ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് (ഇപിഎഫ്) പലിശ നിരക്കു വെട്ടിക്കുറച്ചു. 2021-22 വര്‍ഷത്തില്‍ നിരക്ക് 8.5 ശതമാനത്തില്‍നിന്ന് 8.1 ശതമാനം ആക്കാനാണ് തീരുമാനം.നാല്‍പ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ആണിത്.
രാജ്യത്തെ ആറു കോടിയോളം ശമ്ബളക്കാരെ നേരിട്ടു ബാധിക്കുന്നതാണ് തീരുമാനം. 1977-78ലെ എട്ടു ശതമാനം പലിശയ്ക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോഴത്തേത്.ഇന്ന് നടന്ന യോഗത്തിലാണ് പലിശ നിരക്കു വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്.