KeralaNEWS

‘എന്തിനീ പൂമൊട്ടും തല്ലിക്കൊഴിച്ചു നീ…?’

ഹിംസ്ര ജന്തുക്കളെ പോലും ലജ്ജിപ്പിക്കുന്ന ക്രൂരതയുടെ പര്യായമായി അധ:പതിക്കുന്നുവോ മനുഷ്യൻ…?

ഒന്നര വയസ്സുകാരിയായ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ സംഭവം ഒരിക്കലും ഉണങ്ങാത്ത വൃണമായി നമ്മുടെ മനസാക്ഷിയിൽ ചോര വാർന്നു നിൽക്കും.

Signature-ad

യുദ്ധം വന്നാലും സമാധാനം വന്നാലും പീഡിപ്പിക്കപ്പെടുന്നത് കുഞ്ഞുങ്ങളും സ്ത്രീകളുമാണ്.
എത്ര കുഞ്ഞുങ്ങളാണ് നമ്മുടെ നാട്ടിൽ വർഷാവർഷം വിടരാതെ കൊഴിയുന്നത്.
അവരുടെ കണ്ണീരിന്റെ കടലാഴത്തിൽ കഥയറിയാതെ നമ്മൾ മുങ്ങിത്തപ്പുകയാണ്.

കൊച്ചിയിൽ കൊല്ലപ്പെട്ട നോറ മരിയ എന്ന ഒന്നര വയസ്സുകാരിയുടെ അവസാനശ്വാസം ഇനി കഥ പറയട്ടെ.
ഈ പൊടിക്കുഞ്ഞിനെങ്കിലും ഒരു മരണാനന്തര ഔദാര്യം പോലെ നീതി ലഭിക്കട്ടെ…!
‘എന്റെ പൊന്നോമന പൂമുത്തേ നോറാ പൊറുക്കുക.
നിന്നെ രക്ഷിക്കാനെനിക്കായില്ല.
പക്ഷേ ഒരായിരം നോറമാർ എന്റെ ഹൃദയത്തിനു ചുറ്റും നിലവിളിക്കുന്നുണ്ട്.
അതുങ്ങളെയെങ്കിലും രക്ഷിക്കാനെന്നെ അനുവദിച്ചു കൂടെ..?’

തൂലികയിൽ അഗ്നിനാമ്പുകൾ ഒളിപ്പിച്ചു വച്ച അനുഗ്രഹീത എഴുത്തുകാരൻ പ്രവീൺ ഇറവങ്കര എഴുതുന്ന പംക്തി ഞായറാഴ്ച രാവിലെ 7 മണിക്ക് ‘നല്ല നടപ്പി’ൽ വായിക്കുക.

‘എന്തിനീ പൂമൊട്ടും തല്ലിക്കൊഴിച്ചു നീ?’

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: