തൃശൂര്‍: തൃശൂര്‍ -പുതുക്കാട് റൂട്ടില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. എഞ്ചിനും നാലു ബോഗികളുമാണ് പാളം തെറ്റിയത്.പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്.അപകടകാരണം വ്യക്തമല്ല.ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥരും വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്