Month: February 2022
-
Kerala
ബൈക്ക് യാത്രികരായ യുവാക്കള്‍ കെ എസ് ആർ ടി സി ബസിടിച്ചു മരിച്ച സംഭവത്തില്‍ ദുരൂഹത
പാലക്കാട്ട് കെഎസ്ആര്‍ടിസി ബസിനും ലോറിക്കും ഇടയില്‍ വീണ് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ അറസ്റ്റില്‍. തൃശൂര്‍ പട്ടിക്കാട് സ്വദേശി സി.എല്‍. ഔസേപ്പ് ആണ് അറസ്റ്റിലായത്. കുഴല്‍മന്ദം പോലീസ് ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, യുവാക്കളെ കെഎസ്ആര്‍ടിസി ഡ്രൈവർ മനപൂർവം അപകടത്തിൽപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിക്കുന്നു. അപകടത്തിന് മുന്‍പ് യുവാക്കളും ഔസേപ്പും തമ്മില്‍ വാക്കതര്ക്കമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ബസ് തട്ടി യുവാക്കള്‍ ലോറിക്ക് അടിയിലേക്ക് വീണത്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബങ്ങള്‍. അപകടം മനപൂര്‍വമാണെന്ന് പോലീസും സംശയിക്കുന്നുണ്ട്. കാര്യങ്ങളിൽ വ്യക്തത ലഭിക്കാൻ ഡ്രൈവറെ പോലീസ് ഉടൻ തന്നെ ചോദ്യം ചെയ്യും.
Read More » -
Kerala
അടൂർ കാറപകടം; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും
അടൂര്‍: മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ കാര്‍ കനാലിലേക്ക് മറിഞ്ഞ് അപകടമുണ്ടായ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചതായി പത്തനംതിട്ട ആര്‍.ടി.ഒ പറഞ്ഞു.എത്ര കാലയളവ് വരെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഡ്രൈവറുടെ സാന്നിധ്യത്തില്‍ ഹിയറിങിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് 304 എ വകുപ്പ് പ്രകാരം ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ശാസ്‌ത്രീയ കുറ്റാന്വേഷണ സംഘം (സയന്റിഫിക്ക് ടീം) സംഭവസ്‌ഥലവും പരിശോധിച്ചു.അപകടത്തില്‍ പെട്ട കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചു. പത്തനംതിട്ട ആര്‍.ടി.ഒ ഡിലു, അടൂര്‍ ജോയിന്റ് ആര്‍.ടി.ഒ അജിത് കുമാര്‍, എ.എം.വി.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. യന്ത്രത്തിനോ ബ്രേക്കിനോ തകരാര്‍ കണ്ടെത്താനായില്ല. അശ്രദ്ധമായും അമിതവേഗതയിലും കാര്‍ ഓടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കരുതുന്നതായി അടൂര്‍ ജോയിന്റ് ആര്‍.ടി.ഒ പറഞ്ഞു. കാര്‍ ഓടിച്ചിരുന്ന ശരത്ത് പരുക്കേറ്റ് ചികിത്സയിലാണ്. ചികിത്സ കഴിഞ്ഞ ശേഷം മോട്ടോര്‍ വാഹന വകുപ്പ് ഇയാള്‍ക്ക് നോട്ടീസ് നല്‍കും. തുടര്‍ന്ന്…
Read More » -
Kerala
അത് സുകുമാരക്കുറുപ്പ് തന്നെയെന്ന് അയൽവാസി
പത്തനംതിട്ട: രാജസ്ഥാനില്‍ കണ്ട മലയാളി സന്യാസി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം ഊര്‍ജിതമാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്.സന്യാസി സുകുമാരക്കുറുപ്പ് തന്നെയെന്ന് സുകുമാരക്കുറുപ്പിന്റെ അയല്‍വാസിയായിരുന്ന ചെറിയനാട് സ്വദേശി ജോണ്‍ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ക്രൈബ്രാഞ്ച് സംഘം ഇന്ന് ജോണിന്റെ മൊഴിയെടുക്കും. പത്തനംതിട്ടയിലെ ബവ്റിജസ് ഷോപ് മാനേജരായ റെന്‍സിം ഇസ്മായിലാണ് സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തില്‍ കണ്ടതായി മൊഴി നല്‍കിയത്. റെന്‍സി, സന്ന്യാസിയുടെ ചിത്രവുമായി സുകുമാരക്കുറുപ്പിന്റെ നാട്ടില്‍ ചില അന്വേഷണങ്ങള്‍ നടത്തിയിരുന്നു.അങ്ങനെയാണ് കുറുപ്പിന്റെ അയല്‍വാസിയായ ജോണിനെ ചിത്രം കാണിച്ചത്.
Read More » -
Food
പഴങ്കഞ്ഞി: ആരോഗ്യ ഗുണങ്ങളിൽ ഏറെ മുമ്പിൽ
ഒരു രാത്രി മുഴുവൻ, അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു.അതായത് 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു എന്നർത്ഥം.ഇത് എല്ലുകളുടെ ബലം വർദ്ധിക്കാൻ ഏറെ സഹായിക്കുന്നു.അതോടൊപ്പം മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ എന്നിവയും പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു. അതായത് പഴങ്കഞ്ഞി അത്ര മോശമല്ല എന്നർത്ഥം.പഴങ്കഞ്ഞിയുടെ ഗുണങ്ങൾ കേട്ടാല്‍ ആരും ഞെട്ടും പഴങ്കഞ്ഞിയെ കളിയാക്കിയവര്‍ അറിയുക. പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാല്‍ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രാവിലെ പഴങ്കഞ്ഞി കുടിച്ചു രാത്രി വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ…
Read More » -
Crime
അമ്പലമുക്കിലെ കൊലപാതകം : പ്രതി പേരൂർക്കടയിലെ ഹോട്ടൽ ജീവനക്കാരൻ
തിരുവനന്തപുരം: അമ്പലമുക്കിലെ അലങ്കാര ചെടി വിൽക്കുന്ന കടയിൽ ജീവനക്കാരി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു കസ്റ്റഡിയിൽ എടുത്തു. പേരൂർക്കടയിലെ ഒരു ഹോട്ടൽ ജീവനക്കാരനാണ് പ്രതി. തമിഴ്നാട് സ്വദേശിയായ ഇയാളെ തമിഴ്നാട്ടിൽനിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത് . രാജേഷ് എന്നാണ് ഇയാളുടെ പേരെന്നാണ് അറിയുന്നത്. ഏറെ ദുരൂഹത അവശേഷിപ്പിച്ച കൊലപാതകമായിരുന്നു അമ്പ ല മുക്കിൽ നടന്നത്. കടയിലെ ജീവനക്കാരിയായ യുവതി കഴുത്തിനു കുത്തേറ്റു മരിക്കുകയായിരുന്നു. സമീപത്തെ കടകളിൽനിന്നും ലഭിച്ച സിസി ടിവി ദൃശ്യങ്ങളിലെ സൂചനകളാണ് പ്രതിയെ കണ്ടെത്താൻ പോലീസിനെ സഹായിച്ചത്. യുവതിയുടെ കഴുത്തിൽ കിടന്ന മാല നഷ്ടമായിരുന്നു. മോഷണത്തിനു വേണ്ടിയുള്ള കൊലപാതകം എന്ന നിഗമനത്തിലായിരുന്നു പോലീസ്
Read More » -
LIFE
കേരളാ പോലീസിന്റെ K9 ഡോഗ് സ്ക്വാഡിന് കരുത്തേകാൻ 23 പുതിയ നായകൾ കൂടി
കേരളാ പോലീസിന്റെ K9 ഡോഗ് സ്ക്വാഡിന് കരുത്തേകാൻ 23 പുതിയ നായകൾ കൂടി . തൃശൂരിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ നായകൾ സേനയുടെ ഭാഗമായി. 9 മാസം നീണ്ടു നിന്ന പരിശീലനത്തിന് ശേഷമാണ് ഈ നായകൾ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. ബെൽജിയം മലിനോയ്സ് , ജർമ്മൻ ഷെപേഡ് , ഗോൾഡൻ റിട്രീവർ , ഡോബർമാൻ , ലാബ്രഡോർ ഇനങ്ങളിൽപ്പെട്ട നായ്കളാണ് പരിശീലനം പൂർത്തിയാക്കിയത്. സം സ്ഥാന ഡോഗ് ട്രെയിനിംഗ് സ്കൂളിലെ 12-ാം ബാച്ചിൽ നിന്നുമുള്ളവരാണ് ഇവർ. 9 മാസത്തെ തീവ്ര പരിശീലനത്തിലൂടെ തങ്ങൾ സ്വന്തമാക്കിയ കഴിവുകൾ ശ്വാനന്മാർ പരേഡ് ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചു. 23 പേരേയും പല വിഭാഗങ്ങളായി തിരിച്ചായിരുന്നു പരിശീലനം . 14 നായ്ക്കൾ സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിലാണ് പ്രാവീണ്യം നേടിയത്. 5 നായ്ക്കൾക്ക് കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽ നിന്നും തെളിവ് ശേഖരിക്കാനാകും. മറ്റ് മൂന്ന് പേർ മയക്കുമരുന്ന് കണ്ടെത്തുന്നതിലാണ് കഴിവ് തെളിയിച്ചതെങ്കിൽ , ദുരന്ത പ്രദേശങ്ങളിൽ നിന്നും മൃതദേഹം കണ്ടെത്തുന്നതിനുള്ള…
Read More » -
Kerala
വയനാട് തിരുനെല്ലിയിൽ കുരങ്ങു പനി
കുരങ്ങുപനി കേസ് വയനാട് തിരുനെല്ലി പഞ്ചായത്തിലെ 24കാരന് സ്ഥിരീകരിച്ച സാഹചര്യത്തിൽ കുരങ്ങുപനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. വനവുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ട യുവാവിന് പനിയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അപ്പപ്പാറ സിഎച്ച്സിയിൽ ചികിത്സ തേടുകയും തുടർന്ന് കുരങ്ങുപനി സംശയിക്കുകയും വയനാട് ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് പഞ്ചായത്തിലെ 21 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ ആർക്കും കുരങ്ങുപനി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു മാസം മുൻപ് കർണാടകയിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തത് മുതൽ തന്നെ ജില്ലയിൽ മുൻകരുതൽ നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റ് നടത്തിയ പരിശോധനയിൽ അപ്പപ്പാറ, ബേഗുർ ഭാഗങ്ങളിൽ കുരങ്ങുപനിയുടെ ചെള്ളിന്റെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വനത്തിന് പുറത്ത് നിന്ന് ശേഖരിച്ച ചെള്ളുകളിൽ…
Read More » -
Breaking News
സോണിയ ഗാന്ധി വീട്ടുവാടകയും, എ.ഐ.സി.സി ഓഫീസ് വാടകയും അടക്കുന്നില്ലെന്ന് വിവരാവകാശ രേഖ
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിക്ക് വാടക കുടിശിക. 2020 സെപ്റ്റംബറിന് ശേഷം വാടക നല്‍കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ. പത്ത് വര്‍ഷമായി എ.ഐ.സി.സി ആസ്ഥാനത്തിന്‍റെ വാടകയും കുടിശികയാണ്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോണിയ ഗാന്ധിയുടെ വസതിയുടെ വാടക കുടിശിക ഉടൻ തന്നെ അടയ്ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. സോണിയ ഗാന്ധിയുടെ വസതിക്ക് വാടക കുടിശികയെന്ന് കേള്‍ക്കുമ്പോള്‍ ഭീമമായ തുകയാണന്ന് തെറ്റിദ്ധരിക്കരുത്. വെറും നാലായിരത്തി അറൂനൂറ്റി പത്ത് രൂപയാണ് കുടിശിക. എന്നാല്‍ 17മാസമായി പത്ത് ജന്‍പഥിലെ ഔദ്യോഗിക വസതിയുടെ വാടക അടച്ചിട്ടില്ല. സുജിത് പട്ടേല്‍ എന്ന വിവരാവകാശ പ്രവര്‍ത്തകന് ഹൗസിംഗ് ആന്‍റ് അര്‍ബന്‍ ഡവലപെന്‍റ് മന്ത്രാലയം നല്‍കിയ വിവരാവകാശ രേഖയുടെ വിവരങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയാണ് പുറത്ത് വിട്ടത്. അതേസമയം എസ്.പി.ജിയായിരുന്നു സോണിയ ഗാന്ധിയുടെ വസതിയുടെ വാടക നല്‍കിയിരുന്നതെന്നും സുരക്ഷ പിന്‍വലിച്ച ശേഷം കുടിശികയായ വിവരം അറിഞ്ഞില്ലെന്നുമാണ് കോണ്‍ഗ്രസ് നൽകുന്ന വിശദീകരണം. അഴിമതി നടത്താന്‍ അവസരം കിട്ടാത്തതിനാല്‍ സോണിയയുടെ കൈയില്‍…
Read More » -
Kerala
മതസൗഹാർദ്ദത്തിൻ്റെ സന്ദേശം പകർന്ന് കാതോലിക്കാ ബാവക്ക് വിരുന്നൊരുക്കി ശിവഗിരി മഠം
വർക്കല: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവക്ക് വർക്കല ശിവഗിരി മഠത്തിൽ ഊഷ്മള സ്വീകരണം. ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ആയി ഏതാനും മാസം മുൻപ് സ്ഥാനമേറ്റ വലിയ പിതാവിനോടുള്ള ആദര സൂചകമായാണ് ശിവഗിരി മഠം വിരുന്നും സ്വീകരണവും ഒരുക്കിയത്. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ജനറൽ സെക്രട്ടറി സ്വാമി ഋതുംബരാനന്ദയും ചേർന്നാണ് സ്വീകരണ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ശിവഗിരി മഠത്തിൽ എത്തിയ ബാവയെ പൊന്നാട അണിയിച്ചാണ് സന്യാസിമാർ സ്വീകരിച്ചത്. കാതോലിക്കാ ബാവയാകട്ടെ സ്വാമിമാർക്കായി ഒൻപത് ഇനം പഴങ്ങൾ അടങ്ങിയ പഴക്കൂടയുമായാണ് എത്തിയത്. ആളുകൾക്കിടയിൽ വർഗീയ ധ്രുവീകരണങ്ങൾ ശക്തമാകുന്ന ഈ കാലഘട്ടത്തിൽ ഗുരുദേവന്റെ വചനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കാതോലിക്കാ ബാവ പറഞ്ഞു. സാമൂഹിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ശിവഗിരി മഠം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും ബാവ അഭിപ്രായപ്പെട്ടു. നിർധനർക്കും അവശതയനുഭവിക്കുന്ന സമൂഹങ്ങൾക്കും വേണ്ടി വർഷങ്ങളായി സേവനം ചെയ്യുന്ന കാതോലിക്കാ ബാവയുടെ പ്രവർത്തങ്ങളെ ശിവഗിരി…
Read More » -
NEWS
പാൽ തിളച്ചുതൂകുന്നത് തടയാം, അടുക്കള അലങ്കോലപ്പെടുന്നത് ഒഴിവാക്കാം; ഈ സൂത്രവിദ്യ പ്രയോഗിക്കൂ
അടുക്കളയിൽ രാവിലെ തിരക്ക് പിടിച്ച ജോലികൾക്കിടയിൽ പാൽ തിളപ്പിക്കാൻ വച്ചാൽ പലപ്പോഴും അത് തിളച്ചുതൂകുന്നത് വരെ മിക്കവരും ശ്രദ്ധിക്കില്ല. തിളച്ചുപോകുമ്പോഴാകട്ടെ, പാൽ നഷ്ടപ്പെടുന്നു എന്നതിലുപരി അടുപ്പും പാചകം ചെയ്യുന്ന ഭാഗങ്ങളും മുഴുവൻ വൃത്തികേടാവുകയും ചെയ്യും. ഇതൊഴിവാക്കാൻ സഹായിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നു. നന്ദിത അയ്യർ എന്ന ട്വിറ്റർ യൂസറാണ് ഈ കിടിലൻ പൊടിക്കൈ പങ്കുവച്ചത്. പാൽ തിളച്ചുതൂകാതിരിക്കാൻ പാത്രത്തിന് മുകളിൽ വിലങ്ങനെ മരത്തിന്റെ ഒരു തവി വച്ചാൽ മാത്രം മതിയെന്നാണ് നന്ദിത പറയുന്നത്. പതിനായിരങ്ങളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്. ഇത്രയും സിമ്പിളായ ടിപ് കൊണ്ട് പതിവ് സങ്കീർണമായ ഈ പ്രശ്‌നം പരിഹരിക്കാമെന്ന് അറിഞ്ഞില്ലെന്ന് മിക്കവരും പറയന്നു. മരത്തിന്റെ തവിക്ക് പകരം സ്റ്റീൽ തവിയോ മറ്റോ വയ്ക്കരുത്. ഇത് പെട്ടെന്ന് ചൂട് പിടിക്കും. മരമാകുമ്പോൾ ചൂട് പിടിക്കില്ല. തിള വന്ന് അത് പൊട്ടി പുറത്തേക്ക് പോകാതെ നീരാവിയായി മുകളിലേക്ക് പോവുകയും, താഴെ സമ്മർദ്ദം കുറയുകയും ചെയ്യുന്നതോടെ പാൽ പാത്രത്തിനുള്ളിൽ…
Read More »