Month: February 2022
-
Kerala
എ ആര്‍ ക്യാമ്ബിലെ പൊലീസുകാരന്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: എ ആര്‍ ക്യാമ്ബിലെ പൊലീസുകാരന്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.കൊട്ടാരക്കര സ്വദേശി ബേര്‍ട്ടിയാണ് മരിച്ചത്..ബേര്‍ട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നെതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മദ്യപിച്ച് എആര്‍ ക്യാമ്ബിലുണ്ടായ സംഘര്‍ഷത്തിലാണ് ബേര്‍ട്ടിക്ക് പരിക്കേറ്റത്. മദ്യപിച്ച് അവശനിലയില്‍ കണ്ടെത്തിയ പൊലീസുകാരനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാത്രിയോടെ അന്തരിച്ചു. പൊലീസുകാരന്‍റെ മരണത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി.
Read More » -
Kerala
തൃശ്ശൂരിൽ ചരക്ക് തീവണ്ടി പാളം തെറ്റി
തൃശൂര്‍: തൃശൂര്‍ -പുതുക്കാട് റൂട്ടില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. എഞ്ചിനും നാലു ബോഗികളുമാണ് പാളം തെറ്റിയത്.പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്.അപകടകാരണം വ്യക്തമല്ല.ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥരും വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്
Read More » -
India
380 ട്രെയിനുകൾ റദ്ദാക്കി
ന്യൂഡൽഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ വെള്ളിയാഴ്ച 380 ട്രെയിനുകൾ റദ്ദാക്കി.4 ട്രെയിനുകളുടെ സമയക്രമം പുനഃക്രമീകരിച്ചതായും 6 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും റെയില്‍വേ അറിയിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ enquiry.indianrail.gov.in/mntes എന്ന വെബ്‌സൈറ്റില്‍ റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.ഇതോടൊപ്പം NTES മൊബൈല്‍ ആപ്ലിക്കേഷന്‍റെ സഹായവും തേടാം.എല്ലാ ട്രെയിനുകളുടെയും പൂര്‍ണ്ണമായ ലിസ്റ്റ് കൂടാതെ, ആവശ്യമായ എല്ലാ വിവരങ്ങളും ഇതിലൂടെ ലഭിക്കും.
Read More » -
Kerala
46 പോലീസ് സ്റ്റേഷനുകള്‍ക്ക് ആധുനിക ജീപ്പ്
ദുര്‍ഘടപ്രദേശങ്ങളില്‍ യാത്ര ചെയ്യുന്നതിന് സഹായകരമായ 46 പുതിയ പൊലീസ് ജീപ്പുകള്‍ വിവിധ സ്റ്റേഷനുകള്‍ക്ക് കൈമാറി. ഫോഴ്സ് കമ്പനിയുടെ ഗൂര്‍ഖ എന്നറിയപ്പെടുന്ന വാഹനങ്ങള്‍ ആണ് വിവിധ സ്റ്റേഷനുകള്‍ക്ക് ലഭ്യമാക്കിയത്. പോലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാം കമ്പനി പ്രതിനിധികളില്‍നിന്ന് വാഹനങ്ങള്‍ ഏറ്റുവാങ്ങി പോലീസ് സ്റ്റേഷനുകൾക്ക് കൈമാറി. നക്സല്‍ ബാധിത പ്രദേശങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെയും പോലീസ് സ്റ്റേഷനുകള്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്. ഫോര്‍വീല്‍ ഡ്രൈവ് എ.സി വാഹനത്തില്‍ ആറു പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പോലീസ് നവീകരണപദ്ധതി എന്നിവപ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില.
Read More » -
Kerala
മകളുടെ ചിത്രം കാണിച്ച് അമ്മ 11 ലക്ഷം തട്ടി എടുത്തു, ഭാര്യയും ഭർത്താവും കുടുങ്ങി
വർക്കല: അനാഥയായ ഒരു പെൺകുട്ടിക്കു ജീവിതം നൽകാനാഗ്രഹിച്ച വിശാലഹൃദയന് നഷ്ടപ്പെട്ടത് 11 ലക്ഷം രൂപ. കച്ചവടക്കാരനായ യുവാവിനെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി ചിറ്റിലക്കാട് വീട്ടിൽ ബൈജു നസീർ (42), ഭാര്യ റാഷിദ (38) എന്നിവരാണ് അറസ്റ്റിലായത്. അരീക്കോട് കടുങ്ങല്ലൂരിൽ കച്ചവടക്കാരനായ മേലേപുരയ്ക്കൽ പുളിയക്കോട് അബ്ദുൾ വാജിദാണ് പരാതിക്കാരൻ. 26കാരനായ അബ്ദുൾ വാജിദ് അനാഥയും നിർധനയുമായ യുവതിയെ വിവാഹംചെയ്യാൻ ആഗ്രഹിച്ചിരുന്നു. അനാഥാലയത്തിൽ കഴിയുന്ന രോഗിയായ യുവതിയെന്ന പേരിൽ റാഷിദ വാജിദുമായി പരിചയപ്പെട്ടത് സമൂഹമാധ്യമത്തിലൂടെയാണ്. എന്നാൽ റാഷിദയുടേതെന്ന പേരിൽ കാണിച്ച ചിത്രം അവരുടെ രണ്ടാമത്തെ മകളുടേതായിരുന്നു. റാഷിദയുടെ മകളുടെ ചിത്രം കാണിച്ച് താൻ തൃശ്ശൂരിലെ അനാഥാലയത്തിൽ കഴിയുകയാണെന്നും രോഗിയാണെന്നുമാണ് റാഷിദ പരിചയപ്പെടുത്തിയത്. ഇതറിഞ്ഞ് അനുകമ്പ തോന്നിയ വാജിദ് 2021 മാർച്ച് മുതൽ ഡിസംബർ വരെയുള്ള പത്തുമാസങ്ങൾക്കിടയിൽ പലപ്പോഴായി 11 ലക്ഷം രൂപ റാഷിദയുട അക്കൗണ്ടിലേക്ക് അയച്ചു. പക്ഷേ വിവാഹത്തിന്റെ കാര്യം പറയുമ്പോൾ നേരിൽ…
Read More » -
Kerala
ജവീൻ മാത്യു വാഹനാപകടത്തിൽ മരിച്ചു
കോട്ടയം: ജവീൻസ് റോയൽ എൻഫീൽഡ് ഷോറും ഉടമയും റാലി താരവും മുൻ നഗരസഭാ കൗൺസിലറുമായ ജവീൻ മാത്യു (52) വാഹനാപകടത്തിൽ മരിച്ചു. അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കോട്ടയം യൂണിയൻ ക്ലബിന് സമീപം അപകടത്തിൽ പെടുകയായിരുന്നു. മലേഷ്യയിലെ റെയിൻഫോറസ്റ്റ് ചാലഞ്ച്, റെയ്ഡ് ദി ഹിമാലയ, പോപ്പുലർ റാലി, റോയൽ എൻഫീൽഡ് ട്രിപ് സഞ്ചാരങ്ങൾ എന്നിവയിലെ സജീവ സാന്നിധ്യമായിരുന്നു. രാജ്യാന്തര ശ്രദ്ധ നേടിയ നിരവധി ബൈക്ക് രൂപമാറ്റങ്ങൾ ജവീൻ നിർവഹിച്ചിട്ടുണ്ട്. റോയൽ എൻഫീൽഡ് റൈഡർമാനിയയിൽ ഒന്നിലധികം തവണ ജവീന്റെ രൂപകൽപനകൾ സമ്മാനാർഹമായി. ഇന്ത്യയ്ക്ക് പുറത്തു നടത്തിയ ബൈക്ക് യാത്രകളിലൂടെയും ശ്രദ്ധേയനാണ്. ‘ജവീൻസ് റോയൽ എൻഫീൽഡ്’ ഉടമയായ ജവീന് അപൂർവമായ വിന്റേജ് വാഹനങ്ങളുടെ ശേഖരവുമുണ്ടായിരുന്നു. കോട്ടയം ജീപ്പേഴ്സ് ക്ലബ് സെക്രട്ടറി, നഗരസഭ കൗൺസിലർ, സി.എസ്.ഐ സഭാ കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ചാലുകുന്ന് മണപ്പുറത്ത് വീട്ടിൽ പരേതനായ ജോൺ മാത്യുവാണ് പിതാവ്. ഭാര്യ അനു. മക്കള്‍: കര്‍മ, കാമറിന്‍, കേരള്‍. മൃതദേഹം പോസ്റ്റ്മോർട്ടം…
Read More » -
NEWS
യുദ്ധകാഹളം മുഴങ്ങി; ഉക്രൈനിലെ യുഎസ് പൗരൻമാരോട് മടങ്ങിവരാൻ ആവശ്യപ്പെട്ട് ജോ ബൈഡൻ
വാഷിംഗ്ടണ്‍: ഉക്രൈനിലുള്ള അമേരിക്കന്‍ പൗരന്‍മാരോട് മടങ്ങി വരാന്‍ നിര്‍ദ്ദേശിച്ച് പ്രസിഡണ്ട് ജോ ബൈഡന്‍.’ഉക്രൈനിലുള്ള അമേരിക്കന്‍ പൗരന്മാര്‍ ഉടന്‍ മടങ്ങി വരണം.ഏതു നിമിഷവും എന്തും സംഭവിക്കാം.അപ്പുറത്ത് ഒരു തീവ്രവാദ സംഘടനയല്ല. നമ്മള്‍ ഇടപെടുന്നത് ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളില്‍ ഒന്നുമായാണ്. ഒറ്റ നിമിഷം മതി കാര്യങ്ങള്‍ വഷളാവാന്‍’ എന്‍ബിസി ന്യൂസിനോട് ബൈഡന്‍ വെളിപ്പെടുത്തി. റഷ്യന്‍ യുദ്ധക്കപ്പലുകള്‍ കരിങ്കടലില്‍ വിന്യസിക്കപ്പെട്ടു കഴിഞ്ഞുവെന്നത് വരാനിരിക്കുന്ന യുദ്ധത്തിന്റെ സൂചനയാണ് നല്‍കുന്നത്.നിരവധി സമാധാന ചര്‍ച്ചകള്‍ക്കു ശേഷവും റഷ്യ-ഉക്രൈന്‍ യുദ്ധം ഏതു നിമിഷവും സംഭവിക്കാമെന്ന അവസ്ഥയിലാണ്.ഉക്രൈന്‍ അതിര്‍ത്തിയിൽ ഒരു ലക്ഷത്തിലധികം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. നാറ്റോ, ഐക്യരാഷ്ട്ര സംഘടന എന്നിവരുടെ അഭ്യര്‍ത്ഥനകള്‍ക്കു ശേഷവും സൈന്യത്തെ പിന്‍വലിക്കാന്‍ പുട്ടിന്‍ തയ്യാറായിട്ടില്ല.
Read More » -
LIFE
മൂലക്കുരുവിനും മലബന്ധത്തിനും രണ്ടു പിടി വാളൻപുളിയില മതി: പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ചികിത്സാ പൊടിക്കൈകൾ
പൊൻമുടിയുടെ താഴ്‌വാരത്താണ് നാട്ടുകാരുടെ മരുന്നമ്മ എന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ പനയോല വീട്.പൊൻമുടിയിലേക്കുള്ള വഴിയിൽ കല്ലാറും കല്ലാർ ജംഗ്ഷനും കടന്നാൽ ആദ്യത്തെ ചെക്ക്പോസ്റ്റ്.അവിടെ നിന്നു കാട്ടിലേക്കൊരു ചെറിയ വഴിയുണ്ട്.അങ്ങനെ പോകുമ്പോൾ ചെറിയൊരു ബോർഡ്, ശിവജ്യോതി ചികിത്സാലയം.അതിനപ്പുറം പനയോല കൊണ്ടുള്ള ഒരു കുടിൽ.അതാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ വീടും ചികിത്സാലയവും എല്ലാം.രാജ്യം പത്മശ്രീ നൽകി ആദരിച്ച ലക്ഷ്മിക്കുട്ടിയമ്മയുടെ ചില ചികിത്സാ പൊടിക്കൈകൾ നോക്കാം കുഴിനഖം വേലിപ്പത്തൽ അഥവാ കടലാവണക്കിന്റെ ഇല പറിക്കുമ്പോൾ തണ്ടിൽ നിന്നു രണ്ടോ മൂന്നോ തുള്ളി പാല് ഊറും. ഈ പാൽ നഖത്തിനുള്ളിൽ ഇറ്റിക്കുന്നത് കുഴിനഖം മാ റാൻ സഹായിക്കും. ചിലന്തിവിഷത്തിന് ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു വേദനയുള്ള ഭാഗത്തു പുരട്ടിയാൽ ചിലന്തിവിഷത്തിന് ശമനമുണ്ടാവും. വയറുകടി/വയറ് എരിച്ചിൽ ആദം – ഹവ്വാ ചെടി എന്ന് അറിയപ്പെടുന്ന (ചുവന്ന ശവം നാറി) ചെടിയുടെ അഞ്ചോ ആറോ ഇല അരച്ചു കഴിക്കുന്നത് വയറിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് വളരെ നല്ലതാണ്. ത്വക്കിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ കിരിയാത്ത് എന്ന…
Read More » -
Kerala
വീട്ടുമുറ്റത്ത് മനോഹരമായ ഓര്‍ക്കിഡ് തോട്ടമുണ്ടാക്കാം, പരിശീലനവും തൈകളും സൗജന്യം
സംസ്ഥാനത്ത് ഓര്‍ക്കിഡ് കൃഷി വ്യാപിപ്പിക്കുന്നതിലേക്കായി കേന്ദ്ര ജൈവസാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെ ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനവും തൈകളും സൗജന്യമായി ലഭിക്കും. വിപണന സാദ്ധ്യതയ്ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കും. വെബ് സൈറ്റ്: www. jntbgri. res. in ല്‍ കൊടുത്തിട്ടുള്ള ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് കോ-ഓര്‍ഡിനേറ്റര്‍, പിസിസി, ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ, കരിമണ്‍കോട്, പച്ച പാലോട്. 695562 എന്ന മേല്‍വിലാസത്തില്‍ 25 മുമ്പ് അപേക്ഷിക്കണം.
Read More » -
Crime
അലങ്കാരച്ചെടി വിൽപന ശാലയിലെ ജീവനക്കാരി വിനീതയുടെ കൊലപാതകം, പ്രതി തമിഴ്നാട്ടിൽ അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കുറവൻകോണം ടാബ്‌സ് ഗ്രീൻടെക് അലങ്കാരച്ചെടി വിൽപന ശാലയിലെ ജീവനക്കാരി വിനീത പട്ടാപ്പകൽ കുത്തേറ്റു മരിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തമിഴ്നാട് സ്വദേശി രാജേഷാണ് പിടിയിലായത്. പേരൂർക്കടയിലെ ചായക്കട തൊഴിലാളിയാണിയാൾ. പൊലീസ് തമിഴ്നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിനിടെ ഇയാൾക്കും പരുക്കേറ്റിരുന്നു. പേരൂർക്കട ആശുപത്രിയിലെത്തി ചികിത്സ നടത്തിയിട്ടാണ് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നത്. മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകം എന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ച മാല കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ കൊലയാളിയുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിൽ നിന്ന് ആളെ തിരിച്ചറിഞ്ഞ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് നിർണായക വിവരങ്ങൾ പൊലീസിനു കൈമാറിയത്. സംഭവം നടന്ന ചെടി വിൽപനശാലക്കു സമീപത്തു നിന്നു തന്റെ ഓട്ടോയിൽ കയറിയ വ്യക്തി മെഡിക്കൽ കോളജിനടുത്തേക്കു പോകണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ തൊട്ടടുത്ത മുട്ടട ജംക്‌ഷനു സമീപം റോഡരികിലെ ആലപ്പുറം കുളത്തിനടുത്ത് ഇറങ്ങിയെന്നും ഡ്രൈവർ അറിയിച്ചു. പ്രതി മലയാളിയല്ലെന്നും സൂചന ലഭിച്ചിരുന്നു.…
Read More »