KeralaNEWS

യുപിയിൽ കോൺഗ്രസിന്റെ 97 ശതമാനം സ്ഥാർത്ഥികൾക്കും കെട്ടിവച്ച പണം നഷ്ടമായി 

ത്തർപ്രദേശിൽ കോൺഗ്രസിന്റെ നില വളരെ പരിതാപകരം.കോൺഗ്രസിന്റെ 97 ശതമാനം സ്ഥാർത്ഥികൾക്കും കെട്ടിവച്ച പണം നഷ്ടമായി.മത്സരിച്ച 399 മണ്ഡലങ്ങളിലും 387 ഇടത്തും കോൺഗ്രസ് നേരിട്ടത് ദയനീയ തോൽവിയാണ്.
ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ വളരെ ദയനീയമായിരുന്നു കോൺഗ്രസിന്റെ പ്രകടനം.കൈയ്യിലുണ്ടായിരുന്ന പഞ്ചാബ് പോകുകമാത്രമല്ല, യു.പിയിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണമേളങ്ങളെല്ലാം നിഷ്പ്രഭവുമായി.ഗോവയിൽ തിരിച്ചുവരവ് പ്രതീക്ഷകളെല്ലാം താറുമാറായി.മണിപ്പൂരിലും ഉത്തരാഖണ്ഡിലും കാര്യമായ നേട്ടമുണ്ടാക്കാനുമായില്ല.
അതേസമയം നിർണായക കോൺഗ്രസ് പ്രവർത്തക യോഗം ഇന്ന് ചേരുന്നുണ്ട്.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി സംബന്ധിച്ച വിഷയം പരിഗണിക്കാനാണ് ഇന്ന് അടിയന്തര യോഗം ചേരുന്നത്.നേതൃമാറ്റം എന്ന  ആവശ്യവുമായി വിമത വിഭാഗമായ ജി 23 രംഗത്തെത്തിയിട്ടുണ്ട്.ഗുലാം നബി ആസാദ്, ശശി തരൂർ എന്നിവരെല്ലാം നേതൃമാറ്റം അനിവാര്യമാണെന്ന ആവശ്യവുമായി മുൻപോട്ടു വന്നിട്ടുള്ളവരാണ്.

Back to top button
error: