Month: February 2022
-
Kerala
ബസിനും ലോറിക്കും ഇടയില്‍ വീണ് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും
പാലക്കാട്ട് കെഎസ്ആര്‍ടിസി ബസിനും ലോറിക്കും ഇടയില്‍ വീണ് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ബന്ധുക്കളുടെ ആരോപണവും പ്രത്യേക സംഘം അന്വേഷിക്കും. പാലക്കാട് എസ്പിയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. വീണ്ടും യാത്രക്കാരുടെ മൊഴിയെടുക്കും. സംഭവത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അറസ്റ്റു ചെയ്തിരുന്നു. തൃശൂര്‍ പട്ടിക്കാട് സ്വദേശി സി.എല്‍. ഔസേപ്പ് ആണ് അറസ്റ്റിലായത്. കുഴല്‍മന്ദം പോലീസ് ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അപകടത്തിന് മുന്‍പ് യുവാക്കളും ഔസേപ്പും തമ്മില്‍ വാക്കതര്ക്കമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ബസ് തട്ടി യുവാക്കള്‍ ലോറിക്ക് അടിയിലേക്ക് വീണതെന്നാണ് കുടുംബത്തിന്റെ ആരോപണം.
Read More » -
Breaking News
വീടിന്റെ ആഢംബര നികുതി നിർണ്ണയിക്കാൻ വന്നഡെപ്യൂട്ടി തഹസിൽദാറെയും സംഘത്തെയും പുലഭ്യം പറയുകയും തടഞ്ഞു വയ്ക്കുകയും ചെയ്തു, വീട്ടുടമ അറസ്റ്റിൽ
തൃശൂർ: വീടിന്റെ ആഢംബര നികുതി നിർണ്ണയിക്കാനാണ് ഡെപ്യൂട്ടി തഹസീൽദാറും, വില്ലേജ് ഓഫീസറും അടങ്ങിയ സംഘം അടാട്ട് എത്തിയത്. പക്ഷേ രോഷാകുലനായ വീട്ടുടമ ഇവരെ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും, ഉദ്യോഗസ്ഥർ വന്ന വാഹനത്തെ തടഞ്ഞിടുകയും ചെയ്തു. സംഭവത്തിൽ വീട്ടുടമസ്ഥനും ‘സാൻറോയൽ’ ബിൽഡേഴ്സ് ഉടമയും തിരുവനന്തപുരം പേരൂർക്കട സ്വദേശിയും ഇപ്പോൾ അടാട്ട് കൊല്ലാറ റോഡിൽ താമസിക്കുന്ന രോഹിണി ഭവനിൽ നാരായണദാസ് മകൻ സഞ്ജുദാസിനെ(39) പേരാമംഗലം എസ്.ഐ. അനുദാസ്.കെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ തഹസിൽദാറുടെ നിർദ്ദേശപ്രകാരമാണ് ഒരു ഡെപ്യൂട്ടി തഹസിൽദാറും അടാട്ട് വില്ലേജ് ഓഫീസറും, മറ്റ് ഉദ്യോഗസ്ഥരും കൂടി സഞ്ജു ദാസിന്റെ വീട്ടിൽ ആഢംബര നികുതി നിർണ്ണയത്തിനു മുന്നോടിയായുള്ള വിസ്തീർണ്ണത്തിന്റെ കൃത്യത പരിശോധിക്കാനുള്ള അളവെടുപ്പിനായി എത്തിയത്. അളവെടുപ്പ് നടക്കുന്നതിനിടെ വീട്ടുടമ ആക്രോശിച്ചുക്കൊണ്ട് ഉദ്യോഗസ്ഥർക്കെതിരെ വരികയും അളവെടുപ്പ് തടസ്സപ്പെടുത്തുകയും ചെയ്തു. അപ്പോൾ തന്നെ ഉദ്യോഗസ്ഥർ അവർ വന്ന കാറിൽ അവിടെ നിന്നും തിരിച്ചു പോകാൻ തുനിഞ്ഞപ്പോൾ പ്രതി തന്റെ KL 01 CJ…
Read More » -
Kerala
പ്രണയം പൂവണിയുന്നു, ട്രാൻസ്ജെൻഡർ വ്യക്തികളായ ശ്യാമയും മനുവും പ്രണയദിനത്തില്‍ ഒന്നിക്കും
ഈ വർഷത്തെ പ്രണയദിനത്തിൽ ശ്യാമയും മനുവും ഒരുമിച്ചൊരു ജീവിതം തുടങ്ങും. ട്രാൻസ്ജെൻഡർ വ്യക്തികളായ ഇവർ പത്തുവർഷത്തിലധികമായി പരസ്പരം അറിയുന്നവരാണ്. ടെക്‌നോപാര്‍ക്കില്‍ സീനിയര്‍ എച്ച്.ആര്‍ എക്സിക്യുട്ടീവാണ് തൃശ്ശൂര്‍ സ്വദേശി മനു കാര്‍ത്തിക. പത്തുവര്‍ഷം മുമ്പാണ് മനു കാര്‍ത്തിക, ശ്യാമയോട് ഇഷ്ടം തുറന്നു പറയുന്നത്. സ്ഥിര ജോലി നേടിയും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രം മതി വിവാഹം എന്നായിരുന്നു അന്നത്തെ തീരുമാനം. അതിന് വേണ്ടിയാണ് ഇത്രയും വര്‍ഷം ഇവര്‍ കാത്തിരുന്നത്. മറ്റ് പല ട്രാന്‍സ്ജെന്‍ഡര്‍ വിവാഹങ്ങളും മുമ്പ് നടന്നിട്ടുണ്ടെങ്കിലും അതൊക്കെ രേഖകളിലെ ആണ്‍ പെണ്‍ ഐഡന്റിറ്റി ഉപയോഗിച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. സാമൂഹികസുരക്ഷാ വകുപ്പില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിലെ സ്റ്റേറ്റ് പ്രോജക്‌ട് കോ-ഓര്‍ഡിനേറ്ററും ആക്ടിവിസ്റ്റുമാണ് തിരുവനന്തപുരം സ്വദേശിയായ ശ്യാമ എസ് പ്രഭ. ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞിയില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമായിരിക്കും ഇവരുടെ വിവാഹം. ഇവരെ ജിവിതത്തിലേക്ക് കൈ പിടിച്ചാനയിക്കാന്‍ ഇരുവരുടെയും വീട്ടുകാരുടെ സാന്നിദ്ധ്യവുമുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വത്തില്‍ നിന്നു കൊണ്ട് തന്നെ വിവാഹം ചെയ്യാനാണ്…
Read More » -
Kerala
ലൈംഗിക അധിക്ഷേപം, സ്മൃതി പരുത്തിക്കാട് നിയമനടപടിക്ക്
മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ ചാനലിന്റെ സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ ഹീനമായ ഭാഷയില്‍ സൈബര്‍ ആക്രമണം. വംശീയ- ലൈംഗിക അധിക്ഷേപം നിറഞ്ഞ പോസ്റ്റുകളും അശ്ലീല പ്രചരണവുമായി ചില വെബ്‌സൈറ്റുകൾ ഉള്‍പ്പെടെ രംഗത്ത് വന്നിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്മൃതി പരുത്തിക്കാട് അറിയിച്ചു. മീഡിയ വണ്‍ ചാനലും ഔദ്യോഗികമായി പരാതി നല്‍കുന്നുണ്ട്. “മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിമര്‍ശനമല്ല, വൃത്തികെട്ട ഭാഷയിലുള്ള അധിക്ഷേപമാണ് നടക്കുന്നത്. വര്‍ഗ്ഗീയതയും അശ്ലീലവുമാണ് പറയുന്നത്. ഇത് സഹിക്കാനാവില്ല. ഇവരൊക്കെ ആരാണെന്ന് പോലും അറിയില്ല. എന്തും വിളിച്ച് പറയാനുള്ള സ്ഥലമാണോ യുട്യൂബ്…?” സ്മൃതി രോഷത്തോടെ ചോദിക്കുന്നു.
Read More » -
Kerala
ബൈക്കുകൾ കൂട്ടിയിടിച്ചു, വർക്കലയിൽ രണ്ടു പേർ മരിച്ചു
വർക്കല: അതിരറ്റ ആവേശവും അമിത സ്പീഡും ലഹരി ഉപയോഗവും മൂലം എണ്ണമറ്റ യുവാക്കളാണ് നടുറോഡിൽ പിടഞ്ഞു വീണ് മരിക്കുന്നത്. വർക്കലയിലുണ്ടായ വാഹനാപകടത്തിൽ ഇന്നലെ രാത്രി 2 പേർ പിടഞ്ഞു മരിച്ചതിനു പിന്നാലും അമിതവേഗതയായിരുന്നു കാരണം. ഹെലിപ്പാഡിനു സമീപം മംഗ്ലാവ് മുക്കിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് രണ്ട് പേർ മരിച്ചത്. വെള്ളിയാഴ്‌ച രാത്രി നടന്ന അപകടത്തിൽ ഇടവ സ്വദേശി വെൺകുളം കുരുവിള ഉഷസ്സിൽ അനന്തപത്മനാഭൻ (21), കാപ്പിൽ കണ്ണമൂട് അമ്മു ഭവനിൽ ബൈജു (52) എന്നിവരാണ് മരിച്ചത്. അമിത വേഗത്തിൽ എത്തിയ ബൈക്ക് എതിർദിശയിൽ നിന്ന് വന്ന ബൈജുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഡയറി ഡവലപ്‌മെന്റ് ഡിപ്പാർട്ട്മെന്റിൽ സീനിയർ ക്ലർക്ക് ആണ് ബൈജു.
Read More » -
NEWS
റെയിൽവെ പ്ലാറ്റ് ഫോമിൽ തലയിടിച്ച് വീണ് യുവാവ് മരിച്ചു, കാസർകോട് കണ്ണങ്കൈയിലെ കെ വിപിൻ ആണ് പോത്തന്നൂർ റെയിൽവെ സ്റ്റേഷനിൽ ദാരുണമായി മരിച്ചത്
പിലിക്കോട്: ട്രെയിൻ മാറി കയറിയ യുവാവ് പ്ലാറ്റ് ഫോമിൽ തലയിടിച്ച് വീണ് മരിച്ചു. കണ്ണങ്കൈയിലെ കെ വിപിൻ (24) ആണ് വെള്ളിയാഴ്ച രാവിലെ പോത്തന്നൂർ റെയിൽവെ സ്റ്റേഷനിൽ ദാരുണമായി മരിച്ചത്. മംഗ്ലളുരു മെയിലിന് നാട്ടിലേക്ക് വരുന്നതിന് റെയിൽവെ സ്റ്റേഷനിൽ എത്തിയതായിരുന്നു. ഇതേ സമയം ഒന്നാമത്തെ പ്ലാറ്റ് ഫോമിലൂടെ വേഗത കുറച്ച് മറ്റൊരു ട്രെയിൻ കടന്ന് പോകുന്നുണ്ടായിരുന്നു. മംഗ്ലളുരു മെയിലാണന്ന് തെറ്റിദ്ധരിച്ച് ചാടികയറുന്നതിനിടെ പ്ലാറ്റ് ഫോമിലേക്ക് തലയടിച്ച് വീണ് മരണം സംഭവിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ കണ്ണങ്കൈ യൂണിറ്റ് ഭാരവാഹിയായ വിപിൻ ശനിയാഴ്ച ചേരുന്ന പിലിക്കോട് വെസ്റ്റ് മേഖല സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് യാത്ര പുറപ്പെട്ടത്. രണ്ട് വർഷം കാസർകോട് സി.പി.സി.ആർ.ഐയിൽ താൽകാലിക ജീവനക്കാരനായിരുന്ന വിപിൻ മൂന്ന് മാസം മുമ്പാണ് കൊയമ്പത്തൂർ അർജുന നാച്ചറൽ കമ്പനിയിൽ കെമിസ്റ്റ് ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചത്. നാട്ടിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. മൃതദേഹം കൊയമ്പത്തൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് (ശനി) വൈകീട്ട് ഏഴിന് സംസ്കരിക്കും. കാഞ്ഞങ്ങാട്…
Read More » -
Kerala
വർക്കലയിലെ റിസോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട
തിരുവനന്തപുരം: വര്‍ക്കലയില്‍ വന്‍ മയക്കുമരുന്ന് വേട്ട.സൗത്ത് ക്ലിഫില്‍ പ്രവര്‍ത്തിക്കുന്ന ജംഗിള്‍ ക്ലിഫ് റിസോര്‍ട്ടിലെ കോട്ടജില്‍ നിന്നുമാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്.മാരക ലഹരിമരുന്നായ എംഡിഎംഎയും ഏഴ് കിലോ കഞ്ചാവും ഇവിടെ നിന്ന് പിടിച്ചെടുത്തു.സംഭവത്തില്‍ റിസോര്‍ട്ട് ഉടമയും ഒരു പെണ്കുട്ടിയും അടക്കം 10 പേരെ പോലീസ് പിടികൂടി. പോലീസിന്റെയും ഡാന്‍സഫ് ടീമിന്റെയും നര്‍ക്കോട്ടിക് വിഭാഗത്തിന്റെയും സംയുക്ത മിന്നല്‍ പരിശോധനയില്‍ ആയിരുന്നു ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്.ഏഴ് കിലോ കഞ്ചാവും, 0.9 ഗ്രാം എംഡിഎംഎയുമാണ് പരിശോധനയില്‍ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍കോട്ടിക് ഡി വൈ എസ് പി രാസിതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മിന്നല്‍ പരിശോധന നടത്തി ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.
Read More » -
India
കേരളത്തെ അക്ഷേപിച്ച യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ പാർലമെൻ്റിൻ്റെ ഇരുസഭകളിലും ബഹളം, രാജ്യസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസിൻ്റെ നോട്ടീസ്
ദില്ലി: സൂക്ഷിച്ചില്ലെങ്കിൽ യു.പി, കേരളവും ബംഗാളും കശ്മീരും പോലെയാകുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പ്രസ്താവനയ്ക്കെതിരെ ഇരുസഭളിലും പ്രതിപക്ഷം നോട്ടീസ് നൽകി. അധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിലാണ് ലോക്സഭയിൽ കേരളത്തിലെയും പശ്ചിമബംഗാളിലെയും അംഗങ്ങൾ ബഹളം വച്ചത്. ലോക്സഭയിൽ പ്രതിപക്ഷം വിഷയം ഉയർത്തിയതിനെ ബി.ജെ.പി എതിർത്തു. രാജ്യത്തെ വിഭജിക്കാനുള്ള നീക്കമാണ് യോഗി ആദിത്യനാഥിൻ്റേതെന്ന് ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷ്, എൻകെ പ്രേമചന്ദ്രൻ, ടിഎൻ പ്രതാപൻ എന്നിവരാണ് നോട്ടീസ് നല്കിയത്. എൻ.കെ പ്രേമചന്ദ്രൻ ചെയറിൽ ഇരുന്നപ്പോൾ തൃണമൂൽ കോൺഗ്രസിൻ്റെ സൗഗത റോയിക്ക് വിഷയം ഉന്നയിക്കാൻ അനുവാദം നല്കിയതിനെ ബി.ജെ.പി അംഗം നിഷികാന്ത് ദുബെ എതിർത്തത് ബഹളത്തിനിടയാക്കി. കശ്മീർ, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളെ യോഗി അപമാനിക്കുകയാണ് എന്ന് സൗഗത റോയി പറഞ്ഞു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം.പിയാണ് രാജ്യസഭയിൽ നോട്ടീസ് നല്‍കിയത്. ചട്ടം 267 അനുസരിച്ചാണ് നോട്ടീസ്. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നിരോധിച്ചു. ഇതിൽ പ്രതിഷേധിച്ച് ഇടത് എം.പിമാർ…
Read More » -
Kerala
തെളിവുകൾ അവശേഷിപ്പിക്കാതെ കടന്നു കളഞ്ഞ കൊലയാളിയെ കണ്ടെത്തിയ അന്വേഷണ മികവ്
തിരുവനന്തപുരം അമ്പലമുക്ക് അലങ്കാര ചെടി വില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരുവനന്തപുരം സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ജില്ലയിൽ തോവാള, വെള്ളമഠം സ്വദേശി രാജേഷ് എന്ന് വിളിക്കുന്ന രാജേന്ദ്രൻ (49) നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇയാള്‍ തമിഴ്നാട്ടിലെ നാലു കൊലപാതക ഉള്‍പ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ട കൊടുംകുറ്റവാളിയാണ്. കേരള പോലീസിന്റെ അന്വേഷണ മികവിനും കഴിഞ്ഞ അഞ്ചു ദിവസമായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരന്തര പരിശ്രമത്തിനും ഒടുവിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. കുറ്റകൃത്യത്തിന് ശേഷം തെളിവുകൾ അവശേഷിപ്പിക്കാതെ വേഷം മാറി ലിഫ്റ്റ് ചോദിച്ച് പല വാഹനങ്ങളിലായി രക്ഷപ്പെടുകയായിരുന്നു ഇയാൾ. പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും പോലീസിന് വെല്ലുവിളിയായിരുന്നു. സി സി ടി വി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളും മാത്രമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് പ്രതിയിലേക്ക് എത്താനുള്ള മാർഗ്ഗങ്ങൾ. കൃത്യമായ വിശകലനങ്ങളൂം പഴുതടച്ചുള്ള അന്വേഷണവും പ്രത്യേക സംഘങ്ങളായി നടത്തിയ തിരച്ചിലും പ്രതിയെ പരമാവധി വേഗത്തിൽ തന്നെ പിടികൂടാൻ അന്വേഷണ…
Read More » -
Kerala
ശബരിമലയിലെ കുംഭമാസ പൂജയോടനുബന്ധിച്ച് കുള്ളാര്‍ അണക്കെട്ട് തുറക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്
പത്തനംതിട്ട: ശബരിമലയിലെ കുംഭമാസ പൂജയോടനുബന്ധിച്ച് കുള്ളാര്‍ അണക്കെട്ടില്‍ നിന്ന് ജലം തുറന്നുവിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.ഫെബ്രുവരി 13 മുതല്‍ 17 വരെ പ്രതിദിനം 15,000 ഘന മീറ്റര്‍ ജലം തുറന്നു വിടുന്നതിനാണ് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവിട്ടത്.പമ്ബാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായാണ് നടപടി. പമ്ബാ നദീ തീരങ്ങളിലുള്ളവരും തീര്‍ഥാടകരും ജാഗ്രത പുലര്‍ത്തണമെന്നും ഇതോടൊപ്പം കളക്ടര്‍ അറിയിച്ചു.
Read More »