KeralaNEWS

തണ്ണിമത്തൻ ഐസ്ക്രീം ഉണ്ടാക്കുന്ന വിധം 

പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.ഇതാ ഈ ചൂടുകാലത്ത് വളര  എളുപ്പത്തിൽപരീക്ഷിക്കാവുന്ന ഒരു വിഭവം –തണ്ണിമത്തൻ ഐസ്ക്രീം ഇവിടെ പരിചയപ്പെടുത്തുന്നു.

ചേരുവ

Signature-ad

കുരു കളഞ്ഞ തണ്ണിമത്തൻ അരിഞ്ഞത് – 2 കപ്പ്‌
പാൽ – 1 ലിറ്റർ
പഞ്ചസാര – 2 കപ്പ്‌
ചോളപ്പൊടി – 4 ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

തണ്ണി മത്തനും പഞ്ചസാരയും കുക്കറിൽ 3 വിസിൽ വരെ വേവിയ്ക്കുക .
തണുത്തു കഴിഞ്ഞാൽ ഈ മിശ്രിതം മിക്സിയിൽ നന്നായി അരച്ചെടുക്കുക .
ഈ അരപ്പ് പാലും ചോളപ്പൊടിയും ചെറു തീയിൽ പാതി തിളച്ചാൽ ചേർത്തു നന്നായി ഇളക്കി ചേർക്കുക.
തണുത്തു കഴിഞ്ഞാൽ ഫ്രീസറിൽ സെറ്റ് ആകാൻ വക്കുക ( 6-8 മണിക്കൂർ )
സെറ്റ്‌ ആയ മിശ്രിതം കുറച്ചു കുറച്ചായി കോരിയെടുത്ത് മിക്സിയിൽ അടിച്ചെടുക്കുക

 

 

ഐസ് ക്രീമിന് കൂടുതൽ നിറം കിട്ടാൻ തണ്ണി മത്തൻ കൂടുതൽ ചേർക്കാം.
കൂടുതൽ ക്രീമി ആകാൻ പാൽപാടയും പഞ്ചസാരയും അടിച്ചു ചേർക്കാം.
നോണ്‍ വെജിറെരിയന്സിനു കോഴി മുട്ടയും ചേര്ക്കാവുന്നതാണ് നല്ല പതം കിട്ടുകയുംചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: