്ചസാരയും കുക്കറിൽ 3 വിസിൽ വരെ വേവിയ്ക്കുക . തണുത്തു കഴിഞ്ഞാൽ ഈ മിശ്രിതം മിക്സിയിൽ നന്നായി അരച്ചെടുക്കുക . ഈ അരപ്പ് പാലും ചോളപ്പൊടിയും ചെറു തീയിൽ പാതി തിളച്ചാൽ ചേർത്തു നന്നായി ഇളക്കി ചേർക്കുക. തണുത്തു കഴിഞ്ഞാൽ ഫ്രീസറിൽ സെറ്റ് ആകാൻ വക്കുക ( 6-8 മണിക്കൂർ ) സെറ്റ് ആയ മിശ്രിതം കുറച്ചു കുറച്ചായി കോരിയെടുത്ത് മിക്സിയിൽ അടിച്ചെടുക്കുക ഐസ് ക്രീമിന് കൂടുതൽ നിറം കിട്ടാൻ തണ്ണി…
Read More » -
Crime
പീഡനം: വിദേശ വനിതയും സുജേഷിനെതിരേ പരാതി നല്‍കി
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കൊച്ചി: ടാറ്റു ലൈംഗിക പീഡനക്കേസ് പ്രതി സുജേഷിനെതിരേ പരാതിയുമായി വിദേശ വനിതയും. കൊച്ചിയിലെ കോളജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ ഇന്‍ക്‌ഫെക്ടഡ് സ്റ്റുഡിയോയില്‍വച്ച് സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. 2019 ലാണ് വിദേശ വനിതക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നത്. യൂത്ത് എക്‌സേ്ഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കൊച്ചിയിലെ കോളജില്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു ഈ യുവതി. ടാറ്റു ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഒരു പുരുഷ സുഹൃത്താണ് സുജേഷിന്റെ ഇടപ്പള്ളിയിലെ ഇന്‍ക്‌ഫെക്ടഡ് സ്റ്റുഡിയോയില്‍ കൊണ്ടുപോകുന്നത്. ടാറ്റു വര തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ സുജേഷ് പുരുഷ സുഹൃത്തിനോട് മുറിക്ക് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. മുറിയില്‍ സ്ഥല സൗകര്യം കുറവാണെന്ന് പറഞ്ഞായിരുന്നു ഇത്. ഇതിനുശേഷം തന്റെ നേരേ ലൈംഗിക അതിക്രമം തുടങ്ങിയെന്ന് പരാതിയില്‍ യുവതി പറയുന്നു. ശല്യം വര്‍ധിച്ചതോടെ സുഹൃത്തിന് മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ചു. ഇത് കണ്ടതോടെ സുജേഷ് ദേഷ്യപ്പെട്ടെന്നും പരാതിയിലുണ്ട്. സുജേഷിനെതിരേ നിരവധി യുവതികള്‍ മീടു…
Read More » -
Kerala
‘എന്തിനീ പൂമൊട്ടും തല്ലിക്കൊഴിച്ചു നീ…?’
ഹിംസ്ര ജന്തുക്കളെ പോലും ലജ്ജിപ്പിക്കുന്ന ക്രൂരതയുടെ പര്യായമായി അധ:പതിക്കുന്നുവോ മനുഷ്യൻ…? ഒന്നര വയസ്സുകാരിയായ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ സംഭവം ഒരിക്കലും ഉണങ്ങാത്ത വൃണമായി നമ്മുടെ മനസാക്ഷിയിൽ ചോര വാർന്നു നിൽക്കും. യുദ്ധം വന്നാലും സമാധാനം വന്നാലും പീഡിപ്പിക്കപ്പെടുന്നത് കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. എത്ര കുഞ്ഞുങ്ങളാണ് നമ്മുടെ നാട്ടിൽ വർഷാവർഷം വിടരാതെ കൊഴിയുന്നത്. അവരുടെ കണ്ണീരിന്റെ കടലാഴത്തിൽ കഥയറിയാതെ നമ്മൾ മുങ്ങിത്തപ്പുകയാണ്. കൊച്ചിയിൽ കൊല്ലപ്പെട്ട നോറ മരിയ എന്ന ഒന്നര വയസ്സുകാരിയുടെ അവസാനശ്വാസം ഇനി കഥ പറയട്ടെ. ഈ പൊടിക്കുഞ്ഞിനെങ്കിലും ഒരു മരണാനന്തര ഔദാര്യം പോലെ നീതി ലഭിക്കട്ടെ…! ‘എന്റെ പൊന്നോമന പൂമുത്തേ നോറാ പൊറുക്കുക. നിന്നെ രക്ഷിക്കാനെനിക്കായില്ല. പക്ഷേ ഒരായിരം നോറമാർ എന്റെ ഹൃദയത്തിനു ചുറ്റും നിലവിളിക്കുന്നുണ്ട്. അതുങ്ങളെയെങ്കിലും രക്ഷിക്കാനെന്നെ അനുവദിച്ചു കൂടെ..?’ തൂലികയിൽ അഗ്നിനാമ്പുകൾ ഒളിപ്പിച്ചു വച്ച അനുഗ്രഹീത എഴുത്തുകാരൻ പ്രവീൺ ഇറവങ്കര എഴുതുന്ന പംക്തി ഞായറാഴ്ച രാവിലെ 7 മണിക്ക് ‘നല്ല നടപ്പി’ൽ വായിക്കുക. ‘എന്തിനീ പൂമൊട്ടും തല്ലിക്കൊഴിച്ചു…
Read More » -
India
കാശ്മീരില്‍ 4 ഭീകരരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു; ഒരാളെ ജീവനോടെ പിടികൂടി
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ജമ്മു: കശ്മീരില്‍ നാല് ഭീകരരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാക് ഭീകരനാണ്. ഒരു ഭീകരനെ സൈന്യം ജീവനോടെ പിടികൂടി. ഇന്നലെ രാത്രി കശ്മീരിലെ വിവിധ ഇടങ്ങളില്‍ നടത്തിയ ഓപ്പറേഷനിലാണ് നാല് ഭീകരരെ വധിച്ചത്. പുല്‍വാമയില്‍ നടത്തിയ ഓപ്പറേഷനില്‍ രണ്ട് രണ്ട് ജെയ്‌ഷെ ഭീകരരെയും ഒരു പാക് ഭീകരനെയും ഖണ്ഡേര്‍ബാളിലും ഹാന്‍ഡവാരയിലും നടത്തിയ ഓപ്പറേഷനില്‍ ഒരു ലഷ്‌ക്വറ ത്വയ്ബ ഭീകരനെയും സൈന്യം വധിച്ചു. കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍ വീണത് ഇന്ത്യന്‍ മിസൈല്‍ തന്നെയെന്ന് സ്ഥിരീകരണം. അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപിക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. മാര്‍ച്ച് ഒമ്പതാം തിയതി അറ്റകുറ്റപണികള്‍ക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈല്‍ വിക്ഷേപണത്തിന് കാരണമെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു. വിഷയം വളരെ ഗൗരവത്തോടെ കാണുന്നുവെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ മറുപടി. കഴിഞ്ഞ ദിവസം രാത്രിയാണ് പാകിസ്ഥാന്റെ ഇന്റര്‍ സര്‍വ്വീസസ് റിലേഷന്‍സിന്റെ മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിക്കാര്‍ ഇന്ത്യന്‍…
Read More » -
Kerala
അഞ്ചു സംസ്ഥാനങ്ങള്‍ വിറ്റുതുലച്ച കെ സി വേണുഗോപാലിന് ആശംസകൾ; കണ്ണൂരിൽ കെ സി വേണുഗോപാലിനെതിരെ പോസ്റ്ററുകൾ
കണ്ണൂര്‍: പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ദയനീയ തോല്‍വിക്ക് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ പോസ്റ്ററുകള്‍.സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍.കണ്ണൂരിലെ ശ്രീകണ്ഠാപുരം, എരുവേശി എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ചു സംസ്ഥാനങ്ങള്‍ വിറ്റുതുലച്ച കെ സി വേണുഗോപാലിന് ആശംസകള്‍. പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ. കോണ്‍ഗ്രസിനെ ഉപ്പുവെച്ച കലം പോലെയാക്കിയിട്ട് ഡല്‍ഹിയില്‍ നിന്നും വണ്ടികേറൂ തുടങ്ങിയ പരാമര്‍ശങ്ങള്‍ പോസ്റ്ററിലുണ്ട്. കെ സി വേണുഗോപാലിന്റെ പ്രധാന അനുയായിയായ സജീവ് ജോസഫ് എംഎല്‍എയുടെ ഓഫീസിലും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസിന് മുന്നിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.കെ സി വേണുഗോപാലിന്റെ നാട്ടിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.അതേസമയം പോസ്റ്ററുകളെപ്പറ്റി അറിയില്ലെന്നാണ് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചത്.
Read More » -
Kerala
റാന്നിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ
പത്തനംതിട്ട: റാന്നിയില്‍ പതിമൂന്നുകാരി പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ ഷിജു അറസ്റ്റിലായി.ഒരാഴ്ചയിലേറയായി ഇയാള്‍ കുട്ടിയുടെ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം.അമ്മ ജോലിയ്‌ക്ക് പോയ സമയത്താണ് പീഡനം നടന്നത്. പെണ്‍കുട്ടി സ്‌കൂളിലെ അദ്ധ്യാപകരോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്.കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അദ്ധ്യാപകര്‍ പോലീസിനെ വിർരമറിയിക്കുകയിയിരുന്നു. പ്രതി ഷിജു പെൺകുട്ടിയുടെ വാടക വീട്ടിലെ നിത്യസന്ദര്‍ശകനും അമ്മയുടെ സുഹൃത്തുമാണ്. ഈ ബന്ധം ദുരുപയോഗം ചെയ്താണ് ഇയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്.പോക്സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Read More » -
Kerala
യുപിയിൽ കോൺഗ്രസിന്റെ 97 ശതമാനം സ്ഥാർത്ഥികൾക്കും കെട്ടിവച്ച പണം നഷ്ടമായി
ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ നില വളരെ പരിതാപകരം.കോൺഗ്രസിന്റെ 97 ശതമാനം സ്ഥാർത്ഥികൾക്കും കെട്ടിവച്ച പണം നഷ്ടമായി.മത്സരിച്ച 399 മണ്ഡലങ്ങളിലും 387 ഇടത്തും കോൺഗ്രസ് നേരിട്ടത് ദയനീയ തോൽവിയാണ്. ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ വളരെ ദയനീയമായിരുന്നു കോൺഗ്രസിന്റെ പ്രകടനം.കൈയ്യിലുണ്ടായിരുന്ന പഞ്ചാബ് പോകുകമാത്രമല്ല, യു.പിയിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണമേളങ്ങളെല്ലാം നിഷ്പ്രഭവുമായി.ഗോവയിൽ തിരിച്ചുവരവ് പ്രതീക്ഷകളെല്ലാം താറുമാറായി.മണിപ്പൂരിലും ഉത്തരാഖണ്ഡിലും കാര്യമായ നേട്ടമുണ്ടാക്കാനുമായില്ല. അതേസമയം നിർണായക കോൺഗ്രസ് പ്രവർത്തക യോഗം ഇന്ന് ചേരുന്നുണ്ട്.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി സംബന്ധിച്ച വിഷയം പരിഗണിക്കാനാണ് ഇന്ന് അടിയന്തര യോഗം ചേരുന്നത്.നേതൃമാറ്റം എന്ന ആവശ്യവുമായി വിമത വിഭാഗമായ ജി 23 രംഗത്തെത്തിയിട്ടുണ്ട്.ഗുലാം നബി ആസാദ്, ശശി തരൂർ എന്നിവരെല്ലാം നേതൃമാറ്റം അനിവാര്യമാണെന്ന ആവശ്യവുമായി മുൻപോട്ടു വന്നിട്ടുള്ളവരാണ്.
Read More » -
Kerala
ആ മലയാളികൾ എവിടെ? കാത്തിരിക്കുന്നത് കോടികൾ
അബുദാബി: വൻ തുക സമ്മാനം ലഭിച്ചിട്ടും അത് സ്വീകരിക്കാത്ത മലയാളികൾ കാരണം നട്ടം തിരിഞ്ഞിരിക്കുകയാണ് അധികൃതർ. അബുദാബി ബിഗ് ടിക്കറ്റിൻ്റെ നറുക്കെടുപ്പിലൂടെയാണ് മലയാളികൾക്ക് വൻതുക സമ്മാനമായി ലഭിച്ചത്. കമ്മുക്കുട്ടി, അജിത് ശ്രീധരന്‍പിള്ള എന്നീ രണ്ട് പേർക്കാണ് സമ്മാനം ലഭിച്ചത്. അബുദാബി ബിഗ് ടിക്കറ്റ് കഴിഞ്ഞ അഞ്ചുമാസക്കാലമായി ഇവരുടെ പിന്നാലെയാണ് ഇവർക്ക് സമ്മാനതുക നൽകാൻ വേണ്ടി. പ്രിയപ്പെട്ട കമ്മുക്കുട്ടീ, കടന്നുവരൂ. നിങ്ങളെകാത്ത് കോടി രൂപ ഞങ്ങളുടെ കൈവശമുണ്ട്. ദയവു ചെയ്ത് വിളിക്കുമ്പോള്‍ പറയുന്നത് വിശ്വസിക്കൂ… പ്രിയ അജിത്,താങ്കളുടെ ഇ-മെയില്‍ വായിച്ച് എത്രയും പെട്ടെന്ന് ഞങ്ങളെ ബന്ധപ്പെടൂ…ഫോണിലൂടെയും ഇമെയിൽ വഴിയും ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഇതുവരെ ഫലം കണ്ടില്ല.ഇതിനെ തുടർന്ന് ഇവരെ കണ്ട്പിടിച്ച് സമ്മാനത്തുക കൈമാറാന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ബിഗ് ടിക്കറ്റ് അികൃതര്‍. കമ്മുക്കുട്ടി ഫോണെടുത്തെങ്കിലും തനിക്ക് ഭാഗ്യം ലഭിച്ചുവെന്ന് വിശ്വസിക്കാന്‍ തയാറായില്ല. വിളിക്കുന്നവര്‍ തട്ടിപ്പുകാരാണെന്ന് കരുതി ബിഗ് ടിക്കറ്റ് അധികൃതരില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നില്ല. അജിത് ശ്രീധരന്‍പിള്ളയെ ഫോണില്‍…
Read More » -
Kerala
മദ്യം കഴിച്ച് കാഴ്ച ‘നഷ്ടപ്പെട്ട’ യുവാവ് ഓട്ടോയുമായി സ്റ്റാൻഡിൽ
കൊട്ടാരക്കര : മദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടെന്ന് പറഞ്ഞ് ഏറെ വിവാദമുയർത്തിയ യുവാവ് ഓട്ടോയുമായി ഓട്ടോ സ്റ്റാന്‍ഡിൽ. കോട്ടാത്തല പൂഴിക്കാട് ലക്ഷംവീട് കോളനിയില്‍ ഡി.ബാബുവിന്റെ ഇരുകണ്ണുകളുടെയും കാഴ്ചയാണ് മദ്യം കഴിച്ചതിലൂടെ നഷ്ടപ്പെട്ടെന്ന് പറഞ്ഞത്. ഫെബ്രുവരി 23ന് എഴുകോണ്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യം കുടിച്ചതോടെ കാഴ്ച നഷ്ടപ്പെട്ടുവെന്ന ബാബുവിന്റെ ആരോപണം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ബിവറേജസ് ഔട്ട്‌ലെറ്റിലെ മദ്യം എക്‌സൈസ് പരിശോധിക്കുകയും ലാബിലേക്ക് അയക്കുകയും ചെയ്തു. അതിന്റെ ഫലം വരാനിരിക്കുന്നതേയുള്ളൂ. ഇതിനിടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പത്ത് ദിവസത്തെ വിദഗ്ദ്ധ ചികിത്സ കൊണ്ട് കാഴ്ച തിരികെ കിട്ടിയെന്ന അവകാശവാദവുമായി ഓട്ടോ ഡ്രൈവറായ ബാബു വീണ്ടും രംഗത്തെത്തിയത്. അതേസമയം പ്രമേഹബാധിതനായിരുന്ന ബാബു അമിതമായി മദ്യം കഴിച്ചതാകും പ്രശ്നത്തിന് കാരണമെന്നാണ് നിഗമനം. ഏതായാലും അതിന് ശേഷം മദ്യപിച്ചിട്ടില്ലെന്ന് ബാബു പറയുന്നു.
Read More »