KeralaNEWS

വീട്ടുമുറ്റത്ത് മനോഹരമായ ഓര്‍ക്കിഡ് തോട്ടമുണ്ടാക്കാം, പരിശീലനവും തൈകളും സൗജന്യം

മുറ്റത്ത് പൂത്ത് വിടർന്നു നിൽക്കുന്ന ഒരു ഓർക്കിഡ് തോട്ടം എവരുടെയും സ്വപ്നമല്ലേ...? വീടിനു ഭംഗി നൽകുന്നു എന്നതോടൊപ്പം കൈ നിറയെ കാശും കിട്ടും. ഓർക്കിഡ് കൃഷി വ്യാപിപ്പിക്കാൻ സർക്കാരിന് പല പദ്ധതികളുണ്ട്

 

  സംസ്ഥാനത്ത് ഓര്‍ക്കിഡ് കൃഷി  വ്യാപിപ്പിക്കുന്നതിലേക്കായി കേന്ദ്ര ജൈവസാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെ ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ ക്ഷണിച്ചു.

Signature-ad

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനവും തൈകളും സൗജന്യമായി ലഭിക്കും. വിപണന സാദ്ധ്യതയ്ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കും. വെബ് സൈറ്റ്: www. jntbgri. res. in ല്‍ കൊടുത്തിട്ടുള്ള ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്‌ കോ-ഓര്‍ഡിനേറ്റര്‍, പിസിസി, ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ, കരിമണ്‍കോട്, പച്ച പാലോട്. 695562 എന്ന മേല്‍വിലാസത്തില്‍ 25 മുമ്പ് അപേക്ഷിക്കണം.

Back to top button
error: