KeralaNEWS

വർക്കലയിലെ റിസോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട

തിരുവനന്തപുരം: വര്‍ക്കലയില്‍ വന്‍ മയക്കുമരുന്ന് വേട്ട.സൗത്ത് ക്ലിഫില്‍ പ്രവര്‍ത്തിക്കുന്ന ജംഗിള്‍ ക്ലിഫ് റിസോര്‍ട്ടിലെ കോട്ടജില്‍ നിന്നുമാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്.മാരക ലഹരിമരുന്നായ എംഡിഎംഎയും ഏഴ് കിലോ കഞ്ചാവും ഇവിടെ നിന്ന് പിടിച്ചെടുത്തു.സംഭവത്തില്‍ റിസോര്‍ട്ട് ഉടമയും ഒരു പെണ്കുട്ടിയും അടക്കം 10 പേരെ പോലീസ് പിടികൂടി.

 പോലീസിന്റെയും ഡാന്‍സഫ് ടീമിന്റെയും നര്‍ക്കോട്ടിക് വിഭാഗത്തിന്റെയും സംയുക്ത മിന്നല്‍ പരിശോധനയില്‍ ആയിരുന്നു ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്.ഏഴ് കിലോ കഞ്ചാവും, 0.9 ഗ്രാം എംഡിഎംഎയുമാണ് പരിശോധനയില്‍ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍കോട്ടിക് ഡി വൈ എസ് പി രാസിതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മിന്നല്‍ പരിശോധന നടത്തി ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.

Back to top button
error: