Month: February 2022

  • India

    ഹിജാബ് വിവാദം; ഉഡുപ്പിയിൽ പോലീസിന്റെ റൂട്ട് മാർച്ച്

    ബംഗളുരു : ഹിജാബിന്റെ പേരില്‍ വിവാദം കനക്കുന്നതിനിടയിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പ് നല്‍കി കര്‍ണാടക പോലീസ്.സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുന്ന ഉഡുപ്പിയില്‍ പോലീസ് റൂട്ട് മാര്‍ച്ച്‌ നടത്തി. നഗരങ്ങളിലും, തന്ത്രപ്രധാന മേഖലകളിലുമായിരുന്നു റൂട്ട് മാര്‍ച്ച്‌.ഉഡുപ്പി എസ്പി വിഷ്ണുവര്‍ദ്ധന്‍, ഡിവൈഎസ്പി സിദ്ധലിംഗപ്പ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു റൂട്ട് മാര്‍ച്ച്‌. നേരത്തെ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി കൗപ്പ് നഗരത്തിന്റെ സമീപ മേഖലകളില്‍ പോലീസ് റൂട്ട് മാര്‍ച്ച്‌ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉഡുപ്പിയിലും റൂട്ട് മാര്‍ച്ച്‌ നടത്തുന്നത്. കൗപ്പ് പോലീസ് സ്‌റ്റേഷന്‍ മുതല്‍ പൊലിപു ജംഗ്ഷന്‍വരെ രണ്ടര കിലോ മീറ്റര്‍ ദൂരമായിരുന്നു പോലീസിന്റെ റൂട്ട്മാര്‍ച്ച്‌.

    Read More »
  • Kerala

    ആഡംബര ടൂറിസ്റ്റ് ബസുകള്‍ തൂക്കിവില്‍ക്കാനിട്ട് ഉടമ; കിലോ 45 രൂപ

    കൊച്ചിയില്‍ ആഡംബര ടൂറിസ്റ്റ് ബസുകള്‍ തൂക്കിവില്‍ക്കാനിട്ട് ഉടമ.  കിലോ 45 രൂപ നിരക്കിലാണ് ബസ് വിൽപ്പന.റോയല്‍ ട്രാവല്‍സ് ഉടമ റോയ്സണ്‍ ജോസഫാണ് ഇങ്ങനെ തന്റെ ബസുകൾ വില്‍ക്കാനിട്ടിരിക്കുന്നത്.വായ്പ കുടിശിക താങ്ങാനാകാതെ 20 ബസുകളില്‍ പത്തെണ്ണം ഇതിനകം വിറ്റു. ‌‌ മാറിമറിയുന്ന കോവിഡ് നിയന്ത്രണങ്ങള്‍ വഴിമുട്ടിച്ചെന്നും റോയ്സണ്‍ പറയുന്നു.ബസ് വിറ്റിട്ടും വേണം അരി വാങ്ങാൻ.പൊലീസും ഫിനാന്‍സുകാരും ഒരേപോലെ ബുദ്ധിമുട്ടിക്കുന്നെന്നും റോയ്സൺ പറയുന്നു.

    Read More »
  • Kerala

    ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന് ചുട്ട മറുപടിയുമായി മുൻ മന്ത്രി കെ.ടി ജലീല്‍, അദ്ധ്വാനിച്ച് തിന്നുന്ന ഏര്‍പ്പാട്  പന്നികള്‍ക്ക് ഇല്ലെന്നും നശിപ്പിച്ച് അകത്താക്കലാണ് ഹോബിയെന്നും ജലീല്‍

    ഓര്‍ഡിനന്‍സ് അംഗീകരിച്ച സ്ഥിതിക്ക് ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തിടുക്കം കാട്ടേണ്ടതുണ്ടോ എന്ന ഉപലോകായുക്തയുടെ ചോദ്യത്തിനാണ് ജലീല്‍ മറുപടി പറയുന്നത്. മുഖ്യമന്ത്രിക്കെതിരായ ലോകായുക്തയിലെ കേസില്‍ വാദം കേള്‍ക്കവെയായിരുന്നു ജ. സിറിയക് ജോസഫിന്റെ പ്രതികരണം. ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് പ്രകാരം ഹര്‍ജി പരിഗണിച്ച് റിപ്പോര്‍ട്ട് കൈമാറാന്‍ ലോകായുക്തയ്ക്ക് ഇപ്പോഴും അധികാരമുണ്ടെന്നും സിറിയക് ജോസഫ് ഇന്നലെ സൂചിപ്പിച്ചിരുന്നു. എല്ലു കടിച്ചുകൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്ത് ചെന്നാല്‍ എല്ല് തട്ടിയെടുക്കാനാണെന്ന് പട്ടി കരുതുമെന്നും എല്ലുമായി പട്ടി ഗൂസ്തി പിടിക്കട്ടെ എന്നുമായിരുന്നു ലോകായുക്തയുടെ വിമര്‍ശനം. ഇതിനെതിരെയാണ് ജലീല്‍ രംഗത്ത് വന്നത്. ജലീലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം; ————————————- പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷ്ണങ്ങളോട് പണ്ടേ താല്‍പര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസര്‍ജ്ജ്യത്തോടാണല്ലോ പഥ്യം. അതില്‍ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം. അദ്ധ്വാനിച്ച് തിന്നുന്ന ഏര്‍പ്പാട് മുമ്പേ പന്നികള്‍ക്ക് ഇല്ല. മറ്റുള്ളവര്‍ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബി.…

    Read More »
  • Kerala

    കഞ്ചാവ് വിൽപ്പന; സ്ത്രീ അറസ്റ്റിൽ

    കോഴിക്കോട്: കഞ്ചാവ് കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ സ്ത്രീയെ വീണ്ടും കഞ്ചാവ് കേസില്‍ പിടികൂടി. ചേക്രോന്‍ വളപ്പില്‍ കമറുന്നീസയാണ് 3.1 കിലോ കഞ്ചാവുമായി പിടിയിലായത്.   കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് കമറുന്നീസ കുന്ദമംഗലം എക്സൈസിന്റെ പിടിയിലായത്.ജാമ്യംകിട്ടി പുറത്തിറങ്ങിയ കമറൂന്നീസ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. മുന്‍പ് എന്‍.സി.പി.എസ്. കേസിലും കമറുന്നീസ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

    Read More »
  • Kerala

    127-ാമത് മാരാമൺ കൺവൻഷന് നാളെ തുടക്കമാകും

    കോഴഞ്ചേരി: 127-ാമത് മാരാമൺ കൺവെൻഷന് ഞായറാഴ്ച തുടക്കമാകും. ഉച്ചയ്ക്ക് 2.30-ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്താ അധ്യക്ഷത വഹിക്കും.   കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.ഫെബ്രുവരി 13 മുതൽ 20 വരെയാണ് ഇത്തവണത്തെ കൺവെൻഷൻ

    Read More »
  • NEWS

    പുരുഷന്മാർ നേരിടുന്ന ലൈംഗീക പ്രശ്‌നങ്ങള്‍ക്കിതാ ശാശ്വതപരിഹാരം, സൗജന്യമായി

    ഇന്നത്തെ കാലത്ത് പുരുഷന്മാർ പല ലൈംഗീക പ്രശ്‌നങ്ങളും നേരിടുന്നവരാണ്. പ്രത്യേകിച്ച് ഉദ്ധാരണക്കുറവ്, ശീഘ്രസ്ക്കലനം, ലൈംഗീക വിരക്തി തുടങ്ങിയവ. ഇതൊക്കെ ഒരാളുടെ മാനസിക നിലയെ പോലും തകര്‍ത്തേക്കാം. ഇത്തരം പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന പുരുഷന്മാര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിന് ‘മാന്‍ മാറ്റേഴ്സ്’ എന്ന ഡിജിറ്റല്‍ ഹെല്‍ത്ത് ക്ലിനിക്ക് കൂടെയുണ്ട്. ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ നിങ്ങള്‍ക്ക് സൗജന്യമായി ഓണ്‍ലൈനായി ഡോക്ടറെ സമീപിക്കാം. ‘Man Matters’ വഴി ലൈംഗീക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഫലപ്രദമായ ചികിത്സ നേടാനും കഴിയും. സൗജന്യമായി ഓണ്‍ലൈനില്‍ ഒരു ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് നടത്തുക. നിങ്ങളുടെ പ്രശ്‌നം വിവരിച്ച് ചികിത്സ നേടുക. സൗജന്യമായി ഡോക്ടറെ കാണുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://manmatters.com/schedule-appointment/?utm_source=lokalapp&utm_medium=consultation&utm_campaign=display

    Read More »
  • Movie

    ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ കോഴിക്കോട് തുടങ്ങി

    ഒരു ശരാശരി മലയാളിയുടെ നാവിൽ വളരെ കൗതുകത്തോടെ വർഷങ്ങളായി നിലനിന്നുപോരുന്ന വാക്കുകളാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്നത്. പ്രിയപ്പെട്ട നടൻ കുതിരവട്ടം പപ്പു വെള്ളാനകളുടെ നാട് എന്ന ചിത്രത്തിൽ പറയുന്നതാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ന്ന്. പ്രശസ്ത ചിത്രസംയോജകനായ ബിജിത്ത് ബാല സംവിധാനം ചെയ്യന്ന പുതിയ ചിത്രത്തിന് നാമകരണം ചെയ്തിരിക്കുന്നത് ഈ വാക്കുകളാണ്. ദൈനി ഹാൻ്റ്സിൻ്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി പതിനൊന്ന് വെള്ളിയാഴ്ച്ച കോഴിക്കോട് അത്തോളിക്കടുത്തുള്ള കൊളത്തൂർ, കൂമുള്ളി കൃഷ്ണവിലാസം എൽ.പി.സ്ക്കൂളിൽ ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകർ, ബന്ധുമിത്രാദികൾ, നാട്ടുകാർ തുടങ്ങി നിരവധിപ്പേരുടെ സാന്നിദ്ധ്യത്തിൽ നിർമ്മാതാക്കളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ജോസുകുട്ടി മഠത്തിൽ എന്നിവർ ദീപം തെളിയിച്ചതോടെയാണ് ചടങ്ങുകൾക്കു തുടക്കമിട്ടത്. തുടർന്ന് ഫറൂഖ് അസി.കമ്മീഷണർ ഏ, എൻ.സിദ്ദിഖ്, സംവിധായകൻ ബിജിത്ത് ബാല, സാഹിത്യകാരൻ വി.ആർ സുധീഷ്, ഗ്രേസ് ആൻ്റണി, ശ്രുതി ലഷ്മി, ആൻ ശീതൾ, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, ദിനേശ് പ്രഭാകർ, പ്രദീപ്…

    Read More »
  • Kerala

    നിലവേപ്പ് അഥവാ കിരിയത്ത്; പ്രകൃതി കനിഞ്ഞു നൽകിയ ഔഷധസസ്യം 

    ഇന്ത്യയിലും ശ്രീലങ്കയിലും നൈസർഗ്ഗികമായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് നിലവേപ്പ് അഥവാ കിരിയത്ത്. പ്രകൃതി തന്നെ നൽകിയ കീടനിവാരിണിയാണ് കിരിയാത്ത്.ഇവയുടെ ഇലകളും വേരുകളും ചികിത്സക്കായി ഉപയോഗിക്കുന്നു. നിലവേപ്പിന്റെ ഇലകൾക്കും മറ്റു സസ്യഭാഗങ്ങൾക്കും കടുത്ത കയ്പ്പു രുചിയാണുള്ളതു്. ആയുർവ്വേദത്തിൽ ത്രിദോഷശമനത്തിനായും ത്വൿ രോഗങ്ങൾക്കും ചുമ, ശ്വാസം മുട്ട്, നെഞ്ചെരിച്ചിൽ എന്നിവയ്ക്കു് മരുന്നായി സമൂലം ഉപയോഗിക്കപ്പെടുന്നുണ്ടു്.കിരിയാത്തും കുരുമുളകും കഷായം വച്ച് കഴിച്ചാല്‍ പനിമാറും.പ്രമേഹം, ഉദരരോഗങ്ങൾ, മഞ്ഞപിത്തം, ക്ഷീണം വിശപ്പില്ലായ്മ എന്നിവക്ക് കിരിയാത്ത് കഷായം വച്ച് കുടിക്കുന്നത് പ്രതിവിധിയാണ്. ഏതാണ്ട് ഒരു മീറ്റര്‍ പൊക്കത്തില്‍ വരെ പടര്‍ന്നു വളരുന്ന ഒരു ഏകവര്‍ഷി സസ്യമായ കിരിയാത്തിന്റെ ഇലയ്ക്ക് കയ്പ്പ് രസമാണ്. ചരലും ജൈവാംശവും കൂടുതലുള്ള നനവാര്‍ന്ന മണ്ണില്‍ കിരിയാത്ത് സമൃദ്ധമായി വളരുന്നു. കേരളത്തിന്‍റെ കാലാവസ്ഥയില്‍ കാലവര്‍ഷാരംഭത്തോട് കൂടി വളര്‍ച്ച ശക്തി പ്രാപിക്കുകയും വേനലിന്‍റെ വരവോട് കൂടി പൂത്ത് കായ്കള്‍ ഉണ്ടായി നശിക്കുകയും ചെയ്യുന്നു. ഈ വിത്തുകള്‍ ജലലഭ്യതക്ക് അനുസരിച്ച് മുളച്ചു തൈകളാകുന്നു. എന്നാല്‍ ചെറിയ തോതില്‍ ജലസേചനം…

    Read More »
  • Kerala

    ഇലതീറ്റയിലൂടെ കോഴി വളർത്തൽ ആദായകരമാക്കാം, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ 

    കോഴി വളർത്തൽ ആദായകരമാകണമെങ്കിൽ ചില പൊടിക്കൈകൾ നമ്മൾ സ്വീകരിച്ചേ പറ്റൂ.അല്ലെങ്കിൽ നല്ല രീതിയിൽ മുട്ട ലഭിക്കണമെങ്കിൽ. ഗ്രാമീണമേഖലയിൽ തുടങ്ങി നാഗരികജീവിതം നയിക്കുന്നവർ പോലും ഇന്ന് കോഴി വളർത്തൽ ഒരു മുഖ്യ ജീവിതനോപാധിയായി തിരഞ്ഞെടുത്തിരിക്കുന്നു.പക്ഷെ  കോഴി വളർത്തൽ ആദായകരം ആകണമെങ്കിൽ നല്ല രീതിയിൽ മുട്ട ഉത്പാദനം സാധ്യമാവണം. ഒരാൾ അയാളുടെ ആരോഗ്യകരമായ ജീവിതത്തിൽ പ്രതിവർഷം 180 മുട്ടകൾ കഴിച്ചിരിക്കണമെന്ന് I.C.M.R നിർദേശിക്കുന്നു.നല്ല രീതിയിൽ മുട്ട ഉത്പാദനം സാധ്യമാകണമെങ്കിൽ കോഴികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകണം.കടയിൽ നിന്നും വാങ്ങി നൽകിയാൽ മുതലാവുകയുമില്ല.അവിടെയാണ് ഇല വർഗ്ഗങ്ങളുടെ പ്രസക്തി.   പോഷകസമൃദ്ധമായ ധാരാളം ഇല വർഗ്ഗങ്ങൾ നമ്മുടെ വീട്ടുമുറ്റത്ത് തന്നെ ഉണ്ട്.കോഴികളുടെ ഭക്ഷണക്രമത്തിൽ നിശിതമായും ഉണ്ടായിരിക്കേണ്ട ഇല വർഗ്ഗങ്ങൾ ഏതൊക്കെ ആണെന്ന് നമുക്ക് നോക്കാം. നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലും ചില  ഇല വർഗ്ഗങ്ങൾ കോഴികൾക്ക് നൽകിയാൽ നല്ല രീതിയിൽ മുട്ട ഉത്പാദനം വർദ്ധിപ്പിക്കാം. പപ്പായയുടെ ഇലയാണ് അതിൽ പ്രധാനം. നിരവധി ധാതുക്കളാൽ സമ്പന്നമാണ് പപ്പായയുടെ ഇല. ആക്ടിനോജൻ ധാരാളമായി…

    Read More »
  • NEWS

    യുക്രൈനെതിരെ റഷ്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാവുമെന്ന് മുന്നറിയിപ്പ്

    യുക്രൈനെതിരെ റഷ്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാവുമെന്ന് മുന്നറിയിപ്പ്. അമേരിക്കന്‍ പൗരന്മാരോട് 48 മണിക്കൂറിനകം യുക്രൈന്‍ വിടാന്‍ നിര്‍ദേശം.യുക്രൈനിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ അടിയന്തരമായി നാട്ടിലേക്ക് മടങ്ങണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ആക്രമണം ഉണ്ടായാല്‍ പൗരന്മാരെ രക്ഷിക്കുക ബുദ്ധിമുട്ടാണ്. അതിര്‍ത്തിയില്‍ വലിയ തോതില്‍ ആയുധങ്ങളും റഷ്യ എത്തിച്ചിട്ടുണ്ടെന്നും യുക്രൈന് ചുറ്റും റഷ്യയുടെ സൈനിക അഭ്യാസങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.ഈ സാഹചര്യത്തിലാണ് പൗരന്‍മാരോട് സുരക്ഷിതരായി മടങ്ങാന്‍ ജോ ബൈഡന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുക്രൈനിലേക്ക് കൂടുതല്‍ സൈനികരെ അയക്കുമെന്നും ബൈഡന്‍ അറിയിച്ചു. അതേസമയം കൂടുതല്‍ രാജ്യങ്ങള്‍ യുക്രൈന്‍ വിടാന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രിട്ടനും കാനഡയും നെതര്‍ലാന്‍ഡ്സും പൗരന്മാരോട് നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടു.ലാറ്റ്വിയ ജപ്പാന്‍ തെക്കന്‍ കൊറിയ രാജ്യങ്ങളും പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ശീതയുദ്ധ കാലത്തിന് സമാനമായുള്ള അവസ്ഥയാണ് നിലവിലുള്ളത്. 1,30,000 റഷ്യന്‍ സൈനികര്‍ യുക്രൈയിനുമായുള്ള അതിര്‍ത്തിക്കടുത്തു തമ്പടിച്ചിരിക്കുകയാണെന്നാണ് യുഎസിന്റെ വിലയിരുത്തല്‍. ആയുധ സന്നാഹങ്ങളും തയാറായിക്കഴിഞ്ഞു. എന്നാല്‍ അധിനിവേശം നടത്തില്ലെന്നാണ് റഷ്യ ആവര്‍ത്തിക്കുന്നത്. യുക്രൈന് സഹായം നല്‍കി റഷ്യയെ…

    Read More »
Back to top button
error: