പത്തനംതിട്ട: ശബരിമലയിലെ കുംഭമാസ പൂജയോടനുബന്ധിച്ച് കുള്ളാര്‍ അണക്കെട്ടില്‍ നിന്ന് ജലം തുറന്നുവിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.ഫെബ്രുവരി 13 മുതല്‍ 17 വരെ പ്രതിദിനം 15,000 ഘന മീറ്റര്‍ ജലം തുറന്നു വിടുന്നതിനാണ് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവിട്ടത്.പമ്ബാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായാണ് നടപടി.
പമ്ബാ നദീ തീരങ്ങളിലുള്ളവരും തീര്‍ഥാടകരും ജാഗ്രത പുലര്‍ത്തണമെന്നും ഇതോടൊപ്പം കളക്ടര്‍ അറിയിച്ചു.