Month: February 2022

  • Kerala

    സുകുമാരക്കുറുപ്പിനെ തേടി ക്രൈംബ്രാഞ്ച് സംഘം ഹരിദ്വാറിലേക്ക്

    സുകുമാരക്കുറുപ്പ് പിടികിട്ടാപ്പുള്ളിയായി തുടരാൻ തുടങ്ങിയിട്ട് 38 വർഷങ്ങൾ ആലപ്പുഴ:ഫിലിം റെപ്രസെന്റേറ്റീവ്  ചാക്കോ  വധക്കേസിലെ പ്രതി സുകുമാര കുറുപ്പിനെ കണ്ടതായുള്ള പത്തനംതിട്ട സ്വദേശിയുടെ വെളിപ്പെടുത്തലിനു പിന്നാലെ അന്വേഷണവുമായി ക്രൈം ബ്രാഞ്ച് സംഘം കേരളത്തിന് പുറത്തേക്ക്.ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയിലെ സതാപുരയിലും പിന്നീട് ഹരിദ്വാറിലും കണ്ട മലയാളി സന്യാസി സുകുമാരക്കുറുപ്പാണെന്ന പത്തനംതിട്ട വെട്ടിപ്രം സ്വദേശി റംസീന്‍ ഇസ്മായിലിന്റെ വെളിപ്പെടുത്തല്‍ മുഖവിലക്കെടുത്താണ് ഇപ്പോഴത്തെ അന്വേഷണം.സുകുമാരക്കുറുപ്പ് തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ എസ് നുമാന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ എത്തി റംസീന്റെ മൊഴിയെടുത്തിരുന്നു. പത്തനംതിട്ട ബിവറേജസ് മദ്യവില്‍പ്പന ശാലയുടെ മാനേജറാണ് റംസീന്‍ ഇസ്മായേൽ.  ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയിലെ സദാപുരയില്‍  വർഷങ്ങൾക്കു മുൻപ് തനിക്കൊപ്പം ഉണ്ടായിരുന്ന മലയാളി സന്യാസി സുകുമാരക്കുറുപ്പാണെന്നാണ് റംസീന്‍ പറയുന്നത്.ഇതോടെ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ തന്നെ ഹരിദ്വാറിലേക്ക് തിരിക്കുമെന്നാണ് അറിവ്.അവിടെ നിന്ന് സദാപുരയിലും അന്വേഷണം നടത്തും. 2005-07 കാലഘട്ടത്തിലാണ് സുകുമാരക്കുറുപ്പ് തനിക്കൊപ്പം ഉണ്ടായിരുന്നത് എന്നാണ് റംസീന്‍ അവകാശപ്പെടുന്നത്.കുറുപ്പെന്ന് കരുതുന്നയാള്‍ തനിക്കൊപ്പം താമസിക്കുമ്പോള്‍ പറഞ്ഞിരുന്ന വിവരങ്ങള്‍…

    Read More »
  • Kerala

    കേരളത്തിൽ നാളെ(ശനി) മൂന്നു ട്രെയിനുകൾ റദ്ദാക്കിയതായി റയിൽവെ

    തൃശൂർ പുതുക്കാടിന് സമീപം ഇന്ന് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനാല്‍ നാളെ(12/02/2022) മൂന്നു ട്രെയിനുകൾ റയിൽവെ റദ്ദാക്കി. 16302 തിരുവനന്തപുരം-ഷൊർണൂർ വേണാട്   06017 ഷൊർണൂർ-എറണാകുളം മെമു   16326 കോട്ടയം-നിലമ്പൂർ എക്സ്പ്രസ്   എന്നീ ട്രെയിൻ സർവീസുകളാണ് റയിൽവെ റദ്ദാക്കിയത്.വെള്ളിയാഴ്ച ഉച്ചക്ക് 2.15ഓടെയാണ് ട്രെയിന്‍ അപകടം. ഇരുമ്ബനം ബി.പി.സി.എല്ലില്‍ ഇന്ധനം നിറക്കാന്‍ പോയ ട്രെയിനിന്റെ നാല് ബോഗികളാണ് പാളം തെറ്റി അപകടത്തില്‍ പെട്ടത്.

    Read More »
  • Movie

    ജിസ്ജോയിയുടെ ‘ഇന്നലെവരെ’

    നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഇന്നലെ വരെ.’ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആസിഫ് അലി, ആൻ്റണിവർഗീസ്, നിമിഷാസജയൻ എന്നിവരുടെ ഫോട്ടോ സഹിതമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ഈ പോസ്റ്റർ ഇതിനകം ഏറെ പ്രേഷക ശ്രദ്ധയാണ് നേടിക്കഴിഞ്ഞു. പൂർണ്ണമായും ഒരു ത്രില്ലർ മൂഡിലാണ് ‘ഇന്നലെ വരെ’ എന്ന ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ ജിസ്ജോയ് പറഞ്ഞു. സെൻട്രൽ അഡ്വർട്ടൈസിംഗ് ഏജൻസിയുടെ ബാനറിൽ മാത്യു ജോർജാണ് ‘ഇന്നലെ വരെ’ നിർമ്മിക്കുന്നത്. സിദ്ദിഖ്, റീബാ മോണിക്കാ ജോൺ, ഡോ.റോണി ഡേവിഡ് രാജ്, ശ്രീലക്ഷ്മി, ശ്രീഹരി എന്നിവരും പ്രധാന താരങ്ങളാണ്. ബോബി- സഞ്ജയ് യുടെ കഥയ്ക്ക് സംവിധായകനായ ജിസ്ജോയ് തിരക്കഥ രചിക്കുന്നു, ബാഹുൽ രമേഷാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- രതീഷ് രാജ്. ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. വാഴൂർ ജോസ്

    Read More »
  • Kerala

    ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി

    തൃശൂര്‍: പുതുക്കാട് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസപ്പെട്ട ട്രെയിന്‍ ​ഗതാ​ഗതത്തിന് പകരമായി കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ കെഎസ്‌ആര്‍ടിസി നടത്തുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു.നിലവില്‍ തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആറും, ആലപ്പുഴയില്‍ നിന്നും ആറും അധിക ബസുകള്‍ സര്‍വ്വീസ് നടത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്നും തിരുവനന്തപുരം , കോഴിക്കോട്ട് ഭാ​ഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകള്‍ സര്‍വ്വീസ് നടത്താന്‍ സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഏത് സ്ഥലത്തും യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച്‌ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താന്‍ ​ഗതാ​ഗതമന്ത്രി നിര്‍ദ്ദേശം നല്‍കി.   അടിയന്തിരമായി ബസ് സര്‍വ്വീസുകള്‍ ആവശ്യമുണ്ടെങ്കില്‍ കെഎസ്‌ആര്‍ടിസിയുടെ കണ്‍ട്രോല്‍ റൂമില്‍ ബന്ധപ്പെടാവുന്നതാണ്.- For enquiry (24×7) :+91 471-2463799 +91 9447071021 1800 599 4011

    Read More »
  • India

    പ്രണയപ്പക, 30കാരി 5 പേരെ നിഷ്ടൂരം കൊലപ്പെടുത്തി

    കര്‍ണാടകയെ ഞെട്ടിച്ച് കൂട്ടക്കൊലപാതകം. പിന്നില്‍ പ്രണയപ്പക. കര്‍ണാടക ശ്രീരംഗപട്ടണം കൃഷ്ണരാജ സാഗറില്‍ കുടുംബത്തിലെ കുട്ടികളെയടക്കം അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയ ബന്ധുവായ യുവതി അറസ്റ്റില്‍. കെആർഎസ് ബെലവട്ട സ്വദേശി ലക്ഷ്മി (30) ആണ് പിടിയിലായത്. കൊല്ലപ്പെട്ടതും ഒരു ലക്ഷ്മി തന്നെ. അവരുടെ ഭർത്താവ് ഗംഗാറാമുമായി പ്രതി പ്രണയത്തിലായിരുന്നു. ആ ബന്ധം തകർന്നതിന്റെ പ്രതികാരമായാണ് ഈ ക്രൂരകൃത്യം നടത്തിയത്. കെആർഎസ് ബസാർ ലൈനിൽ താമസിക്കുന്ന മുപ്പതുകാരിയായ ലക്ഷ്മി, മക്കളായ രാജു (10), കോമള്‍(7), കുനാല്‍(4) ലക്ഷ്മിയുടെ സഹോദരൻ ഗണേശിന്റെ മകൻ ഗോവിന്ദ് (8) എന്നിവരാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി വെട്ടേറ്റ് മരിച്ചത്. മരിച്ച ലക്ഷ്മിയുടെ അമ്മാവന്റെ മകളാണ് കൊലചെയ്ത ബെലവട്ട ലക്ഷ്മി. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാമുമായി പ്രതി വർഷങ്ങളായി അടുപ്പത്തിലായിരുന്നു. വീടുകളിൽ കയറിയിറങ്ങി തുണിത്തരങ്ങൾ വിൽക്കുന്ന ഗംഗാറാം അടുത്തിടെ ഇവരുമായുള്ള ബന്ധത്തിൽനിന്ന് പിൻവാങ്ങി. ഇതുമായി ബന്ധപ്പെട്ട് പ്രതിയായ യുവതിയും ഗംഗാറാമും തമ്മിൽ തർക്കമുണ്ടായി. ഇനി തന്നെ ശല്യപ്പെടുത്താൻ വരരുതെന്ന് ഇയാൾ തീർത്തു പറഞ്ഞതോടെയാണ് ഭാര്യയേയും…

    Read More »
  • India

    ജാർഖണ്ഡിൽ സ്ഫോടനം; രണ്ടു ജവാൻമാർക്ക് ഗുരുതര പരിക്ക്

    റാഞ്ചി: ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗ ജില്ലയില്‍ ഉണ്ടായ ഐഇഡി സ്ഫോടനത്തെ തുടർന്ന് കോബ്രാ ബറ്റാലിയനിലെ രണ്ട് ജവാന്മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.കോബ്രാ ജവാന്മാരായ ദിലീപ് കുമാര്‍ നാരായണ്‍ ദാസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വിമാനമാര്‍ഗം റാഞ്ചിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. തീവ്രവാദ ബാധിത പ്രദേശമായ ബുള്‍ബുള്‍-പെഷ്രാര്‍ മേഖലയിലാണ് സ്‌ഫോടനം നടന്നത്. ഇവിടെ സി.ആര്‍.പി.എഫിന്റെ പ്രത്യേക ഓപ്പറേഷന്‍ യൂണിറ്റായ കോബ്രയും ജാര്‍ഖണ്ഡ് പൊലീസും സംയുക്തമായി തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു.

    Read More »
  • India

    പള്ളിയിൽ സദാസമയവും ഉച്ചഭാഷിണി, പ്രതിഷേധിച്ചവരോട് ഹിന്ദുക്കൾ സൗമ്യത കാട്ടണമെന്ന് കോടതി

    തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നെടുവിലായി ഗ്രാമത്തിൽ പുതുതായി നിർമ്മിച്ച ക്രിസ്ത്യൻ പള്ളിയിൽ സദാസമയവും ഉച്ചഭാഷിണി ഉപയോഗിക്കുന്നു എന്ന പരാതിയുമായാണ് സി.കിഷോർ എന്ന വ്യക്തി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദുക്കൾ സഹിഷ്ണുത കാണിക്കണമെന്നായിരുന്നു ഹർജിക്കാരനോട് കോടതിയുടെ നിർദ്ദേശം. വൈ. തങ്കരാജ് എന്ന ആൾക്ക് പള്ളി പണിയാൻ കന്യാകുമാരി ജില്ലാ കളക്ടർ നൽകിയ അനുമതി ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചകിഷോർ രാത്രിയും പകലും ഉച്ചഭാഷിണിയിലൂടെ പ്രാർത്ഥന നടത്തി ‘ശല്യ’പ്പെടുത്തുന്നു എന്നും പരാതിപ്പെട്ടു. ഇതുകൂടാതെ തന്റെ വീടിന് നേരെ തങ്കരാജ് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഉച്ചഭാഷിണിയും ബന്ധപ്പെട്ട സി.സി.ടി.വി ക്യാമറകളും നീക്കം ചെയ്യാൻ നിർദ്ദേശം നൽകണമെന്നാണ് കോടതിയോട് സി. കുമാർ ആവശ്യപ്പെട്ടത്. ജസ്റ്റിസ് സി.വി കാർത്തികേയന്റെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിക്കാരൻ ഹിന്ദുവായതിനാൽ സഹിഷ്ണുത കാണിക്കണമെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളി. ജഡ്ജി പറഞ്ഞു: “ഹർജിക്കാരൻ പറയുന്നു, താനൊരു ഹിന്ദുവാണെന്ന്. ഓരോ ഹിന്ദുവും പിന്തുടരേണ്ട അടിസ്ഥാന തത്വത്തിൽ ഒന്ന്…

    Read More »
  • India

    രാജ്യസഭയില്‍ നല്‍കിയ നോട്ടീസിന് അനുമതി നല്‍കില്ല; ഇടത് എം പിമാര്‍ സഭ വിട്ടിറങ്ങി

    ന്യൂഡൽഹി: കേരളത്തിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന സംബന്ധിച്ച്‌ സഭയില്‍ ചര്‍ച്ച നടത്താനാവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ നല്‍കിയ നോട്ടീസിന് അനുമതി നല്‍കില്ല.നടപടിയില്‍ പ്രതിഷേധിച്ച്‌ ഇടത് എം പിമാര്‍ സഭ വിട്ടിറിങ്ങി. ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ യോഗിയുടെ പരാമര്‍ശം സഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ചട്ടം 267 പ്രകാരമാണ് ജോൺ ബ്രിട്ടാസ് എംപി നോട്ടീസ് നല്‍കിയത്. യോഗിയുടെ പരാമര്‍ശം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടെങ്കിലും പതിവ് പോലെ ജനാധിപത്യവിരുദ്ധ നടപടികളാണ് സഭയുടെ അധ്യക്ഷന്‍ കൈക്കൊണ്ടതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചു. സാമൂഹ്യജീവിതത്തിന്‍്റെ ഒട്ടുമിക്ക സൂചികകളിലും ലോകം തന്നെ മാതൃകയായി കാണുന്ന കേരളത്തെക്കുറിച്ച്‌ ഉത്തര്‍ പ്രദേശിലെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന ഫെഡറലിസത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • India

    മധ്യപ്രദേശിൽ നഴ്സിനെ വാർഡ് ബോയ് വെടിവച്ച് കൊന്നു

    ഭോപ്പാല്‍: പ്രണയം നിരസിച്ചതിന്റെ പ്രതികാരത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിനെ ആതേ ഹോസ്പിറ്റലിലെ വാര്‍ഡ് ബോയ് വെടിവച്ച്‌ കൊന്നു.മധ്യപ്രദേശിലെ ഭിന്ദിലാണ്  സംഭവം.ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ വച്ചാണ് 26കാരിയായ നഴ്‌സിനെ അതേ ആശുപത്രിയിലെ ജീവനക്കാരന്‍ കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് വാര്‍ഡ് ബോയ് റിതേഷ് ശാക്യയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ഐസിയുവില്‍ വച്ചാണ് നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച്‌ റിതേഷ് ശാക്യ 26കാരിയുടെ തലയ്ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ഭിന്ദ് പൊലീസ് സൂപ്രണ്ട് ശലേന്ദ്ര സിങ് ചൗഹാന്‍ വ്യക്തമാക്കി.

    Read More »
  • Kerala

    ഭര്‍തൃവീട്ടില്‍ യുവതി സ്വയം തീകൊളുത്തി മരിച്ച സംഭവത്തില്‍  ഭര്‍ത്താവ് അറസ്റ്റിൽ

    തിരുവനന്തപുരം: ഭര്‍തൃവീട്ടില്‍ യുവതി സ്വയം തീകൊളുത്തി മരിച്ച സംഭവത്തില്‍  ഭര്‍ത്താവ് അറസ്റ്റില്‍.വെള്ളായണി  കളീക്കല്‍ ലെയ്ന്‍ നന്ദാവനത്തില്‍ എസ്.ബിജുവിന്റെ ഭാര്യ എന്‍.എസ്.ദിവ്യ(38) ആണു മരിച്ചത്.സംഭവത്തിൽ ഭര്‍ത്താവ്    എസ്.ബിജുവിനെ(46) ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 5 ന് രാവിലെയാണ് സംഭവം. ദിവ്യ 9 ന് വൈകിട്ട് മരിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ഭാര്യയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാതെ തീപ്പെട്ടി എടുത്തുകൊടുക്കുകയായിരുന്നു മുൻ സൈനികൻ കൂടിയായ ഇയാൾ.

    Read More »
Back to top button
error: